iPhone-ലെ ഒരു ജേർണൽ എൻട്രി എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യൂ

iPhone-ലെ ജേർണൽ ആപ്പിൽ, നിങ്ങളുടെ എൻട്രികൾ എഡിറ്റ് ചെയ്യാനും, എൻട്രി തീയതി പരിഷ്ക്കരിക്കാനും, എൻട്രികൾ ഡിലീറ്റ് ചെയ്യാനോ റിക്കവർ ചെയ്യാനോ മറ്റും കഴിയും.

ഒരു ജേർണൽ എൻട്രി എഡിറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ജേർണൽ ആപ്പിലേക്ക് പോകൂ.

  2. ഒരു ജേർണൽ തിരഞ്ഞെടുക്കുകയോ ‘എല്ലാ എൻട്രികളും’ എന്നതിൽ ടാപ്പ് ചെയ്യുകയോ ചെയ്യൂ.

  3. ഒരു എൻട്രിയിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്ത് ‘എഡിറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരേ എൻട്രി ഒന്നിലധികം ജേർണലുകളിലേക്ക് ചേർക്കാൻ

  1. നിങ്ങളുടെ iPhone-ലെ ജേർണൽ ആപ്പിലേക്ക് പോകൂ.

  2. ഒരു ജേർണൽ തിരഞ്ഞെടുക്കുകയോ ‘എല്ലാ എൻട്രികളും’ എന്നതിൽ ടാപ്പ് ചെയ്യുകയോ ചെയ്യൂ.

  3. എൻട്രിക്ക് താഴെയുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ജേർണലുകൾ തിരഞ്ഞെടുക്കൂ’ ടാപ്പ് ചെയ്യൂ.

ഒരു ടൈറ്റിൽ നീക്കം ചെയ്യുകയോ ചേർക്കുകയോ ചെയ്യാൻ

  1. നിങ്ങളുടെ iPhone-ലെ ജേർണൽ ആപ്പിലേക്ക് പോകൂ.

  2. ഒരു എൻട്രി എഴുതുമ്പോൾ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ടൈറ്റിൽ നീക്കം ചെയ്യൂ’ അല്ലെങ്കിൽ ‘ടൈറ്റിൽ ചേർക്കൂ’ ടാപ്പ് ചെയ്യൂ.

എൻട്രി തീയതി എഡിറ്റ് ചെയ്യാൻ

  1. നിങ്ങളുടെ iPhone-ലെ ജേർണൽ ആപ്പിലേക്ക് പോകൂ.

  2. ഒരു എൻട്രി എഴുതുമ്പോൾ, എൻട്രി തീയതി കാണിക്കാൻ താഴേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് അത് എഡിറ്റ് ചെയ്യാൻ തീയതി ടാപ്പ് ചെയ്യൂ.

ജേർണൽ എൻട്രികൾ ഡിലീറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ജേർണൽ ആപ്പിലേക്ക് പോകൂ.

  2. ഒരു ജേർണൽ തിരഞ്ഞെടുക്കുകയോ ‘എല്ലാ എൻട്രികളും’ എന്നതിൽ ടാപ്പ് ചെയ്യുകയോ ചെയ്യൂ.

  3. ഒരു എൻട്രിയിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്ത് ‘ഡിലീറ്റ്’ ബട്ടൺ ടാപ്പ് ചെയ്യൂ.

    ഡിലീറ്റ് ചെയ്ത എൻട്രികൾ 30 ദിവസത്തേക്ക് സേവ് ചെയ്യും.

  4. ഒന്നിലധികം എൻട്രികൾ ഡിലീറ്റ് ചെയ്യാൻ, സ്ക്രീനിന്റെ മുകളിലുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘എൻട്രികൾ സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, നിങ്ങൾ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന എൻട്രികൾ സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘ഡിലീറ്റ്’ ബട്ടൺ ടാപ്പ് ചെയ്യൂ.

ജേർണൽ എൻട്രികൾ റിക്കവർ ചെയ്യൂ

ഡിലീറ്റ് ചെയ്ത എൻട്രികൾ നിങ്ങൾക്ക് 30 ദിവസം വരെ റിക്കവർ ചെയ്യാം.

  1. നിങ്ങളുടെ iPhone-ലെ ജേർണൽ ആപ്പിലേക്ക് പോകൂ.

  2. ‘അടുത്തിടെ ഡിലീറ്റ് ചെയ്തവ’ ടാപ്പ് ചെയ്യൂ. നിങ്ങൾക്ക് ആദ്യം ‘ജേർണലുകളിലേക്ക് മടങ്ങൂ’ ബട്ടൺ ടാപ്പ് ചെയ്യേണ്ടിവന്നേക്കാം.

  3. എൻട്രിക്ക് താഴെയുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘റിക്കവർ ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  4. ഒന്നിലധികം എൻട്രികൾ റിക്കവർ ചെയ്യാൻ, ‘സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, നിങ്ങൾ റിക്കവർ ചെയ്യാൻ ആഗ്രഹിക്കുന്ന എൻട്രികളിൽ ടാപ്പ് ചെയ്യൂ, തുടർന്ന് 'റിക്കവർ ചെയ്യൂ' ബട്ടൺ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.