ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ ഗ്രൂപ്പ് ഫോട്ടോകളും വീഡിയോകളും കണ്ടെത്തൂ

ചിത്രങ്ങളിലും വീഡിയോകളിലും പലപ്പോഴും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ആളുകളുടെയും പെറ്റുകളുടെയും ഗ്രൂപ്പുകളെ ഫോട്ടോസ് ആപ്പ് തിരിച്ചറിയുകയും അവയെ ഗ്രൂപ്പ് ശേഖരങ്ങളായി തരംതിരിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെ ഗ്രൂപ്പിന്റെയോ നിരവധി ചിത്രങ്ങൾ ഉണ്ടെങ്കിൽ, ഫോട്ടോസ് ആ ഓരോ ഗ്രൂപ്പിനും വേണ്ടി ഒരു ശേഖരം സൃഷ്ടിക്കുന്നു.

ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ആളുകളുടെ പേരുകൾ ഉപയോഗിച്ച് ലേബൽ ചെയ്ത ശേഖരങ്ങളുടെ ഒരു ലിസ്റ്റ് കാണിക്കുന്ന, ഫോട്ടോസ് ആപ്പിന്റെ ‘ആളുകളും പെറ്റുകളും’ വിഭാഗത്തിൽ ഗ്രൂപ്പുകൾ തുറന്നിരിക്കുന്നു.

ഗ്രൂപ്പ് ഫോട്ടോകളും വീഡിയോകളും കണ്ടെത്തൂ

  1. നിങ്ങളുടെ iPhone-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ശേഖരങ്ങൾ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആളുകളും പെറ്റുകളും’ ടാപ്പ് ചെയ്യൂ.

  3. ബ്രൗസ് ചെയ്യാൻ ‘ഗ്രൂപ്പുകൾ’ക്ക് താഴെയുള്ള ശേഖരങ്ങളിൽ സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ അവയെല്ലാം കാണാൻ ‘ഗ്രൂപ്പുകളി’ൽ ടാപ്പ് ചെയ്യൂ.

  4. ആ ശേഖരത്തിലെ എല്ലാ ഫോട്ടോകളും വീഡിയോകളും കാണാൻ ഒരു ഗ്രൂപ്പിൽ ടാപ്പ് ചെയ്യൂ.

    നുറുങ്ങ്: കൂടുതൽ ആളുകൾക്കൊപ്പം ഈ ഗ്രൂപ്പിന്റെ ചിത്രങ്ങൾ കാണാൻ തരം തിരിക്കലും ഫിൽട്ടറും ബട്ടൺ ടാപ്പ് ചെയ്യൂ, ‘ഓപ്ഷനുകൾ കാണൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘മറ്റ് ആളുകൾ’ ടാപ്പ് ചെയ്യൂ.

ഗ്രൂപ്പിലെ ഫോട്ടോകൾ പങ്കിടാൻ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പങ്കിടൂ’ ടാപ്പ് ചെയ്യൂ.

ഒരു ഗ്രൂപ്പ് ശേഖരം സൃഷ്ടിക്കൂ

ആളുകളും പെറ്റുകളും ശേഖരത്തിൽ നിന്നുള്ള ആളുകളുടെയും പെറ്റുകളുടെയും ഏത് കോമ്പിനേഷനും ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ഗ്രൂപ്പ് ശേഖരം സൃഷ്ടിക്കാം.

  1. നിങ്ങളുടെ iPhone-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ശേഖരങ്ങൾ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആളുകളും പെറ്റുകളും’ ടാപ്പ് ചെയ്യൂ.

  3. ഗ്രൂപ്പുകളുടെ വലതുവശത്ത്, ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പുതിയ ഗ്രൂപ്പ് സൃഷ്ടിക്കൂ’ ടാപ്പ് ചെയ്യൂ.

  4. ഗ്രൂപ്പിൽ നിങ്ങൾക്ക് ആവശ്യമുള്ള ആളുകളെയും പെറ്റുകളെയും സെലക്റ്റ് ചെയ്ത് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

  5. ഓപ്ഷണലായി, ഗ്രൂപ്പിനായി ഒരു പുതിയ പേര് നൽകുകയോ ഗ്രൂപ്പിലേക്ക് കൂടുതൽ ആളുകളെയും പെറ്റുകളെയും ചേർക്കുകയോ ചെയ്യാം.

  6. ‘സൃഷ്ടിക്കൂ’ ടാപ്പ് ചെയ്യൂ.

ഒരു ഗ്രൂപ്പ് ശേഖരം എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ശേഖരങ്ങൾ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആളുകളും പെറ്റുകളും’ ടാപ്പ് ചെയ്യൂ.

  3. ഗ്രൂപ്പുകൾക്ക് താഴെ, നിങ്ങൾ എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പിൽ തൊട്ടുപിടിച്ച്, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഗ്രൂപ്പിന്റെ പേര് മാറ്റാൻ: ‘പേരും ആളുകളും എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, ഒരു പുതിയ പേര് നൽകൂ, തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഗ്രൂപ്പിൽ നിന്ന് ഒരാളെ നീക്കം ചെയ്യാൻ: ‘പേരും ആളുകളും എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് അവരുടെ ചിത്രത്തിന്റെ മുകളിൽ ഇടത് കോണിലുള്ള നീക്കം ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഗ്രൂപ്പിലേക്ക് ഒരാളെ ചേർക്കാൻ: ‘പേരും ആളുകളും എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ’ആളുകളെയും പെറ്റുകളെയും ചേർക്കൂ’ ടാപ്പ് ചെയ്യൂ. നിങ്ങൾക്ക് ആരെ ചേർക്കണമെന്നത് സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഗ്രൂപ്പ് ഫോട്ടോ എഡിറ്റ് ചെയ്യാൻ: ‘പേരും ആളുകളും എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്തതിന് ശേഷം നിലവിലെ ഗ്രൂപ്പ് ഫോട്ടോയുടെ താഴെ വലത് കോണിലുള്ള ഫോട്ടോ ഐക്കണിൽ ടാപ്പ് ചെയ്യൂ. ഒരു പുതിയ ഫോട്ടോ സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാൻ: ഗ്രൂപ്പ് ഡിലീറ്റ് ചെയ്യൂ ടാപ്പ് ചെയ്യൂ.

ഗ്രൂപ്പ് ശേഖരങ്ങളുടെ ക്രമം മാറ്റൂ

  1. നിങ്ങളുടെ iPhone-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ശേഖരങ്ങൾ ടാപ്പ് ചെയ്യൂ, ‘ആളുകളും പെറ്റുകളും’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഗ്രൂപ്പുകളി’ൽ ടാപ്പ് ചെയ്യൂ.

  3. ഒരു ഗ്രൂപ്പിൽ തൊട്ടുപിടിച്ച് ഒരു പുതിയ സ്ഥാനത്തേക്ക് വലിച്ച് നീക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.