iPhone-ൽ സന്ദേശങ്ങൾ, കോളുകൾ, സംഭാഷണങ്ങൾ എന്നിവ വിവർത്തനം ചെയ്യൂ

Apple Intelligence* ഉപയോഗിച്ച്, വ്യത്യസ്ത ഭാഷകളിലുള്ള ടെക്സ്റ്റ് സന്ദേശങ്ങൾ, ഓഡിയോ-വീഡിയോ കോളുകൾ, മുഖാമുഖ സംഭാഷണങ്ങൾ എന്നിവയ്ക്കായി നിങ്ങൾക്ക് തത്സമയ വിവർത്തനം ഉപയോഗിക്കാം. ഉദാഹരണത്തിന്, നിങ്ങൾ വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ, നിങ്ങൾ കണ്ടുമുട്ടുന്ന ആളുകളുമായി ആശയവിനിമയം നടത്തേണ്ടി വരുമ്പോൾ, തത്സമയ വിവർത്തനം ഭാഷാപരമായ തടസ്സങ്ങൾ തത്സമയം മറികടക്കാൻ സഹായിക്കും. ‘സന്ദേശങ്ങൾ’, FaceTime, ‘ഫോൺ’ ആപ്പുകളിൽ തത്സമയ വിവർത്തനം സംയോജിപ്പിച്ചിരിക്കുന്നു. നിങ്ങൾക്ക് ഇത് AirPods-നൊപ്പവും ഉപയോഗിക്കാം. ‘തത്സമയ വിവർത്തനം’ Apple-നിർമിത മോഡലുകൾ ഉപയോഗിക്കുന്നു, അവ പൂർണമായും ഡിവൈസിൽ പ്രവർത്തിക്കുന്നതിനാൽ നിങ്ങളുടെ വ്യക്തിഗത സംഭാഷണങ്ങൾ സ്വകാര്യമായി തുടരും.

കുറിപ്പ്: Apple Intelligence എല്ലാ iPhone മോഡലുകളിലും അല്ലെങ്കിൽ എല്ലാ ഭാഷകളിലും അല്ലെങ്കിൽ പ്രദേശങ്ങളിലും ലഭ്യമല്ല. ലഭ്യമായ ഏറ്റവും പുതിയ ഫീച്ചറുകൾ ആക്സസ് ചെയ്യാൻ, iOS-ന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്നും Apple Intelligence ഓൺ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കൂ.

Apple Intelligence-നെയും സ്വകാര്യതയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, Apple Intelligence-ഉം സ്വകാര്യതയും കാണൂ.

ഭാഷകൾ ഡൗൺലോഡ് ചെയ്യൂ

സന്ദേശങ്ങൾ, FaceTime, ഫോൺ ആപ്പുകളിൽ തത്സമയ വിവർത്തന ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് മുമ്പ്, നിങ്ങൾ ഇൻപുട്ട്, ഔട്ട്പുട്ട് ഭാഷകൾ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.

‘സന്ദേശങ്ങളി’ലെ ടെക്സ്റ്റുകൾ വിവർത്തനം ചെയ്യൂ

‘സന്ദേശങ്ങൾ’ ആപ്പിൽ, Apple Intelligence എനേബിൾ ചെയ്ത ‘തത്സമയ വിവർത്തനം’ ഉപയോഗിച്ച്, മറ്റ് ഭാഷകളിലെ ഇൻകമിങ് ടെക്സ്റ്റുകൾ നിങ്ങളുടെ ഇഷ്ടപ്പെട്ട ഭാഷയിലേക്ക് ഓട്ടോമാറ്റിക്കായി വിവർത്തനം ചെയ്ത് കാണാനാകും.

കുറിപ്പ്: ‘സന്ദേശങ്ങ’ളിലെ തത്സമയ വിവർത്തനം ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ് എന്നീ ഭാഷകളിൽ ലഭ്യമാണ്.

