ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ iCloud Drive-ൽ ഫയലുകളും ഫോൾഡറുകളും പങ്കിടൂ

iCloud Drive സജ്ജീകരിച്ചതിനുശേഷം, നിങ്ങൾക്ക് സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും ഫോൾഡറുകളും വ്യക്തിഗത ഫയലുകളും പങ്കിടാനാകും. ഒരു പങ്കിട്ട ഫോൾഡറിലോ ഫയലിലോ നിങ്ങൾ മാറ്റങ്ങൾ വരുത്തുമ്പോൾ, മറ്റുള്ളവർ നിങ്ങളുടെ മാറ്റങ്ങൾ ഓട്ടോമാറ്റിക്കായി കാണുന്നു. എഡിറ്റുകൾ ചെയ്യാൻ നിങ്ങൾ ആളുകളെ അനുവദിക്കുകയാണെങ്കിൽ, അവരുടെ മാറ്റങ്ങളും ഓട്ടോമാറ്റിക്കായി ദൃശ്യമാകും.

iCloud Drive-ൽ പങ്കിട്ട ഫയലുകൾക്കും ഫോൾഡറുകൾക്കും ഈ പ്രധാന സവിശേഷതകൾ ഉണ്ട്:

  • ഒരു ഫോൾഡറിൽ നിങ്ങൾ കൂട്ടുപ്രവർത്തനം നടത്തുകയാണെങ്കിൽ, നിങ്ങളോ മറ്റ് പങ്കാളികളോ ആ ഫോൾഡറിലേക്ക് ചേർത്ത എല്ലാ ഇനങ്ങളും ഓട്ടോമാറ്റിക്കായി പങ്കിടപ്പെടും.

  • ഒരു പങ്കിട്ട ഫയലിലേക്കുള്ള ലിങ്കിൽ അതിന്റെ പേര് ഉൾപ്പെടുന്നു. പേരോ ഉള്ളടക്കമോ രഹസ്യാത്മകമാണെങ്കിൽ, ലിങ്ക് മറ്റാർക്കും ഫോർവേഡ് ചെയ്യരുതെന്ന് സ്വീകർത്താക്കളോട് ആവശ്യപ്പെടൂ.

  • നിങ്ങൾ ഒരു പങ്കിട്ട ഫയൽ മറ്റൊരു ഫോൾഡറിലേക്കോ ലൊക്കേഷനിലേക്കോ നീക്കുകയാണെങ്കിൽ, ലിങ്ക് പിന്നീട് പ്രവർത്തിക്കില്ല, ആളുകൾക്ക് ആ ഇനത്തിലേക്കുള്ള ആക്സസ് നഷ്ടപ്പെടും.

  • ആപ്പിനെ ആശ്രയിച്ച്, ഏറ്റവും പുതിയ മാറ്റങ്ങൾ കാണാൻ ഉപയോക്താക്കൾക്ക് ഒരു ഫയൽ വീണ്ടും തുറക്കേണ്ടിവന്നേക്കാം അല്ലെങ്കിൽ യഥാർത്ഥ ലിങ്ക് ടാപ്പ് ചെയ്യേണ്ടിവന്നേക്കാം.

ഒരു ഫോൾഡറോ ഫയലോ പങ്കിടൂ

iCloud Drive-ൽ നിങ്ങൾക്ക് ഒരു ഫോൾഡറോ ഫയലോ ഉണ്ടെങ്കിൽ, അതിന്റെ ഉള്ളടക്കങ്ങൾ കാണാനോ അതിൽ കൂട്ടുപ്രവർത്തനം നടത്താനോ നിങ്ങൾക്ക് മറ്റുള്ളവരെ ക്ഷണിക്കാം.

ഫയലുകളും ഫോൾഡറുകളും നിങ്ങൾ ക്ഷണിക്കുന്ന ആളുകൾ മാത്രം തുറക്കാൻ, അല്ലെങ്കിൽ ലിങ്ക് ഉള്ള ആർക്കും തുറക്കാൻ നിങ്ങൾക്ക് അത് പങ്കിടാവുന്നതാണ്.

ഒരു ഫോൾഡറിന്റെയോ ഫയലിന്റെയോ ഉള്ളടക്കങ്ങൾ മാറ്റാൻ നിങ്ങൾക്ക് അനുവദിക്കാം, അല്ലെങ്കിൽ ഉള്ളടക്കങ്ങൾ കാണാൻ മാത്രം കഴിയുന്ന വിധത്തിൽ നിങ്ങൾക്ക് ആക്സസ് നിയന്ത്രിക്കാം.

  1. നിങ്ങളുടെ iPhone-ലെ ‘ഫയൽസ്’ ആപ്പിലേക്ക് പോകൂ.

