ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ വോക്കൽ ഷോർട്ട്കട്ടുകൾ ഉപയോഗിക്കൂ

വോക്കൽ ഷോർട്ട്കട്ടുകൾ ഉപയോഗിച്ച്, നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വാക്കോ മറ്റൊരു ശബ്ദമോ സംസാരിക്കുമ്പോൾ ഒരു പ്രവർത്തനം നടത്താൻ നിങ്ങൾക്ക് iPhone-നെ പഠിപ്പിക്കാം. നിങ്ങൾക്ക് മിതമായത് മുതൽ കഠിനമായത് വരെയുള്ള വ്യത്യസ്തമായ സംസാരം ഉണ്ടെങ്കിലും ചില ഉച്ചാരണങ്ങളെ തിരിച്ചറിയാവുന്നവിധം പറയാൻ കഴിയുമെങ്കിൽ വോക്കൽ ഷോർട്ട്കട്ടുകൾ ഉപയോഗപ്രദമാകും. ഓഡിയോ ഡിവൈസിൽ പ്രോസസ് ചെയ്യും.

വോക്കൽ ഷോർട്ട്കട്ടുകൾ സജ്ജീകരിക്കൂ

  1. ക്രമീകരണം  > ആക്സസബിലിറ്റി > വോക്കൽ ഷോർട്ട്കട്ടുകൾ എന്നതിലേക്ക് പോകൂ.

  2. ‘സജ്ജീകരിക്കൂ’ ടാപ്പ് ചെയ്ത്, ‘തുടരൂ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾ ഷോർട്ട്കട്ട് പറയുമ്പോൾ iPhone ചെയ്യേണ്ട ഒരു പ്രവർത്തനം തിരഞ്ഞെടുക്കൂ. പ്രവർത്തനം Siri-യിലേക്കുള്ള ഒരു അഭ്യർഥനയായാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ Siri അഭ്യർഥന ടാപ്പ് ചെയ്ത്, അഭ്യർഥന നൽകൂ.

  4. നിങ്ങൾക്ക് iPhone പ്രവർത്തനം നടത്തേണ്ടതുള്ളപ്പോൾ നിങ്ങൾ പറയുന്ന വാക്യാംശം നൽകിയതിന് ശേഷം iPhone-ന് അത് തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ വാക്യാംശം ഉച്ചത്തിൽ ആവർത്തിക്കാൻ സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പിന്തുടരൂ.

നിങ്ങൾ വോക്കൽ ഷോർട്ട്കട്ടുകൾ സജ്ജീകരിച്ചതിനുശേഷം, ഷോർട്ട്കട്ടുകൾ കേൾക്കാൻ വോക്കൽ ഷോർട്ട്കട്ടുകൾ iPhone മൈക്രോഫോൺ ഉപയോഗിക്കുന്നു എന്ന് സൂചിപ്പിക്കാൻ ‘മൈക്രോഫോൺ ഉപയോഗത്തിലാണ്’ ഐക്കൺ സ്റ്റാറ്റസ് ബാറിൽ കാണിക്കുന്നു. നിങ്ങൾക്ക് വോക്കൽ ഷോർട്ട്കട്ടുകൾ മൈക്രോഫോൺ ഉപയോഗിക്കണമെന്നില്ലാത്തപ്പോൾ, ക്രമീകരണം > ആക്സസബിലിറ്റി > വോക്കൽ ഷോർട്ട്കട്ടുകൾ എന്നതിലേക്ക് പോകൂ, എന്നിട്ട് വോക്കൽ ഷോർട്ട്കട്ടുകൾ ഓഫ് ചെയ്യൂ.

ഒരു വോക്കൽ ഷോർട്ട്കട്ട് ചേർക്കൂ

  1. ക്രമീകരണം  > ആക്സസബിലിറ്റി > വോക്കൽ ഷോർട്ട്കട്ടുകൾ എന്നതിലേക്ക് പോകൂ.

  2. പ്രവർത്തനം ചേർക്കൂ ടാപ്പ് ചെയ്തതിന് ശേഷം ‘തുടരൂ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾ ഷോർട്ട്കട്ട് പറയുമ്പോൾ iPhone ചെയ്യേണ്ട ഒരു പ്രവർത്തനം തിരഞ്ഞെടുക്കൂ. പ്രവർത്തനം Siri-യിലേക്കുള്ള ഒരു അഭ്യർഥനയായാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ Siri അഭ്യർഥന ടാപ്പ് ചെയ്ത്, അഭ്യർഥന നൽകൂ.

  4. നിങ്ങൾക്ക് iPhone പ്രവർത്തനം നടത്തേണ്ടതുള്ളപ്പോൾ നിങ്ങൾ പറയുന്ന വാക്യാംശം നൽകിയതിന് ശേഷം iPhone-ന് അത് തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ വാക്യാംശം ഉച്ചത്തിൽ ആവർത്തിക്കാൻ സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പിന്തുടരൂ.

ഒരു വോക്കൽ ഷോർട്ട്കട്ട് ഉപയോഗിക്കൂ

വോക്കൽ ഷോർട്ട്കട്ടുകൾ സജ്ജീകരിച്ചതിന് ശേഷം, നിങ്ങൾ സൃഷ്ടിച്ച ഷോർട്ട്കട്ടുകൾക്കുള്ള വാക്യാംശം പറയുക മാത്രം ചെയ്യൂ.

ഒരു വോക്കൽ ഷോർട്ട്കട്ട് ഡിലീറ്റ് ചെയ്യൂ

  1. ക്രമീകരണം  > ആക്സസബിലിറ്റി > വോക്കൽ ഷോർട്ട്കട്ടുകൾ എന്നതിലേക്ക് പോകൂ.

  2. എഡിറ്റ് ചെയ്യൂ ടാപ്പ് ചെയ്ത്, നിങ്ങൾക്ക് ഡിലീറ്റ് ചെയ്യേണ്ട ഷോർട്ട്കട്ടിന് അടുത്തുള്ള നീക്കം ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

നുറുങ്ങ്: നിങ്ങൾക്ക് സംസാരത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥ ഉണ്ടെങ്കിൽ, വ്യത്യസ്തമായ സംസാര പാറ്റേണുകളുടെ വിശാലമായ ശ്രേണി കേൾക്കാനും തിരിച്ചറിയാനും നിങ്ങൾക്ക് Siri-യെ ചിട്ടപ്പെടുത്താം. Siri ആക്സസബിലിറ്റി ക്രമീകരണങ്ങൾ മാറ്റൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.