ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

നിങ്ങളുടെ iPhone ബാറ്ററി ഉപയോഗത്തെക്കുറിച്ചും അതിന്റെ ആരോഗ്യത്തെക്കുറിച്ചും മനസ്സിലാക്കൂ

നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്താനുള്ള വഴികൾ തിരിച്ചറിയാനും നിങ്ങളുടെ ബാറ്ററിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ അറിയാനും സഹായിക്കുന്നതിന് iPhone നിങ്ങളുടെ ബാറ്ററി ലൈഫിനെക്കുറിച്ചുള്ള ഉപയോഗപ്രദമായ ഉൾക്കാഴ്ചകൾ നൽകുന്നു.

ദൈനംദിന ഉപയോഗ വിവരങ്ങൾ കാണൂ

മുമ്പത്തെ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ നിങ്ങളുടെ ബാറ്ററി ഉപയോഗം ‘പ്രതിദിന ഉപയോഗം’ എന്ന വിഭാഗത്തിൽ സമ്മറൈസ് ചെയ്യുന്നു. iPhone താഴെ പറയുന്ന ബാറ്ററി ഉപയോഗ വിവരങ്ങൾ ഡിസ്പ്ലേ ചെയ്യുന്നു:

  • സമാനമായ അല്ലെങ്കിൽ കുറഞ്ഞ ഉപയോഗം: നിങ്ങളുടെ ബാറ്ററി ഉപയോഗം, പതിവ് ദിവസങ്ങളിലെ ഈ സമയമാകുമ്പോഴേക്കുള്ള ഉപയോഗത്തിന് ഏകദേശം തുല്യമോ അതിൽ കുറവോ ആകുമ്പോൾ കാണിക്കുന്നു (നീല നിറത്തിൽ). ഉപയോഗം സമാനമായിരിക്കുമ്പോൾ, ഇന്നത്തെ ഉപയോഗത്തിന് സംഭാവന നൽകുന്ന മികച്ച മൂന്ന് ആപ്പുകളെയോ സിസ്റ്റം പ്രവർത്തനങ്ങളെയോ iPhone ഹൈലൈറ്റ് ചെയ്യുന്നു.

  • ഉയർന്ന ഉപയോഗം: നിങ്ങൾ ദിവസത്തിലെ ഈ സമയത്തിനുള്ളിൽ പതിവിലും കൂടുതൽ ബാറ്ററി ഉപയോഗിക്കുമ്പോൾ ദൃശ്യമാകുന്നു(ഓറഞ്ച് നിറത്തിൽ). വർദ്ധനവ് വിശദീകരിക്കാവുന്ന മികച്ച മൂന്ന് ആപ്പുകളെയോ സിസ്റ്റം പ്രവർത്തനങ്ങളെയോ iPhone ഹൈലൈറ്റ് ചെയ്യുന്നു.

iPhone-ലെ ക്രമീകരണത്തിൽ ബാറ്ററി ഉപയോഗ സ്ക്രീൻ ഗ്രാഫുകളും ബാറ്ററി ഉപഭോഗത്തെക്കുറിച്ചുള്ള വിവരങ്ങളും പ്രദർശിപ്പിക്കുന്നു. മുകളിൽ, ഒരു ബാർ ഗ്രാഫ് കഴിഞ്ഞ എട്ട് ദിവസങ്ങളിലെ ബാറ്ററി ഉപയോഗം കാണിക്കുന്നു. അതിന് താഴെ, രണ്ടാമത്തെ ഗ്രാഫ് നിലവിലെ ദിവസത്തിലുടനീളമുള്ള ബാറ്ററി ലെവൽ വിശദാംശങ്ങൾ നൽകുന്നു, ഇത് ചാർജിങ് കാലയളവിനെ സൂചിപ്പിക്കുന്നു.

ദൈനംദിന ഉപയോഗ വിവരങ്ങൾ കാണാൻ:

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘ബാറ്ററി’ ടാപ്പ് ചെയ്യൂ.

അധിക ബാറ്ററി ഉപയോഗ വിവരങ്ങൾ കാണൂ

ഇന്നത്തെയും കഴിഞ്ഞ ആഴ്ചയിലെയും നിങ്ങളുടെ ആപ്പിന്റെയും സിസ്റ്റം പ്രവർത്തനത്തിന്റെയും ഉപയോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് പര്യവേക്ഷണം ചെയ്യാം.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘ബാറ്ററി’ ടാപ്പ് ചെയ്ത് ‘എല്ലാ ബാറ്ററി ഉപയോഗവും കാണൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ദിവസം ടാപ്പ് ചെയ്യൂ.