  2. ഒരു ലൊക്കേഷനിലേക്ക് പോകൂ, തുടർന്ന് നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന ഫോൾഡറോ ഫയലുകളോ തൊട്ടുപിടിക്കൂ.

  3. ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് കൂട്ടുപ്രവർത്തനം നടത്തണോ ഫോൾഡറിന്റെയോ ഫയലിന്റെയോ ഒരു പകർപ്പ് അയയ്ക്കണോ എന്ന് തിരഞ്ഞെടുക്കൂ.

  4. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഉള്ളടക്കങ്ങൾ കാണാനും എഡിറ്റ് ചെയ്യാനും ക്ഷണിതാക്കളെ മാത്രം അനുവദിക്കൂ: ‘ഫോർവേഡ്’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘ക്ഷണിതാക്കൾക്ക് മാത്രം’ ടാപ്പ് ചെയ്യൂ, ‘മാറ്റങ്ങൾ വരുത്താനാവും’ എന്നതിൽ ടാപ്പ് ചെയ്ത് ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഫോൾഡറിലേക്കോ ഫയലിലേക്കോ ആളുകൾക്ക് ഒരു ലിങ്ക് അയയ്ക്കുന്നതിനായി-‘സന്ദേശങ്ങൾ’ അല്ലെങ്കിൽ Mail പോലുള്ള ഒരു രീതി തിരഞ്ഞെടുക്കൂ.

    • ഉള്ളടക്കങ്ങൾ കാണാൻ ക്ഷണിതാക്കളെ മാത്രം അനുവദിക്കാൻ: ‘ഫോർവേഡ്’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘ക്ഷണിതാക്കൾക്ക് മാത്രം’ ടാപ്പ് ചെയ്ത്, ‘കാണാൻ മാത്രം’ ടാപ്പ് ചെയ്യൂ, ‘കഴിഞ്ഞു’ ടാപ്പ് ചെയ്ത്, ലിങ്ക് അയയ്ക്കുന്നതിനുള്ള ഒരു രീതി തിരഞ്ഞെടുക്കൂ.

    • ഉള്ളടക്കങ്ങൾ കാണാനും എഡിറ്റ് ചെയ്യാനും ലിങ്ക് ഉള്ള ആരെയും അനുവദിക്കൂ: ‘ഫോർവേഡ്’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘ലിങ്ക് ഉള്ള ആർക്കും’ ടാപ്പ് ചെയ്ത്, ‘മാറ്റങ്ങൾ വരുത്താനാവും’ ടാപ്പ് ചെയ്യൂ, ‘കഴിഞ്ഞു’ ടാപ്പ് ചെയ്ത്, ലിങ്ക് അയയ്ക്കുന്നതിനുള്ള ഒരു രീതി തിരഞ്ഞെടുക്കൂ.

    • ഉള്ളടക്കങ്ങൾ കാണാൻ ലിങ്ക് ഉള്ള ആരെയും അനുവദിക്കൂ: ‘ഫോർവേഡ്’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘ലിങ്ക് ഉള്ള ആർക്കും’ ടാപ്പ് ചെയ്യൂ, ‘കാണാൻ മാത്രം’ ടാപ്പ് ചെയ്ത്, ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ, തുടർന്ന് ലിങ്ക് അയയ്ക്കുന്നതിനുള്ള ഒരു രീതി തിരഞ്ഞെടുക്കൂ.

    • കൂടുതൽ ആളുകളെ ക്ഷണിക്കാൻ ആരെയും അനുവദിക്കൂ: ‘ഫോർവേഡ്’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘ക്ഷണിക്കാൻ മറ്റുള്ളവരെയും അനുവദിക്കൂ’ ഓണാക്കൂ, തുടർന്ന് ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ.

  5. നിങ്ങളുടെ ക്ഷണം എങ്ങനെ അയയ്ക്കണമെന്ന് തിരഞ്ഞെടുക്കൂ, തുടർന്ന് ’അയയ്ക്കൂ’ ടാപ്പ് ചെയ്യൂ.

ഒരു ഫോൾഡറിലോ ഫയലിലോ കൂട്ടുപ്രവർത്തനം നടത്താനായി കൂടുതൽ ആളുകളെ ക്ഷണിക്കൂ

നിങ്ങൾ ഇതിനകം ഒരു ഫോൾഡോ ഫയലോ പങ്കിട്ടിട്ടുണ്ടെങ്കിൽ കൂടാതെ അതിന്റെ ആക്സസ് ‘ക്ഷണിതാക്കൾക്ക് മാത്രം’ ആയി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് അത് കൂടുതൽ ആളുകളുമായി പങ്കിടാനാകും.

