ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ടാഗുകൾ ഉപയോഗിച്ച് നിങ്ങളുടെ കുറിപ്പുകൾ ഓർഗനൈസ് ചെയ്യൂ

കുറിപ്പുകൾ ആപ്പിൽ, നിങ്ങളുടെ കുറിപ്പുകളെ തരംതിരിക്കാനും ഓർഗനൈസ് ചെയ്യാനും വേഗമേറിയതും സുഗമമായതുമായ മാർഗമെന്ന നിലയിൽ ടാഗുകൾ ഉപയോഗിക്കാം. #ഷോപ്പിങ്, #ജോലിസ്ഥലം പോലുള്ള ഒന്നോ അതിലധികമോ ടാഗുകൾ ഒരു കുറിപ്പിലേക്ക് ചേർക്കാനും ടാഗ് ബ്രൗസറോ സ്മാർട്ട് ഫോൾഡറുകളോ ഉപയോഗിച്ച് ഫോൾഡറുകളിലുടനീളം നിങ്ങളുടെ കുറിപ്പുകൾ എളുപ്പത്തിൽ തിരയാനും ഫിൽട്ടർ ചെയ്യാനും നിങ്ങൾക്ക് കഴിയും.

കുറിപ്പുകളിലേക്ക് ടാഗുകൾ ചേർക്കൂ

ഒരു കുറിപ്പിലേക്ക് ടാഗ് ചേർക്കാൻ #-ഉം ടാഗിന്റെ പേരും ടൈപ്പ് ചെയ്യൂ, തുടർന്ന് ടാഗിന് ശേഷം ഒരു സ്പേസ് ചേർത്ത് അത് സജീവമാക്കൂ. സജീവമായ ടാഗുകൾ മഞ്ഞ നിറത്തിലേക്ക് മാറുന്നു. കീബോർഡിന് മുകളിലുള്ള മെനുവിൽ നിന്ന് നിങ്ങൾക്ക് നിലവിലുള്ള ഒരു ടാഗ് തിരഞ്ഞെടുക്കുകയും ചെയ്യാം. ഒരു ടാഗിൽ ഒറ്റ വാക്കേ ഉണ്ടാകാവൂ, എന്നാൽ ഡാഷുകളും അണ്ടർസ്കോറുകളും ഉപയോഗിച്ച് നിങ്ങൾക്ക് വാക്കുകൾ സംയോജിപ്പിക്കാം. നിങ്ങൾ നൽകിയ ടാഗ് സജീവമാക്കാതെ കുറിപ്പ് സേവ് ചെയ്യുകയാണെങ്കിൽ, അത് ഒരു ടാഗായി സേവ് ചെയ്യപ്പെടില്ല. ഒരു കുറിപ്പിൽ നിങ്ങൾക്ക് ഒന്നിലധികം ടാഗുകൾ ചേർക്കാവുന്നതാണ്.

നുറുങ്ങ്: ഒരു കുറിപ്പിൽ ടാഗ് എഴുതാൻ നിങ്ങൾക്ക് വിരൽ ഉപയോഗിക്കാം. അടിവരയിട്ട ടാഗിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ’ടാഗിലേക്ക് പരിവർത്തനം ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

ടാഗുകളുള്ള കുറിപ്പുകൾ കാണൂ

ഫോൾഡറുകളുടെ ലിസ്റ്റിന്റെ താഴെയുള്ള ‘ടാഗുകൾ’ സെക്ഷന് താഴെ, താഴെപ്പറയുന്നവയിൽ എന്തും ചെയ്യാം:

  • ടാഗുകളുള്ള എല്ലാ കുറിപ്പുകളും കാണാൻ: എല്ലാ ടാഗുകളും ടാപ്പ് ചെയ്യൂ.

  • നിർദിഷ്ട ടാഗുകളുള്ള കുറിപ്പുകൾ കാണാൻ: ഒന്നോ അതിലധികമോ ടാഗുകൾ ടാപ്പ് ചെയ്യൂ; ഒരു ടാഗ് ഒഴിവാക്കാൻ, ടാഗിന്റെ പേരിനു മുകളിൽ ഒരു വര വീഴുന്നതു വരെ ടാഗിൽ ടാപ്പ് ചെയ്യൂ. എന്നിട്ട്, സെലക്റ്റ് ചെയ്ത ഏതെങ്കിലും അല്ലെങ്കിൽ എല്ലാ ടാഗുകളുമായും പൊരുത്തപ്പെടുന്ന കുറിപ്പുകൾ കാണാൻ തിരഞ്ഞെടുക്കൂ.

ഒരു ടാഗിന്റെ പേര് മാറ്റൂ അല്ലെങ്കിൽ അതിനെ ഡിലീറ്റ് ചെയ്യൂ

താഴെ പറയുന്നവയിലേതെങ്കിലും ചെയ്യൂ:

  • ഫോൾഡറുകളുടെ ലിസ്റ്റിന്റെ താഴെയുള്ള ‘ടാഗുകൾ’ സെക്ഷന് താഴെ, ഒരു ടാഗിൽ തോട്ടുപിടിച്ച ശേഷം ‘ടാഗിന്റെ പേര് മാറ്റൂ’ അല്ലെങ്കിൽ ‘ടാഗ് ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  • ‘എഡിറ്റ് ചെയ്യൂ’ (ഫോൾഡർ ലിസ്റ്റുകളുടെ ഏറ്റവും മുകളിൽ) എന്നതിൽ ടാപ്പ് ചെയ്യൂ, ടാഗുകളിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്യൂ, എന്നിട്ട് ഒരു ടാഗിൽ ടാപ്പ് ചെയ്തോ ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്തോ പേര് മാറ്റൂ.

നിങ്ങൾ ഒരു ടാഗ് ഡിലീറ്റ് ചെയ്യുമ്പോൾ, അത് ഉപയോഗിക്കുന്ന എല്ലാ സ്മാർട്ട് ഫോൾഡറുകളിൽ നിന്നും അത് നീക്കംചെയ്യപ്പെടും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.