iPhone-ലെ ‘ക്രമീകരണ’ത്തിലെ ബാറ്ററി ഉപയോഗ സ്ക്രീൻ. ഇത് രണ്ട് ഗ്രാഫുകൾ കാണിക്കുന്നു: മുകളിലെ ഗ്രാഫ് കഴിഞ്ഞ ആഴ്ചയിലെ പ്രതിദിന ബാറ്ററി ഉപയോഗം കാണിക്കുന്നു, താഴെയുള്ള ഗ്രാഫ് ചാർജിങ് കാലയളവുകൾ ഉൾപ്പെടെ തിരഞ്ഞെടുത്ത ദിവസത്തിലുടനീളമുള്ള ബാറ്ററി ലെവൽ വിശദാംശങ്ങൾ നൽകുന്നു. ഗ്രാഫുകൾക്ക് താഴെ, മൊത്തം സ്ക്രീൻ സജീവസമയവും, സ്ക്രീൻ നിഷ്ക്രിയ സമയവും സമ്മറൈസ് ചെയ്യുന്നു.

ആപ്പ്, സിസ്റ്റം പ്രവർത്തന വിവരങ്ങൾ എന്നിവ കാണൂ

ഓരോ ആപ്പും സിസ്റ്റം ടാസ്ക്കും ഉപയോഗിക്കുന്ന ബാറ്ററിയുടെ ശതമാനം ലിസ്റ്റിങ് ചെയ്ത് നിങ്ങളുടെ ബാറ്ററി എത്ര ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാൻ ആപ്പ്, ‘സിസ്റ്റം പ്രവർത്തന സെക്ഷൻ’ നിങ്ങളെ സഹായിക്കുന്നു.

ഒരു ആപ്പ് അല്ലെങ്കിൽ സിസ്റ്റം ആക്റ്റിവിറ്റിക്ക് കീഴിലോ കൂടുതൽ വിശദാംശങ്ങൾ കാണുന്നതിന് ഒരു ആപ്പ് ടാപ്പുചെയ്യുമ്പോഴോ ഇനിപ്പറയുന്ന വിവരങ്ങൾ നിങ്ങൾ കണ്ടേക്കാം. അവ എന്താണ് അർഥമാക്കുന്നത്:

  • സ്ക്രീനിൽ: ആപ്പ് അല്ലെങ്കിൽ സിസ്റ്റം പ്രവർത്തനം തുറന്നിരിക്കുന്നു, നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകുകയും ചെയ്യുന്നു. സ്ക്രീൻ സമയ ദൈർഘ്യം കൂടിയതാണ് മുൻ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ ബാറ്ററി ഉപയോഗത്തിന് കാരണമായത്.

  • പശ്ചാത്തലം: പശ്ചാത്തല സമയ ദൈർഘ്യം കൂടിയതാണ് മുൻ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ ബാറ്ററി ഉപയോഗത്തിന് കാരണമായത്. പശ്ചാത്തല പ്രവർത്തനങ്ങളിൽ ദിശാനിർദേശങ്ങൾ, സംഗീതം പ്ലേ ചെയ്യൽ, ഫോട്ടോകൾ സിങ്ക് ചെയ്യൽ, മെയിൽ ലഭ്യമാക്കൽ എന്നിവയും മറ്റും ഉൾപ്പെടുന്നു.

  • മൊബൈൽ സേവന കവറേജ്: സിഗ്നൽ കുറവുള്ള സാഹചര്യത്തിലാണ് ആപ്പ് ഉപയോഗിച്ചത്, അതിനാൽ ബാറ്ററി കൂടുതൽ ഉപയോഗിച്ചു.

  • അറിയിപ്പുകൾ: ആപ്പിന്റെയോ സിസ്റ്റത്തിന്റെയോ പ്രവർത്തനം നിങ്ങളുടെ ഡിവൈസിനെ ഉണർത്തുകയും പുതിയ വിവരങ്ങൾ പരിശോധിക്കാൻ ബാറ്ററി ഉപയോഗിക്കുകയും ചെയ്തു. ഇത് ഇടയ്ക്കിടെ സംഭവിക്കുന്നത് കുറയ്ക്കാൻ നിങ്ങൾക്ക് ഒരു ആപ്പിന്റെ അറിയിപ്പ് ക്രമീകരണങ്ങൾ മാനേജ് ചെയ്യാം.

iPhone-ലെ ക്രമീകരണത്തിലെ ബാറ്ററി ഉപയോഗ സ്ക്രീൻ, ഓരോ ആപ്പിനുമുള്ള ബാറ്ററി ഉപഭോഗം വിഭജിച്ച് ‘ആപ്പ്, സിസ്റ്റം പ്രവർത്തന ഉപയോഗം’ ലിസ്റ്റ് പ്രദർശിപ്പിക്കുന്നു. ഓരോ ആപ്പും അതിന്റെ ബാറ്ററി ഉപയോഗത്തിന്റെ അനുബന്ധ ശതമാനത്തിനും അതിന്റെ സ്ക്രീൻ അല്ലെങ്കിൽ പശ്ചാത്തല പ്രവർത്തന സമയത്തിനും അനുസരിച്ച് ലിസ്റ്റ് ചെയ്തിരിക്കുന്നു.