  1. നിങ്ങളുടെ iPhone-ലെ ‘ഫയൽസ്’ ആപ്പിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ താഴെയുള്ള ‘പങ്കിട്ടവ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന ഫോൾഡറോ ഫയലോ തൊട്ടുപിടിക്കൂ.

  4. ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പങ്കിട്ട ഫോൾഡർ മാനേജ് ചെയ്യൂ’ അല്ലെങ്കിൽ ‘പങ്കിട്ട ഫയൽ മാനേജ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  5. ‘കൂടുതൽ ആളുകളുമായി പങ്കിടൂ’ എന്നതിൽ ടാപ്പ് ചെയ്ത്, ലിങ്ക് അയയ്ക്കാനുള്ള ഒരു രീതി തിരഞ്ഞെടുക്കൂ.

  6. അഭ്യർഥിച്ച മറ്റേതെങ്കിലും വിവരങ്ങൾ നൽകൂ, തുടർന്ന് ക്ഷണം അയയ്ക്കൂ അല്ലെങ്കിൽ പോസ്റ്റ് ചെയ്യൂ.

ഒരു ലിങ്ക് ഉപയോഗിച്ച് ഒരു ഫോൾഡറോ ഫയലോ കൂടുതൽ ആളുകളുമായി പങ്കിടൂ

പങ്കിട്ട ഫോൾഡറിലേക്കോ ഫയലിലേക്കോ ഉള്ള ആക്സസ് ‘ലിങ്ക് ഉള്ള ആർക്കും’ എന്നതിലേക്ക് നിങ്ങൾ സജ്ജീകരിച്ചാൽ, ലിങ്ക് ഉള്ള ആർക്കും അത് മറ്റുള്ളവരുമായി പങ്കിടാവുന്നതാണ്.

  1. നിങ്ങളുടെ iPhone-ലെ ‘ഫയൽസ്’ ആപ്പിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ താഴെയുള്ള ‘പങ്കിട്ടവ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന ഫോൾഡറോ ഫയലോ തൊട്ടുപിടിക്കൂ.

  4. ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘പങ്കിട്ട ഫോൾഡർ മാനേജ് ചെയ്യൂ’ അല്ലെങ്കിൽ ‘പങ്കിട്ട ഫയൽ മാനേജ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ലിങ്ക് അയയ്ക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  5. ലിങ്ക് അയയ്ക്കാനുള്ള ഒരു രീതി തിരഞ്ഞെടുക്കൂ, മറ്റേതെങ്കിലും അഭ്യർഥിച്ച വിവരങ്ങൾ നൽകൂ, തുടർന്ന് ക്ഷണം അയയ്ക്കുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യൂ.

എല്ലാവർക്കുമുള്ള ആക്സസും അനുമതിയും ക്രമീകരണങ്ങൾ മാറ്റൂ

നിങ്ങൾ ഒരു പങ്കിട്ട ഫോൾഡിന്റെയോ ഫയലിന്റെയോ ഉടമയാണെങ്കിൽ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അതിന്റെ ആക്സസ് മാറ്റാം. എന്നിരുന്നാലും, നിങ്ങൾ ലിങ്ക് പങ്കിട്ട എല്ലാവരെയും ബാധിക്കും.

  1. നിങ്ങളുടെ iPhone-ലെ ‘ഫയൽസ്’ ആപ്പിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ താഴെയുള്ള ‘പങ്കിട്ടവ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾക്ക് അനുമതികൾ മാറ്റാനുള്ള ഫോൾഡറോ ഫയലോ തൊട്ടുപിടിക്കൂ.

  4. ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പങ്കിട്ട ഫോൾഡർ മാനേജ് ചെയ്യൂ’ അല്ലെങ്കിൽ ‘പങ്കിട്ട ഫയൽ മാനേജ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, ശേഷം ’ഓപ്ഷനുകൾ പങ്കിടൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  5. ഒന്ന് അല്ലെങ്കിൽ രണ്ട് ഓപ്ഷനുകളും മാറ്റൂ.

    • ആക്സസ് ഓപ്ഷൻ: ‘ലിങ്ക് ഉള്ള ആർക്കും’ എന്നതിൽ നിന്ന് ‘ക്ഷണിതാക്കൾക്ക് മാത്രം’ എന്നതിലേക്ക് ആക്സസ് ഓപ്ഷൻ നിങ്ങൾ മാറ്റുമ്പോൾ, യഥാർത്ഥ ലിങ്ക് പിന്നീട് ആർക്കും പ്രവർത്തിക്കില്ല, നിങ്ങളിൽ നിന്ന് ഒരു പുതിയ ക്ഷണം ലഭിക്കുന്ന ആളുകൾക്ക് മാത്രമേ ഫോൾഡറോ ഫയലോ തുറക്കാൻ കഴിയൂ.