  1. നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾക്ക് മറ്റൊരു ഭാഷയിൽ ഒരു സന്ദേശം ലഭിക്കുമ്പോൾ, താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന് ചെയ്യൂ:

    • മറ്റൊരു ഭാഷ തിരഞ്ഞെടുക്കാൻ: സംഭാഷണത്തിന്റെ മുകളിലുള്ള കോൺടാക്റ്റോ ഗ്രൂപ്പ് ഐക്കണോ ടാപ്പ് ചെയ്ത് താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ‘ഇതിൽ നിന്ന് വിവർത്തനം ചെയ്യൂ’ അല്ലെങ്കിൽ ‘ഇതിലേക്ക് വിവർത്തനം ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • ഒറിജിനൽ ടെക്സ്റ്റ് കാണാൻ: സംഭാഷണത്തിന്റെ ചുവടെ, ‘[ഭാഷ ] വിവർത്തനം ചെയ്യുന്നു’ ടാപ്പ് ചെയ്യൂ, തുടർന്ന് വിവർത്തനം ചെയ്ത ടെക്സ്റ്റിന് പുറമെ ഒറിജനൽ ടെക്സ്റ്റ് കാണാൻ തിരഞ്ഞെടുക്കൂ.

    • സംഭാഷണത്തിനായി തത്സമയ വിവർത്തനം ഓഫ് ചെയ്യാൻ: സംഭാഷണത്തിന്റെ ചുവടെ, [ഭാഷ ] ‘വിവർത്തനം ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘വിവർത്തനം നിർത്തൂ’ ടാപ്പ് ചെയ്യൂ.

വിവർത്തനം ചെയ്ത ക്യാപ്ഷനുകൾ FaceTime-ൽ കാണൂ

മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരാളുമായി FaceTime കോൾ ചെയ്യുമ്പോൾ, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷയിൽ വിവർത്തനം ചെയ്ത കാപ്ഷനുകൾ കാണുന്നതിന്—Apple Intelligence എനേബിൾ ചെയ്ത ‘തത്സമയ വിവർത്തനം’ ഉപയോഗിക്കാം.

കുറിപ്പ്: FaceTime-ലെ തത്സമയ വിവർത്തനം ഇംഗ്ലീഷ് (യുകെ, യുഎസ്), ഫ്രഞ്ച് (ഫ്രാൻസ്), ജർമൻ, ഇറ്റാലിയൻ, പോർച്ചുഗീസ് (ബ്രസീൽ), സ്പാനിഷ് (സ്പെയിൻ), ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ എന്നീ ഭാഷകളിൽ രണ്ടുപേർ തമ്മിലുള്ള കോളുകൾക്ക് ലഭ്യമാണ്.

  1. നിങ്ങളുടെ iPhone-ലെ FaceTime ആപ്പിലേക്ക് പോകൂ.

  2. ഒരു കോളിന്റെ സമയത്ത്, FaceTime കൺട്രോളുകൾ കാണിക്കുന്നതിന് സ്ക്രീൻ ടാപ്പ് ചെയ്യൂ (അവ ദൃശ്യമല്ലെങ്കിൽ).

  3. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘തത്സമയ ക്യാപ്ഷനുകൾ’ ടാപ്പ് ചെയ്യൂ.

    കോളിന്റെ ഓട്ടോമാറ്റിക്കായി ട്രാൻസ്ക്രൈബ് ചെയ്ത ഡയലോഗ് കാണിക്കുന്ന തത്സമയ ക്യാപ്ഷനുകളുടെ വിൻഡോ സ്ക്രീനിന്റെ മുകളിലായി പ്രത്യക്ഷപ്പെടുന്നു.

ഫോൺ കോളുകൾക്കിടയിൽ വിവർത്തനങ്ങൾ കാണൂ

മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരാളുമായി ‘ഫോൺ’ ആപ്പിൽ ഒരു കോൾ ചെയ്യുമ്പോൾ, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷയിൽ സംഭാഷണവും ടെക്സ്റ്റ് വിവർത്തനവും പിന്തുടരാൻ Apple Intelligence എനേബിൾ ചെയ്ത തത്സമയ വിവർത്തനം ഉപയോഗിക്കാം.