ആപ്പ്, സിസ്റ്റം പ്രവർത്തന വിവരങ്ങൾ കാണാൻ:

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഇന്നത്തേത് കാണാൻ: ബാറ്ററി ടാപ്പ് ചെയ്യൂ, തുടർന്ന് താഴേക്ക് സ്ക്രോൾ ചെയ്യൂ.

    • ഇന്നത്തെയും മുൻ ദിവസങ്ങളിലെയും അധിക ബാറ്ററി വിവരങ്ങൾ കാണൂ: ‘ബാറ്ററി’ ടാപ്പ് ചെയ്യൂ, ‘എല്ലാ ബാറ്ററി ഉപയോഗവും കാണൂ’ ടാപ്പ് ചെയ്യൂ, ഒരു ദിവസം ടാപ്പ് ചെയ്യൂ, തുടർന്ന് താഴേക്ക് സ്ക്രോൾ ചെയ്യൂ.

  3. ഒരു ആപ്പിന്റെ ബാറ്ററി ഉപയോഗവും ഓരോ ദിവസത്തേയും പ്രവർത്തനവും ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ കാണാൻ അതിൽ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ iPhone അവസാനമായി ചാർജ് ചെയ്തത് എപ്പോഴാണെന്ന് കാണൂ

ബാറ്ററി അവസാനമായി പൂർണ്ണമായി ചാർജ് ചെയ്തത് എപ്പോഴാണെന്നും ചാർജറിൽ നിന്ന് എപ്പോൾ ഡിസ്കണക്റ്റ് ചെയ്തുവെന്നും iPhone കാണിക്കുന്നു. ചാർജ് ചെയ്യുമ്പോൾ, iPhone 80%-ലും 100%-ലും എത്തുമെന്ന് കണക്കാക്കിയ സമയം കാണിക്കുന്നു. ചാർജ് ചെയ്യുന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ, iPhone ബാറ്ററി ചാർജ് ചെയ്യൂ കാണൂ.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘ബാറ്ററി’ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ iPhone ബാറ്ററി ആരോഗ്യം റിവ്യൂ ചെയ്യൂ

iPhone, നിങ്ങളുടെ ബാറ്ററിയുടെ ശേഷിയെക്കുറിച്ചുള്ള വിവരങ്ങൾ ഡിസ്പ്ലേ ചെയ്യുന്നു. iPhone 15 മോഡലുകളിലോ അതിനുശേഷമുള്ളവയിലോ, ബാറ്ററി ആരോഗ്യം, സൈക്കിൾ എണ്ണം, നിർമാണ തീയതി, ആദ്യ ഉപയോഗ തീയതി തുടങ്ങിയ വിശദാംശങ്ങളും നിങ്ങൾക്ക് കാണാൻ കഴിയും.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ബാറ്ററി’ ടാപ്പ് ചെയ്ത് താഴെ പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • iPhone 14-ലോ അതിന് മുൻപുള്ളതിലോ: ‘ബാറ്ററി ആരോഗ്യവും ചാർജിങ്ങും’ ടാപ്പ് ചെയ്യൂ.

    • iPhone 15-ലോ അതിന് ശേഷമുള്ളതിലോ: ‘ബാറ്ററി ആരോഗ്യം’ ടാപ്പ് ചെയ്യൂ.

ഉപയോഗത്തിനും ക്രമീകരണങ്ങൾക്കും അനുസരിച്ച് ബാറ്ററി ലൈഫും ചാർജ് സൈക്കിളുകളും വ്യത്യാസപ്പെടുന്നു. നിങ്ങളുടെ ബാറ്ററിയുടെ പെർഫോമൻസും ആയുസ്സും മാക്സിമൈസ് ചെയ്യാൻ iPhone ബാറ്ററിയും പെർഫോമൻസും എന്ന Apple പിന്തുണാ ലേഖനം കാണൂ.

iPhone ബാറ്ററി Apple അല്ലെങ്കിൽ Apple അംഗീകൃത സേവന ദാതാവ് സർവീസ് ചെയ്യുകയോ റീസൈക്കിൾ ചെയ്യുകയോ ചെയ്യണം. ബാറ്ററി സേവനവും റീസൈക്ലിങ്ങും വെബ്സൈറ്റ് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.