iPhone-ലെ Freeform-ൽ Apple Creator Studio സബ്സ്ക്രൈബ് ചെയ്യൂ

നിങ്ങൾക്ക് Apple Creator Studio സൗജന്യമായി പരീക്ഷിക്കാം. നിങ്ങളുടെ സൗജന്യ ട്രയൽ ആരംഭിക്കാൻ, നിങ്ങളുടെ Apple അക്കൗണ്ട് ഉപയോഗിച്ച് ഒരു പ്രതിമാസ സബ്സ്ക്രിപ്ഷനോ വാർഷിക സബ്സ്ക്രിപ്ഷനോ വേണ്ടി സൈൻ അപ്പ് ചെയ്യൂ. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സബ്സ്ക്രിപ്ഷൻ റദ്ദാക്കാം.

നിങ്ങളുടെ സബ്സ്ക്രിപ്ഷൻ മറ്റ് അഞ്ച് കുടുംബാംഗങ്ങളുമായി വരെ പങ്കിടാം. കുടുംബ പങ്കിടൽ സജ്ജീകരിക്കൂ എന്നത് കാണൂ.

Freeform-ൽ നിന്ന് Apple Creator Studio സബ്സ്ക്രൈബ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ Freeform ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഓട്ടോ ക്രോപ്പ് പോലുള്ള ഒരു Apple Creator Studio ഫീച്ചർ ഉപയോഗിക്കൂ.

    • ഉള്ളടക്ക ഹബ് ബട്ടൺ ടാപ്പ് ചെയ്യൂ, ബോർഡിലേക്ക് ചേർക്കാൻ ഒരു പ്രീമിയം ഇമേജ് ടാപ്പ് ചെയ്യൂ, തുടർന്ന് ‘വാട്ടർമാർക്കുകൾ നീക്കം ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ.

നിങ്ങളുടെ Apple Creator Studio സബ്സ്ക്രിപ്ഷൻ റദ്ദാക്കുകയോ മാറ്റുകയോ ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ പേര് ടാപ്പ് ചെയ്യൂ, സബ്സ്ക്രിപ്ഷനുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് Apple Creator Studio ടാപ്പ് ചെയ്യൂ.

    കുറിപ്പ്: നിങ്ങളുടെ സബ്സ്ക്രിപ്ഷനുകൾ കാണുന്നില്ലെങ്കിൽ, നിങ്ങൾ App Store-ൽ നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കൂ.

  3. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • നിങ്ങളുടെ സബ്സ്ക്രിപ്ഷൻ പ്ലാൻ മാറ്റാൻ: ‘എല്ലാ പ്ലാനുകളും കാണൂ’ ടാപ്പ് ചെയ്യൂ, ഒരു പുതിയ പ്ലാൻ സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘സബ്സ്ക്രൈബ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • നിങ്ങളുടെ സബ്സ്ക്രിപ്ഷനോ സൗജന്യ ട്രയലോ റദ്ദാക്കാൻ: ‘സബ്സ്ക്രിപ്ഷൻ റദ്ദാക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ

നിങ്ങളുടെ സബ്സ്ക്രിപ്ഷൻ നിങ്ങൾ റദ്ദാക്കിയാൽ, നിങ്ങളുടെ ബില്ലിങ് കാലയളവിന്റെ അവസാനം വരെ പ്രീമിയം ഉള്ളടക്കത്തിലേക്കും ഫീച്ചറുകളിലേക്കും നിങ്ങൾക്ക് തുടർന്നും പൂർണ ആക്സസ് ഉണ്ടായിരിക്കും.

മികച്ച അനുഭവത്തിനായി, നിങ്ങൾ iCloud-നായി ഉപയോഗിക്കുന്ന അതേ Apple അക്കൗണ്ട് ഉപയോഗിച്ച് Apple Creator Studio സബ്സ്ക്രൈബ് ചെയ്യൂ. ചില Apple Creator Studio ആപ്പുകൾ iCloud ഉപയോഗിച്ച് ഡിവൈസുകൾക്കിടയിൽ പ്രോജക്റ്റുകൾ, ഡോക്യുമെന്റുകൾ, ഉള്ളടക്കം എന്നിവ സിങ്ക് ചെയ്യുന്നു.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.