    • അനുമതി ഓപ്ഷൻ: നിങ്ങൾ അനുമതി ഓപ്ഷൻ മാറ്റുമ്പോൾ, നിങ്ങൾ അനുമതി മാറ്റുമ്പോൾ ഫയൽ തുറന്നിരിക്കുന്നവരെല്ലാം ഒരു അലേർട്ട് കാണുന്നു. അലേർട്ട് നിരാകരിക്കുമ്പോൾ പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വരും.

ഒരു വ്യക്തിക്കുള്ള ആക്സസും അനുമതിയും ക്രമീകരണങ്ങൾ മാറ്റൂ

നിങ്ങൾ ഒരു പങ്കിട്ട ഫോൾഡിന്റെയോ ഫയലിന്റെയോ ഉടമയാണെങ്കിൽ അതിന്റെ ആക്സസ് ‘ക്ഷണിതാക്കൾക്ക് മാത്രം’ ആയി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, മറ്റുള്ളവരുടെ അനുമതിയെ ബാധിക്കാതെ ഒരു വ്യക്തിക്കുള്ള അനുമതി നിങ്ങൾക്ക് മാറ്റാനാകും. വ്യക്തിയുടെ ആക്സസ് നിങ്ങൾക്ക് നീക്കം ചെയ്യുകയും ചെയ്യാം.

  1. നിങ്ങളുടെ iPhone-ലെ ‘ഫയൽസ്’ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾക്ക് അനുമതി മാറ്റണമെന്ന് തോന്നുന്ന ഫോൾഡറോ ഫയലുകളോ തൊട്ടുപിടിക്കൂ.

  3. ‘പങ്കിട്ട ഫോൾഡർ മാനേജ് ചെയ്യൂ’ അല്ലെങ്കിൽ ‘പങ്കിട്ട ഫയൽ മാനേജ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  4. വ്യക്തിയുടെ പേരിൽ ടാപ്പ് ചെയ്ത് ഒരു ഓപ്ഷൻ സെലക്റ്റ് ചെയ്യൂ.

ഒരു ഫോൾഡറോ ഫയലോ പങ്കിടുന്നത് നിർത്തൂ

നിങ്ങൾ ഒരു പങ്കിട്ട ഫോൾഡിന്റെയോ ഫയലിന്റെയോ ഉടമയാണെങ്കിൽ, നിങ്ങൾക്ക് അത് പങ്കിടുന്നത് നിർത്താവുന്നതാണ്.

  1. നിങ്ങളുടെ iPhone-ലെ ‘ഫയൽസ്’ ആപ്പിലേക്ക് പോകൂ.

  2. പങ്കിടൽ നിർത്തണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ഫോൾഡറിന്റെയോ ഫയലിന്റെയോ ലൊക്കേഷൻ തുറക്കൂ.

  3. ഫോൾഡറിൽ അല്ലെങ്കിൽ ഫയലിൽ തൊട്ടുപിടിക്കൂ, ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പങ്കിട്ട ഫോൾഡർ മാനേജ് ചെയ്യൂ’ അല്ലെങ്കിൽ ‘പങ്കിട്ട ഫയൽ മാനേജ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  4. ‘പങ്കിടൽ നിർത്തൂ’ ടാപ്പ് ചെയ്യൂ.

നിങ്ങൾ ഫയൽ പങ്കിടുന്നത് നിർത്തുമ്പോൾ അത് തുറന്നിരിക്കുന്നവരെല്ലാം ഒരു അലേർട്ട് കാണും. അലേർട്ട് നിരാകരിക്കുമ്പോൾ ഇനം അടയ്ക്കുന്നു, വ്യക്തിയുടെ iCloud Drive ൽ നിന്ന് ഫയൽ നീക്കം ചെയ്യുന്നു, ലിങ്ക് ഇനി പ്രവർത്തിക്കില്ല. നിങ്ങൾ പിന്നീട് ഇനം വീണ്ടും പങ്കിടുകയും ‘ലിങ്ക് ഉള്ള ആർക്കും’ എന്നതിലേക്ക് ആക്സസ് സജ്ജീകരിക്കുകയും ചെയ്താൽ, യഥാർഥ ലിങ്ക് പ്രവർത്തിക്കും. ആക്സസ് ‘ക്ഷണിതാക്കൾക്ക് മാത്രം’ ആയി സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, ഇനം പങ്കിടാൻ നിങ്ങൾ വീണ്ടും ക്ഷണിക്കുന്ന ആളുകൾക്ക് മാത്രമേ യഥാർഥ ലിങ്ക് വീണ്ടും പ്രവർത്തിക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.