ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെയോ Apple Watch-ലെയോ ഹോം കീ ഉപയോഗിച്ച് നിങ്ങളുടെ ഡോർ അൺലോക്ക് ചെയ്യൂ

ചില നിർമാതാക്കളുടെ ലോക്കുകൾ Apple വാലറ്റിലെ ഒരു ഹോം കീയോ ഒരു ആക്സസ് കോഡോ അല്ലെങ്കിൽ രണ്ടും ഉപയോഗിച്ച് ഡോർ അൺലോക്ക് ചെയ്യാനുള്ള കഴിവ് നൽകുന്നു.

ഹോം ആപ്പിൽ പിന്തുണയ്ക്കുന്ന ലോക്ക് ജോഡിയാക്കുമ്പോൾ, നിങ്ങളുടെ iPhone-ലെ Apple വാലറ്റിലേക്ക് ഒരു ഹോം കീ ഓട്ടോമാറ്റിക്കായി ചേർക്കപ്പെടും.

കുറിപ്പ്: Apple Home, Matter അനുയോജ്യതയുള്ള ലോക്കുകൾ എന്നിവയെ ഹോം ആപ്പ് പിന്തുണയ്ക്കുന്നു.

ഒരു ഹോം കീ സജ്ജീകരിക്കാൻ

  1. നിങ്ങളുടെ iPhone-ലെ ഹോം ആപ്പിലേക്ക് പോകൂ.

  2. പിന്തുണയ്ക്കുന്ന ഒരു ലോക്ക് ചേർക്കൂ.

  3. ഒരു അൺലോക്കിങ് ഓപ്ഷൻ തിരഞ്ഞെടുക്കൂ.

    • എക്സ്പ്രസ് മോഡ്: Face ID അല്ലെങ്കിൽ Touch ID ഉപയോഗിച്ച് ഓതെന്റിക്കേറ്റ് ചെയ്യാതെ ഡോർ അൺലോക്ക് ചെയ്യൂ.

    • Face ID അല്ലെങ്കിൽ പാസ്കോഡ് ആവശ്യമാണ്: നിങ്ങളുടെ ഡിവൈസ് ലോക്കിന് സമീപം പിടിക്കൂ, തുടർന്ന് അത് അൺലോക്ക് ചെയ്യാൻ Face ID അല്ലെങ്കിൽ Touch ID ഉപയോഗിക്കൂ.

  4. ‘ഡോർ അടഞ്ഞ ശേഷം ലോക്ക് ചെയ്യൂ’, ‘വീട് വിട്ടുപോകുമ്പോൾ ലോക്ക് ചെയ്യൂ’ പോലുള്ള ഓട്ടോമേഷനുകൾ തിരഞ്ഞെടുക്കൂ.

ഒരു ഹോം കീ ഉപയോഗിച്ച് ലോക്ക് പ്രവർത്തിക്കുകയാണെങ്കിൽ, നിങ്ങളുടെ വീട്ടിലെ എല്ലാ താമസക്കാർക്കും ഹോം കീ ഓട്ടോമാറ്റിക്കായി ലഭിക്കും.

കുറിപ്പ്: എല്ലാ ഹോം ആപ്പ് അനുയോജ്യതയുള്ള ലോക്കുകളും ഹോം കീ പിന്തുണയ്ക്കുന്നില്ല.

ഒരു ഹോം കീ ഉപയോഗിച്ച് നിങ്ങളുടെ ഡോർ അൺലോക്ക് ചെയ്യൂ

നിങ്ങളുടെ iPhone-ലോ Apple Watch-ലോ ഒരു ഹോം കീ ഉണ്ടായിരിക്കുകയും, നിങ്ങൾ എക്സ്പ്രസ് മോഡ് ഓണാക്കുകയും ചെയ്താൽ, ലോക്ക് അൺലോക്ക് ചെയ്യാൻ നിങ്ങളുടെ ഡിവൈസ് അതിന് സമീപം വയ്ക്കൂ. മറ്റ് ആളുകളുമായി ആക്സസ് പങ്കിടാൻ നിങ്ങൾക്ക് ഹോം ആപ്പ് ഉപയോഗിക്കാം.

ഒരു അതിഥിക്കായി ഒരു ആക്സസ് കോഡ് സജ്ജീകരിക്കൂ

നിങ്ങളുടെ ഹോമിലേക്കുള്ള താൽക്കാലിക ആക്സസ് ആവശ്യമുള്ള ആളുകൾക്കായി ഹോം ആപ്പിൽ നിങ്ങൾക്ക് ഒരു ആക്സസ് കോഡ് സജ്ജീകരിക്കാം.

  1. നിങ്ങളുടെ iPhone-ലെ ഹോം ആപ്പിലേക്ക് പോകൂ.

  2. ഹോം ടാബിൽ, ലോക്ക് തൊട്ടുപിടിക്കൂ, ‘ആക്സസറി ക്രമീകരണം’ ടാപ്പ് ചെയ്യൂ, ‘ആക്സസ് മാനേജ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘അതിഥിയെ ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  3. അതിഥിക്ക് ഒരു പേര് നൽകൂ, ഉദാഹരണത്തിന്, ഡോഗ് വാക്കർ, തുടർന്ന് അവർക്ക് ആക്സസ് വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ലോക്കുകൾ ഓൺ ചെയ്യൂ.

  4. ‘ആക്സസ് കോഡ് മാറ്റൂ’ ടാപ്പ് ചെയ്യൂ, ഒരു ആക്സസ് കോഡ് നൽകൂ, തുടർന്ന് ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

  5. ആക്സസ് കോഡ് തൊട്ടുപിടിക്കൂ, പങ്കിടൽ ടാപ്പ് ചെയ്യൂ, ഒരു പങ്കിടൽ ഓപ്ഷൻ തിരഞ്ഞെടുക്കൂ, തുടർന്ന് അതിഥിയുമായി ആക്സസ് കോഡ് പങ്കിടൂ.

ആക്സസ് കോഡ് മാറ്റുന്നതിനോ ചില അല്ലെങ്കിൽ എല്ലാ ലോക്കുകളിലേക്കും ഉള്ള ആക്സസ് ഓഫാക്കാനോ അതിഥിയെ നീക്കം ചെയ്യാനോ നിങ്ങൾക്ക് ഈ സ്ക്രീനിലേക്ക് മടങ്ങാം.

കുറിപ്പ്: എല്ലാ ഹോം ആപ്പ് അനുയോജ്യതയുള്ള ലോക്കുകളും ആക്സസ് കോഡുകൾ പിന്തുണയ്ക്കുന്നില്ല.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.