ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

നിങ്ങളുടെ iPhone-ൽ ഒരു സ്റ്റോക്ക്സ് വിജറ്റ് ഉപയോഗിക്കൂ

നിങ്ങളുടെ iPhone ഹോം സ്ക്രീനിൽ ഒറ്റനോട്ടത്തിൽ സ്റ്റോക്കുകൾ പരിശോധിക്കാൻ ഒരു വിജറ്റ് ഉപയോഗിക്കൂ. വിജറ്റിന്റെ വലുപ്പവും വിജറ്റ് ദൃശ്യമാക്കുന്ന വിവരങ്ങളുടെ അളവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് ഒരു സ്റ്റോക്ക്സ് വിജറ്റ് ചേർക്കൂ

  1. ആപ്പുകൾ കുലുങ്ങാൻ തുടങ്ങുന്നതുവരെ ഹോം സ്ക്രീൻ തൊട്ടുപിടിക്കൂ.

  2. ‘എഡിറ്റ്’ ടാപ്പ് ചെയ്യൂ, തുടർന്ന് വിജറ്റ് ഗാലറി തുറക്കാൻ സ്ക്രീനിന്റെ മുകളിലുള്ള ‘വിജറ്റ് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  3. മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ‘സ്റ്റോക്കുകൾ’ ടാപ്പ് ചെയ്യൂ.

  4. വ്യത്യസ്ത വിജറ്റ് തരങ്ങളും (വാച്ച്ലിസ്റ്റും സിംബലും) വലിപ്പങ്ങളും കാണാൻ ഇടത്തോട്ടും വലത്തോട്ടും സ്വൈപ്പ് ചെയ്യൂ. നിങ്ങൾക്ക് ആവശ്യമുള്ള ഓപ്ഷൻ കാണുമ്പോൾ ‘വിജറ്റ് ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ തുടർന്ന് ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ഹോം സ്ക്രീനിലെ വിജറ്റ് നീക്കാൻ, ആപ്പുകൾ കുലുങ്ങാൻ തുടങ്ങുന്നതുവരെ ഹോം സ്ക്രീൻ തൊട്ടുപിടിക്കൂ. ഒരു പുതിയ ലൊക്കേഷനിലേക്ക് വിജറ്റ് വലിക്കൂ, തുടർന്ന് ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

വിജറ്റ് ഡിസ്പ്ലേ മാറ്റൂ

നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് ഒരു സ്റ്റോക്ക്സ് വിജറ്റ് ചേർത്തതിനുശേഷം, നിങ്ങൾക്ക് അതിന്റെ ദൃശ്യരീതിയും അത് ദൃശ്യമാക്കുന്ന വിവരങ്ങളും മാറ്റാനാകും.

  1. നിങ്ങളുടെ ഹോം സ്ക്രീനിലെ സ്റ്റോക്ക്സ് വിജറ്റ് തൊട്ടുപിടിക്കൂ.

  2. ‘വിജറ്റ് എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് വിജറ്റിന്റെ തരം (വാച്ച്ലിസ്റ്റ് അല്ലെങ്കിൽ സിംബൽ) അനുസരിച്ച് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • വിജറ്റ് സിംബൽ മാറ്റാൻ: നിലവിലെ സിംബലിൽ ടാപ്പ് ചെയ്യൂ, തുടർന്ന് വാച്ച്ലിസ്റ്റിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള പുതിയ സിംബലിൽ ടാപ്പ് ചെയ്യൂ. അല്ലെങ്കിൽ ഒരു പുതിയ സിംബലിനായി തിരയാൻ തിരയൽ ഫീൽഡ് ഉപയോഗിക്കൂ.

    • വിജറ്റ് വാച്ച്ലിസ്റ്റ് മാറ്റാൻ: നിലവിലെ വാച്ച്ലിസ്റ്റിന്റെ പേരിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് നിങ്ങൾ ദൃശ്യമാക്കാനഗ്രഹിക്കുന്ന വാച്ച്ലിസ്റ്റിൽ ടാപ്പ് ചെയ്യൂ.

    • ന്യൂസ് സ്റ്റോറികൾ എപ്പോൾ ദൃശ്യമാകണമെന്നത് മാറ്റാൻ: ‘ജോലിയില്ലാത്ത സമയങ്ങൾ’, ‘എപ്പോഴും’, അല്ലെങ്കിൽ ‘ഒരിക്കലുമില്ല’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

    • വാച്ച്ലിസ്റ്റ് പേര് കാണിക്കാൻ: ‘വാച്ച്ലിസ്റ്റ് പേര് കാണിക്കൂ’ ഓണാക്കൂ.

    • കൂടുതൽ സിംബലുകളോ സിംബലിന്റെ അധിക വിവരങ്ങളോ കാണിക്കാൻ: ‘കൂടുതൽ വിശദാംശങ്ങൾ കാണിക്കൂ’ ഓണാക്കൂ.

നുറുങ്ങ്: നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് ഒന്നിലധികം സ്റ്റോക്ക്സ് വിജറ്റ് ചേർക്കാനാകും—ഓരോന്നിനും വ്യത്യസ്ത വലിപ്പം തിരഞ്ഞെടുക്കാനും കഴിയും—അതിനാൽ നിങ്ങൾക്ക് വ്യത്യസ്ത സിംബലുകൾക്കോ വാച്ച്ലിസ്റ്റുകൾക്കോ വേണ്ടിയുള്ള അപ്ഡേറ്റുകൾ വേഗത്തിൽ കാണാനാകും.

iPhone ലോക്ക് സ്ക്രീനിലും സ്റ്റോക്ക്സ് വിജറ്റുകൾ ലഭ്യമാണ്. ഒരു കസ്റ്റം ലോക്ക് സ്ക്രീൻ സൃഷ്ടിക്കൂ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.