ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ സന്ദേശങ്ങളിൽ ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ റിക്കവർ ചെയ്യൂ

നിങ്ങളുടെ iPhone-ൽ നിങ്ങൾ ഡിലീറ്റ് ചെയ്ത ടെക്സ്റ്റ് സന്ദേശങ്ങൾ നിങ്ങൾക്ക് റിക്കവർ ചെയ്യാനാകും.

നിങ്ങൾ ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ നിങ്ങൾക്ക് 30 ദിവസം വരെ റീസ്റ്റോർ ചെയ്യാം.

രണ്ട് സംഭാഷണങ്ങൾക്കുള്ളിൽ ഡിലീറ്റ് ചെയ്ത എല്ലാ സന്ദേശങ്ങളും റിക്കവർ ചെയ്യുന്നു.
  1. നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. സംഭാഷണ ലിസ്റ്റിന്റെ മുകളിലുള്ള ഫിൽട്ടർ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘അടുത്തിടെ ഡിലീറ്റ് ചെയ്തവ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾ റീസ്റ്റോർ ചെയ്യാനാഗ്രഹിക്കുന്ന സന്ദേശങ്ങളുടെ സംഭാഷണങ്ങൾ സെലക്റ്റ് ചെയ്യൂ, എന്നിട്ട് ‘റിക്കവർ ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  4. സന്ദേശങ്ങൾ റിക്കവർ ചെയ്യൂ എന്നത് ടാപ്പ് ചെയ്യൂ.

നിങ്ങൾ iCloud-ലെ സന്ദേശങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ iPhone-ൽ ഒരു സന്ദേശമോ സംഭാഷണമോ റിക്കവർ ചെയ്യുന്നത് ‘iCloud-ലെ സന്ദേശങ്ങൾ’ ഓൺ ചെയ്തിരിക്കുന്ന നിങ്ങളുടെ എല്ലാ ഡിവൈസുകളിലും അത് റിക്കവർ ചെയ്യുന്നു. iCloud യൂസർ ഗൈഡിലെ iCloud ഉപയോഗിച്ച് നിങ്ങളുടെ സന്ദേശങ്ങൾ അപ് ടു ഡേറ്റ് ആയി സൂക്ഷിക്കൂ എന്നത് കാണൂ.

കുറിപ്പ്: സന്ദേശങ്ങൾ ഡിലീറ്റ് ചെയ്ത് വീണ്ടെടുക്കുന്നത് നിങ്ങളുടെ iPhone-നെയും ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്ത മറ്റ് Apple ഡിവൈസുകളെയും മാത്രമേ ബാധിക്കുകയുള്ളൂ. നിങ്ങൾക്ക് മറ്റാരുടെയെങ്കിലും സന്ദേശങ്ങൾ, അറ്റാച്ച്മെന്റുകൾ, സംഭാഷണങ്ങൾ എന്നിവ വീണ്ടെടുക്കാനാവില്ല.

പങ്കെടുക്കുന്നവരെല്ലാവരും iMessage ഓണാക്കിയിട്ടില്ലാത്ത ഒരു ബ്ലോക്ക് ചെയ്ത സംഭാഷണം നിങ്ങൾ റിക്കവർ ചെയ്താൽ, ഇൻകമിങ് സന്ദേശങ്ങൾ പിന്നെ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആവില്ല.

നിങ്ങൾ അയച്ചത് പിൻവലിക്കൂ ഉപയോഗിച്ച് ഒരു സംഭാഷണത്തിൽ നിന്ന് നീക്കം ചെയ്യുന്ന ഏത് സന്ദേശവും ശാശ്വതമായി ഡിലീറ്റ് ചെയ്യപ്പെടും. സേവ് ചെയ്യുന്നതിന് മുമ്പ് കാലഹരണപ്പെടുന്ന ഓഡിയോ സന്ദേശങ്ങൾ റിക്കവർ ചെയ്യാനാകില്ല. ഓഡിയോ സന്ദേശങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.