ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ FaceTime-ൽ തത്സമയ ക്യാപ്ഷനുകൾ ഉപയോഗിക്കൂ

FaceTime ആപ്പിലെ ഒരു വീഡിയോ കോൾ സമയത്ത്, സംസാരിച്ച സംഭാഷണം ട്രാൻസ്ക്രൈബ് ചെയ്ത് തത്സമയം പ്രദർശിപ്പിക്കുന്നത് കാണാൻ നിങ്ങൾക്ക് ‘തത്സമയ ക്യാപ്ഷനുകൾ’ ഓൺ ചെയ്യാം.

കുറിപ്പ്: തത്സമയ ക്യാപ്ഷനുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ല. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

  1. FaceTime ആപ്പിലെ ഒരു വീഡിയോ കോൾ സമയത്ത്, FaceTime കൺട്രോളുകൾ കാണിക്കുന്നതിന് സ്ക്രീൻ ടാപ്പ് ചെയ്യൂ (അവ ദൃശ്യമല്ലെങ്കിൽ).

  2. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘തത്സമയ ക്യാപ്ഷനുകൾ’ ടാപ്പ് ചെയ്യൂ.

    കോളിന്റെ ഓട്ടോമാറ്റിക്കായി ട്രാൻസ്ക്രൈബ് ചെയ്ത ഡയലോഗും ആരാണ് സംസാരിക്കുന്നതെന്നും കാണിക്കുന്ന ഒരു തത്സമയ ക്യാപ്ഷനുകളുടെ വിൻഡോ സ്ക്രീനിന്റെ മുകളിലായി പ്രത്യക്ഷപ്പെടുന്നു.

  3. സ്ക്രീനിൽ സംഭാഷണം കാണിക്കുന്നത് നിർത്താൻ, സ്ക്രീനിൽ ടാപ്പ് ചെയ്യൂ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘തത്സമയ ക്യാപ്ഷനുകൾ’ക്ക് അടുത്തുള്ള ‘നിർത്തൂ’ ടാപ്പ് ചെയ്യൂ.

പ്രധാനപ്പെട്ടത്: തത്സമയ ക്യാപ്ഷനുകളുടെ കൃത്യത വ്യത്യാസപ്പെടാം, ഉയർന്ന അപകടസാധ്യതയുള്ളതോ അടിയന്തരമോ ആയ സാഹചര്യങ്ങളിൽ ആശ്രയിക്കരുത്. തത്സമയ ക്യാപ്ഷനുകൾ അധിക ബാറ്ററി ഉപയോഗിക്കുന്നു.

Apple Intelligence* ഓൺ ചെയ്തിട്ടുണ്ടെങ്കിൽ, FaceTime-ൽ തത്സമയം വിവർത്തനം ചെയ്ത ക്യാപ്ഷനുകൾ കാണാൻ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. സന്ദേശങ്ങൾ, കോളുകൾ, സംഭാഷണങ്ങൾ എന്നിവ വിവർത്തനം ചെയ്യൂ എന്നത് കാണൂ.

*Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണാ ലേഖനം കാണൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.