ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘സംഗീത’ത്തിൽ ലോസ്‌ലെസ് ഓഡിയോ പ്ലേ ചെയ്യൂ

Apple Music സബ്സ്ക്രൈബർമാർക്ക് ലോസ്‌ലെസ് ഓഡിയോ കംപ്രഷൻ ഉപയോഗിച്ച് എൻകോഡ് ചെയ്ത ദശലക്ഷക്കണക്കിന് ട്രാക്കുകൾ ആക്സസ് ചെയ്യാൻ കഴിയും.

യഥാർത്ഥ ഡാറ്റയെല്ലാം സംരക്ഷിക്കുന്ന ഒരു കംപ്രഷൻ രൂപമാണ് ലോസ്‌ലെസ് കംപ്രഷൻ. Apple Lossless ഓഡിയോ കോഡെക് (ALAC) എന്ന പേരിൽ സ്വന്തമായി ലോസ്‌ലെസ് ഓഡിയോ കംപ്രഷൻ സാങ്കേതികവിദ്യ Apple വികസിപ്പിച്ചു. 16-ബിറ്റ്/44.1 kHz (CD ഗുണനിലവാരം) മുതൽ 24-ബിറ്റ്/192 kHz വരെയുള്ള റെസലൂഷനുകളിൽ ALAC ഉപയോഗിച്ചാണ് Apple Music കാറ്റലോഗ് മുഴുവനും എൻകോഡ് ചെയ്തിരിക്കുന്നത്.

Apple Music-ൽ ലോസ്‌ലെസിനെ കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

  • ഒരു മൊബൈൽ അല്ലെങ്കിൽ Wi-Fi നെറ്റ്‌വർക്കിലൂടെ ലോസ്‌ലെസ് ഓഡിയോ സ്ട്രീം ചെയ്യുന്നത് ഗണ്യമായി കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നു. ലോസ്‌ലെസ് ഓഡിയോ ഡൗൺലോഡ് ചെയ്യുന്നത് നിങ്ങളുടെ ഡിവൈസിൽ ഗണ്യമായി കൂടുതൽ സ്ഥലം ഉപയോഗിക്കുന്നു. ഉയർന്ന റെസലൂഷനുകൾ കുറഞ്ഞതിനേക്കാൾ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നു.

  • മികച്ച ഓഡിയോ നിലവാരം ഉറപ്പാക്കാൻ AirPods, AirPods Pro, AirPods Max, Beats വയർലെസ് ഹെഡ്ഫോണുകൾ എന്നിവ Apple AAC Bluetooth കോഡെക് ഉപയോഗിക്കുന്നു. എന്നിരുന്നാലും, Bluetooth® കണക്ഷനുകൾ ലോസ്‌ലെസ് അല്ല.

  • Apple Music-ൽ നിന്ന് നിങ്ങൾ ഇതിനകം ഡൗൺലോഡ് ചെയ്ത സംഗീതത്തിന്റെ ലോസ്‌ലെസ് പതിപ്പ് ലഭിക്കാൻ, സംഗീതം ഡിലീറ്റ് ചെയ്ത്Apple Music കാറ്റലോഗിൽ നിന്ന് വീണ്ടും ഡൗൺലോഡ് ചെയ്യൂ.

  • iPhone-ൽ 48 kHz-ൽ കൂടുതൽ സാമ്പിൾ നിരക്കിൽ ഗാനങ്ങൾ പ്ലേ ചെയ്യാൻ, നിങ്ങൾക്ക് ഒരു ബാഹ്യ ഡിജിറ്റൽ-ടു-അനലോഗ് കൺവർട്ടർ ആവശ്യമാണ്.

കുറിപ്പ്: Apple Music, ലോസ്‌ലെസ് എന്നിവ എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണാ ലേഖനം കാണൂ.

ലോസ്‌ലെസ് ഓഡിയോ ഓണാക്കി ഓഡിയോ ഗുണനിലവാര ക്രമീകരണങ്ങൾ തിരഞ്ഞെടുക്കൂ

മൊബൈൽ സേവന സ്ട്രീമിങ്ങിനും Wi-Fi സ്ട്രീമിങ്ങിനും ഡൗൺലോഡുകൾക്കുമായി നിങ്ങൾക്ക് ഓഡിയോ ഗുണനിലവാര ക്രമീകരണങ്ങൾ തിരഞ്ഞെടുക്കാം.

  1. ക്രമീകരണം  > ആപ്പുകൾ > സംഗീതം എന്നതിലേക്ക് പോകൂ.

  2. ‘ഓഡിയോ ഗുണനിലവാരം’ ടാപ്പ് ചെയ്ത്, ഓണാക്കാനോ ഓഫാക്കാനോ ലോസ്‌ലെസ് ഓഡിയോ ടാപ്പ് ചെയ്യൂ.

  3. സ്ട്രീമിങ്ങിനും ഓഡിയോ ഡൗൺലോഡ് ചെയ്യുന്നതിനും ഓഡിയോ ഗുണനിലവാരം തിരഞ്ഞെടുക്കൂ.

    • 24-ബിറ്റ്/48 kHz പരമാവധി റെസലൂഷന് വേണ്ടി ലോസ്‌ലെസ് തിരഞ്ഞെടുക്കൂ.

    • 24-ബിറ്റ്/192 kHz പരമാവധി റെസലൂഷന് വേണ്ടി ഹൈ-റെസ ലോസ്‌ലെസ് തിരഞ്ഞെടുക്കൂ.

സ്ട്രീം ചെയ്ത സംഗീതത്തിന്റെ ഓഡിയോ ഗുണനിലവാരം പാട്ടിന്റെ ലഭ്യത, നെറ്റ്‌വർക്ക് അവസ്ഥകൾ, കണക്റ്റ് ചെയ്ത ഹെഡ്ഫോണുകളുടെയോ സ്പീക്കറുകളുടെയോ ശേഷി എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ലോസ്‌ലെസ് സംഗീതം തിരിച്ചറിയൂ

സംഗീതം ലോസ്‌ലെസ് ഓഡിയോയിൽ ലഭ്യമാകുമ്പോൾ ലോസ്‌ലെസ് ഐക്കൺ ആൽബം പേജുകളിൽ ദൃശ്യമാകുന്നു.

‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’ സ്ക്രീനിൽ സംഗീതത്തിനായുള്ള ലോസ്‌ലെസ് ഐക്കൺ കാണാൻ, ക്രമീകരണം  > ആപ്പുകൾ > സംഗീതം > ഓഡിയോ ഗുണനിലവാരം എന്നതിലേക്ക് പോകൂ, തുടർന്ന് ലോസ്‌ലെസ് ഓഡിയോ ഓണാക്കൂ.

കൂടുതൽ വിവരങ്ങൾക്ക്, Apple Music-ലെ ലോസ്‌ലെസ് ഓഡിയോയെക്കുറിച്ച് എന്ന Apple പിന്തുണാ ലേഖനം കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.