ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘കുറിപ്പുകളി’ൽ Apple Intelligence ഉപയോഗിക്കൂ

ക്ലാസ് ലെക്ചറോ പ്രധാനപ്പെട്ട മീറ്റിങ്ങോ പോലുള്ള ഓഡിയോകൾ നിങ്ങൾക്ക് കുറിപ്പുകളിൽ റെക്കോർഡ് ചെയ്യാം. തുടർന്ന് ട്രാൻസ്ക്രിപ്റ്റിന്റെ സമ്മറി ജനറേറ്റ് ചെയ്യാൻ Apple Intelligence* ഉപയോഗിക്കാം, അതുവഴി നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ ഒറ്റനോട്ടത്തിൽ കണ്ടെത്താനാകും. നിങ്ങൾക്ക് സമ്മറികൾ പകർത്താനും പങ്കിടാനും കഴിയും.

കുറിപ്പ്: Apple Intelligence എല്ലാ iPhone മോഡലുകളിലും അല്ലെങ്കിൽ എല്ലാ ഭാഷകളിലും അല്ലെങ്കിൽ പ്രദേശങ്ങളിലും ലഭ്യമല്ല. ലഭ്യമായ ഏറ്റവും പുതിയ ഫീച്ചറുകൾ ആക്സസ് ചെയ്യാൻ, iOS-ന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്നും Apple Intelligence ഓൺ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കൂ.

ഒരു ഓഡിയോ റെക്കോർഡിങ്ങിന്റെ സമ്മറി കാണൂ

കുറിപ്പുകൾ ആപ്പിൽ ഒരു ഓഡിയോ കുറിപ്പ് റെക്കോർഡ് ചെയ്തതിന് ശേഷം, നിങ്ങൾക്ക് റെക്കോർഡിങ്ങിന്റെ ഒരു സമ്മറി കാണാൻ കഴിയും.

  1. നിങ്ങളുടെ iPhone-ലെ ‘കുറിപ്പുകൾ’ ആപ്പിലേക്ക് പോകൂ.

  2. റെക്കോർഡിങ് ഉള്ള ഒരു കുറിപ്പ് തുറക്കൂ.

  3. റെക്കോർഡിങ്ങിൽ ടാപ്പ് ചെയ്യൂ, തുടർന്ന് സമ്മറി ടാപ്പ് ചെയ്യൂ.

നുറുങ്ങ്: ‘എഴുത്ത് ഉപകരണങ്ങൾ’ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ഓഡിയോ റെക്കോർഡിങ് വോയിസ് മെമോകളിൽ സമ്മറൈസ് ചെയ്യുകയും ചെയ്യാം. ഒരു റെക്കോർഡിങ് ടാപ്പ് ചെയ്ത്, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, ശേഷം ‘ട്രാൻസ്ക്രിപ്റ്റ് കാണൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ടെക്സ്റ്റ് സമ്മറൈസ് ചെയ്യാനും ഓർഗനൈസ് ചെയ്യാനുമുള്ള ഘട്ടങ്ങൾ പിന്തുടരൂ.

ഒരു സമ്മറി പകർത്തുകയോ പങ്കിടുകയോ ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ‘കുറിപ്പുകൾ’ ആപ്പിലേക്ക് പോകൂ.

  2. റെക്കോർഡിങ് ഉള്ള ഒരു കുറിപ്പ് തുറക്കൂ.

  3. റെക്കോർഡിങ്ങിൽ ടാപ്പ് ചെയ്യൂ, തുടർന്ന് സമ്മറി ടാപ്പ് ചെയ്യൂ.

  4. സമ്മറിയുടെ മുകളിലുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സമ്മറി കോപ്പി ചെയ്യൂ’ അല്ലെങ്കിൽ ‘സമ്മറി പങ്കിടൂ’ ടാപ്പ് ചെയ്യൂ.

*Apple Intelligence ജനറേറ്റീവ് മോഡലുകൾ ഉപയോഗിക്കുന്നു, ഔട്ട്പുട്ടുകൾ വ്യത്യാസപ്പെട്ടേക്കാം. കൃത്യതയ്ക്കായി പ്രധാനപ്പെട്ട വിവരങ്ങൾ പരിശോധിക്കൂ.
**Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണാ ലേഖനം കാണൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.