ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ ഒരു സ്ക്രീൻ റെക്കോർഡിങ് എടുക്കൂ

നിങ്ങളുടെ iPhone സ്ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന് കാപ്ചർ ചെയ്യാൻ നിങ്ങൾക്ക് ഒരു സ്ക്രീൻ റെക്കോർഡിങ് നടത്താനും അത് ഒരു വീഡിയോയായി സേവ് ചെയ്യാനും കഴിയും. ഓഡിയോ ചേർക്കാൻ നിങ്ങൾക്ക് മൈക്രോഫോൺ ഓൺ ചെയ്യാനും കഴിയും.

iPhone സ്ക്രീൻ റെക്കോർഡ് ചെയ്യൂ

  1. കൺട്രോൾ സെന്റർ തുറക്കാൻ സ്ക്രീനിന്റെ മുകളിൽ-വലത് കോണിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യൂ.

  2. സ്ക്രീനിന്റെ പശ്ചാത്തലം തൊട്ടുപിടിക്കൂ, തുടർന്ന് ‘ഒരു കൺട്രോൾ ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  3. കൺട്രോൾ ഗാലറിയിൽ, സ്ക്രീൻ റെക്കോർഡിങ് കൺട്രോൾ സെന്ററിലേക്ക് ചേർക്കാൻ അതിൽ ടാപ്പ് ചെയ്യൂ.

    കൺട്രോൾ സെന്ററിലേക്ക് ചേർക്കാൻ കഴിയുന്ന കൺട്രോളുകൾ കാണിക്കുന്ന ഒരു സ്ക്രീൻ. സെന്ററിനടുത്തായി സ്ക്രീൻ റെക്കോർഡിങ് കൺട്രോൾ.

    കുറിപ്പ്: നിങ്ങൾ ‘കൺട്രോൾ സെന്ററി’ലേക്ക് സ്ക്രീൻ റെക്കോർഡിങ് ചേർത്ത ശേഷം, ഭാവിയിലെ റെക്കോർഡിങ്ങുകൾക്കായി നിങ്ങൾ അത് വീണ്ടും ചേർക്കേണ്ടതില്ല.

    കൺട്രോൾ സെന്ററിലേക്ക് മടങ്ങാൻ സ്ക്രീനിൽ എവിടെയെങ്കിലും ടാപ്പ് ചെയ്യൂ.

  4. ‘സ്ക്രീൻ റെക്കോർഡിങ്’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് റെക്കോർഡിങ് ആരംഭിക്കാൻ 3-സെക്കൻഡ് കൗണ്ട്ഡൗണിനായി കാത്തിരിക്കൂ.

  5. നിങ്ങൾക്ക് റെക്കോർഡ് ചെയ്യേണ്ട പ്രവർത്തനം നിർവഹിക്കൂ.

  6. റെക്കോർഡിങ് നിർത്താൻ, സ്ക്രീനിന്റെ മുകളിലുള്ള ചുവന്ന വൃത്തത്തിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ’സ്ക്രീൻ റെക്കോർഡിങ് നിർത്തൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഓഡിയോ ഉള്ള ഒരു സ്ക്രീൻ റെക്കോർഡിങ് എടുക്കൂ

  1. കൺട്രോൾ സെന്റർ തുറക്കാൻ സ്ക്രീനിന്റെ മുകളിൽ-വലത് കോണിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യൂ.

  2. ‘സ്ക്രീൻ റെക്കോർഡിങ്’ ബട്ടൺ തൊട്ടുപിടിക്കൂ, മൈക്രോഫോൺ ഓൺ ചെയ്യാൻ അതിൽ ടാപ്പ് ചെയ്യൂ, ‘റെക്കോർഡിങ് തുടങ്ങൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് റെക്കോർഡിങ് ആരംഭിക്കാനായി 3 സെക്കൻഡ് കൗണ്ട്ഡൗണിനായി കാത്തിരിക്കൂ.

‘ഫോട്ടോസ്’ ആപ്പിലെ നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിലേക്ക് സ്ക്രീൻ റെക്കോർഡിങ്ങുകൾ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെടുന്നു. നിങ്ങളുടെ എല്ലാ സ്ക്രീൻ റെക്കോർഡിങ്ങുകളും കാണാൻ, ‘ഫോട്ടോസ്’ തുറക്കൂ, ‘ശേഖരങ്ങൾ’ ടാപ്പ് ചെയ്യൂ, ‘മീഡിയ തരങ്ങളി’ലേക്ക് താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ‘സ്ക്രീൻ റെക്കോർഡിങ്ങുകൾ’ ടാപ്പ് ചെയ്യൂ.

കുറിപ്പ്: ചില ആപ്പുകൾ അവയുടെ ഉള്ളടക്കം റെക്കോർഡ് ചെയ്യാൻ നിങ്ങളെ അനുവദിച്ചേക്കില്ല. നിങ്ങൾക്ക് ഒരേ സമയം സ്ക്രീൻ റെക്കോർഡ് ചെയ്യാനും സ്ക്രീൻ മിററിങ് ഉപയോഗിക്കാനുമാവില്ല.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.