iPhone-ലെ Safari-യിൽ ഒരു വെബ്സൈറ്റ് ആപ്പ് ആക്കി മാറ്റൂ

നിങ്ങൾക്ക് ഒരു വെബ്സൈറ്റ് തുറന്ന് ഒരു ആപ്പ് പോലെ ഉപയോഗിക്കാം.

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. വെബ്സൈറ്റിലേക്ക് പോകൂ.

  3. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘പങ്കിടൂ’ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ ടാബ് ലേഔട്ട് താഴെയോ മുകളിലോ ആണെങ്കിൽ, ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ. Safari-യിൽ ലേഔട്ട് മാറ്റൂ എന്നത് കാണൂ.

  4. ഓപ്ഷനുകളുടെ ലിസ്റ്റ് താഴേക്ക് സ്ക്രോൾ ചെയ്ത് ‘ഹോം സ്ക്രീനിലേക്ക് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

    നിങ്ങൾക്ക് ‘ഹോം സ്ക്രീനിലേക്ക് ചേർക്കൂ’ എന്നത് കാണാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്കത് ചേർക്കാവുന്നതാണ്. ലിസ്റ്റിന്റെ താഴേക്ക് സ്ക്രോൾ ചെയ്ത് 'പ്രവർത്തനങ്ങൾ എഡിറ്റ് ചെയ്യൂ' എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം 'ഹോം സ്ക്രീനിലേക്ക് ചേർക്കൂ' എന്നതിൽ ടാപ്പ് ചെയ്യൂ.

  5. ‘വെബ് ആപ്പായി തുറക്കൂ’ എന്നത് ഓൺ ചെയ്യൂ.

  6. ‘ചേർക്കൂ’ ടാപ്പ് ചെയ്യൂ.

വെബ് ആപ്പിന് വേണ്ടിയുള്ള ഒരു ഐക്കൺ നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് ചേർത്തിട്ടുണ്ട്. നിങ്ങൾ ഐക്കണിൽ ടാപ്പ് ചെയ്യുമ്പോൾ, വെബ്സൈറ്റ് ഒരു ആപ്പ് പോലെ തുറക്കും. ഏത് ആപ്പിൽ നിന്നും ലഭിക്കുന്നതുപോലെ വെബ് ആപ്പിൽ നിന്നും നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കും, കൂടാതെ ഏതൊരു ആപ്പിലെയും പോലെ നിങ്ങൾക്ക് വെബ് ആപ്പിൽ നിന്നും പുറത്തുകടക്കാനും കഴിയും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.