കുറിപ്പ്: ‘ഫോണി’ലെ തത്സമയ വിവർത്തനം ഇംഗ്ലീഷ് (യുകെ, യുഎസ്), ഫ്രഞ്ച് (ഫ്രാൻസ്), ജർമൻ, ഇറ്റാലിയൻ, പോർച്ചുഗീസ് (ബ്രസീൽ), സ്പാനിഷ് (സ്പെയിൻ), ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ എന്നീ ഭാഷകളിൽ രണ്ടുപേർ തമ്മിലുള്ള കോളുകൾക്ക് ലഭ്യമാണ്.

ജർമനിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഒരു സംഭാഷണം കാണിക്കുന്ന ‘ഫോൺ’ ആപ്പിലെ ഒരു ഫോൺ കോൾ.
  1. നിങ്ങളുടെ iPhone-ലെ ‘ഫോൺ’ ആപ്പിലേക്ക് പോകൂ.

  2. ഒരു ഫോൺ കോൾ സമയത്ത്, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘തത്സമയ വിവർത്തനം’ ടാപ്പ് ചെയ്യൂ.

  3. കോളർ സംസാരിക്കുന്ന ഭാഷയും നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷയും തിരഞ്ഞെടുക്കൂ.

  4. ‘വിവർത്തനം തുടങ്ങൂ’ ടാപ്പ് ചെയ്യൂ.

AirPods ഉപയോഗിച്ച് സമീപത്തുള്ള സംഭാഷണങ്ങൾക്കുള്ള വിവർത്തനങ്ങൾ കേൾക്കൂ

നിങ്ങളുടെ സമീപത്തുള്ള ആരെങ്കിലും മറ്റൊരു ഭാഷയിൽ നിങ്ങളോട് സംസാരിക്കുമ്പോൾ, അവർ പറയുന്നത് നിങ്ങളുടെ ഇഷ്ടപ്പെട്ട ഭാഷയിലേക്ക് തത്സമയം വിവർത്തനം ചെയ്യുന്നതിനായി നിങ്ങൾക്ക് Apple Intelligence എനേബിൾ ചെയ്ത AirPods ഉപയോഗിച്ചുള്ള തത്സമയ വിവർത്തനം ഉപയോഗിക്കാം. വിവർത്തനം ചെയ്ത ഡയലോഗ് നിങ്ങളുടെ iPhone-ലും ദൃശ്യമാകും.

കുറിപ്പ്: Apple Intelligence ഓണായിരിക്കുമ്പോൾ, iPhone 15 Pro അല്ലെങ്കിൽ അതിനുശേഷമുള്ളത് ജോഡിയാക്കിയ AirPods 4 (ANC), AirPods Pro 2, അല്ലെങ്കിൽ AirPods Pro 3-ൽ AirPods ഉപയോഗിച്ചുള്ള തത്സമയ വിവർത്തനം പിന്തുണയ്ക്കപ്പെടുന്നു. AirPods-ൽ ഏറ്റവും പുതിയ ഫേംവെയർ ഉണ്ടായിരിക്കണം. തത്സമയ വിവർത്തനം എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ല**; ഈ ഫീച്ചർ EU-ൽ ലഭ്യമല്ല. ലഭ്യതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

  1. നിങ്ങളുടെ iPhone-ലെ വിവർത്തനം ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ AirPods ധരിക്കുകയും അവ നിങ്ങളുടെ ഡിവൈസിൽ കണക്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യൂ.

  3. ‘തത്സമയം’ ടാപ്പ് ചെയ്യൂ.

AirPods യൂസർ ഗൈഡിൽ വ്യക്തിഗത സംഭാഷണങ്ങളുടെ വിവർത്തനങ്ങൾ കേൾക്കൂ എന്നത് കാണൂ.

*Apple Intelligence ജനറേറ്റീവ് മോഡലുകൾ ഉപയോഗിക്കുന്നു, ഔട്ട്പുട്ടുകൾ വ്യത്യാസപ്പെട്ടേക്കാം. കൃത്യതയ്ക്കായി പ്രധാനപ്പെട്ട വിവരങ്ങൾ പരിശോധിക്കൂ.
**Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണാ ലേഖനം കാണൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.