ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ നിങ്ങളുടെ Freeform ക്രമീകരണങ്ങൾ മാറ്റൂ

Freeform ആപ്പിനായുള്ള ക്രമീകരണങ്ങൾ നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കാം.

ബാക്ക്ഗ്രൗണ്ട് ഡോട്ട് ഗ്രിഡ് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ

നിങ്ങളുടെ ബോർഡിൽ ചാരനിറത്തിലുള്ള ഡോട്ടുകളുടെ ഒരു ഗ്രിഡ് നിങ്ങൾക്ക് കാണിക്കാനാകും, ഇത് ഇനങ്ങൾ നിരയായി നിൽക്കുന്നുണ്ടോ എന്ന് കൂടുതൽ എളുപ്പത്തിൽ കാണാൻ നിങ്ങളെ അനുവദിക്കുന്നു.

  1. നിങ്ങളുടെ iPhone-ലെ Freeform ആപ്പിലേക്ക് പോകൂ.

  2. ഒരു ബോർഡ് തുറക്കൂ, അല്ലെങ്കിൽ പുതിയത് ആരംഭിക്കാൻ ‘പുതിയ ബോർഡ്’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ടൂൾബാറിൽ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഓപ്ഷനുകൾ കാണൂ’ അല്ലെങ്കിൽ ‘ഗ്രിഡ് കാണിക്കൂ’ ടാപ്പ് ചെയ്യൂ.

ഇനങ്ങൾ പശ്ചാത്തല ഗ്രിഡിലേക്ക് അലൈൻ ചെയ്യൂ

നിങ്ങൾ ഒരു ഇനത്തിന്റെ വലിപ്പം മാറ്റുകയോ നീക്കുകയോ ചെയ്യുമ്പോൾ അരികുകളും പോയിന്റുകളും ഗ്രിഡിലെ ഏറ്റവും അടുത്തുള്ള ഡോട്ടിലേക്ക് അലൈൻ ചെയ്യാവുന്നതാണ്.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് Freeform ടാപ്പ് ചെയ്യൂ.

  3. ‘ഗ്രിഡിലേക്ക് സ്നാപ്പ് ചെയ്യൂ’ ഓണാക്കൂ.

നിങ്ങൾ ഒരു ബോർഡിൽ പ്രവർത്തിക്കുമ്പോഴും നിങ്ങൾക്ക് ഈ ക്രമീകരണങ്ങൾ ആക്സസ് ചെയ്യാനാകും. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘അലൈൻമെന്റ് ക്രമീകരണ’ത്തിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഗ്രിഡിലേക്ക് സ്നാപ്പ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

അലൈൻമെന്റ് ഗൈഡുകൾ ഓൺ അല്ലെങ്കിൽ ഓഫ് ആക്കൂ

ഇനങ്ങൾ കൂടുതൽ കൃത്യമായി സ്ഥാപിക്കാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് അലൈൻമെന്റ് ഗൈഡുകൾ ഉപയോഗിക്കാം. ഗൈഡുകൾ ഓണായിരിക്കുമ്പോൾ, നിങ്ങൾ ഒരു ബോർഡിൽ ഒരു ഇനം വലിക്കുമ്പോൾ അവ ദൃശ്യമാകുകയും അത് മറ്റൊരു ഇനവുമായി അലൈൻ ചെയ്യപ്പെടുകയും ചെയ്യുന്നു.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് Freeform ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാൻ ടാപ്പ് ചെയ്യൂ:

    • സെന്റർ ഗൈഡുകൾ: ഇനങ്ങളുടെ മധ്യ പോയിന്റുകൾ അലൈൻ ചെയ്യുമ്പോൾ ഇവ ദൃശ്യമാകും.

    • എഡ്ജ് ഗൈഡുകൾ: ഇനങ്ങളുടെ അരികുകൾ അലൈൻ ചെയ്യുമ്പോൾ ഇവ ദൃശ്യമാകും.

    • സ്പേസിങ് ഗൈഡുകൾ: ഒരു വരിയിൽ മൂന്നോ അതിലധികമോ ഇനങ്ങൾ തുല്യമായി സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഇവ ദൃശ്യമാകും.

നിങ്ങൾ ഒരു ബോർഡിൽ പ്രവർത്തിക്കുമ്പോഴും നിങ്ങൾക്ക് ഈ ക്രമീകരണങ്ങൾ ആക്സസ് ചെയ്യാനാകും. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘അലൈൻമെന്റ് ക്രമീകരണം’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഗൈഡുകൾ ഓണാക്കൂ. അല്ലെങ്കിൽ ബോർഡിലെ ഇനങ്ങൾ പരസ്പരം അടുത്തേക്ക് നീക്കുമ്പോൾ അവ ദൃശ്യമാവാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവ ഓഫ് ചെയ്യൂ.

ഗണിത സൂചനകൾ നേടൂ

നിങ്ങൾ നൽകുന്ന ഗണിത പ്രശ്നങ്ങളോട് നിങ്ങളുടെ iPhone എങ്ങനെ പ്രതികരിക്കണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് Freeform ടാപ്പ് ചെയ്യൂ.

  3. ‘ഗണിത ഫലങ്ങ’ളിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഇനിപ്പറയുന്നവയിൽ ഒന്ന് സെലക്റ്റ് ചെയ്യൂ:

    • പ്രശ്നങ്ങൾ ഓട്ടോമാറ്റിക്കായി പരിഹരിക്കപ്പെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ: ‘ഫലങ്ങൾ ഇൻസേർട്ട് ചെയ്യൂ’ തിരഞ്ഞെടുക്കൂ. (നിങ്ങളുടേതുമായി പൊരുത്തപ്പെടുന്ന എഴുത്തിൽ ഉത്തരം ദൃശ്യമാകും.)

    • നിർദേശങ്ങൾ ദൃശ്യമാകണമെങ്കിൽ: ’ഫലങ്ങൾ നിർദേശിക്കൂ’തിരഞ്ഞെടുക്കൂ. (ടാപ്പ് ചെയ്യുമ്പോൾ, നിങ്ങളുടേതുമായി പൊരുത്തപ്പെടുന്ന എഴുത്തിൽ ഉത്തരം ചേർക്കുന്ന ഒരു’പരിഹരിക്കൂ’ബട്ടൺ ദൃശ്യമാകും.)

    • നിങ്ങൾക്ക് ഗണിത ഫലങ്ങൾ കാണേണ്ടതില്ലെങ്കിൽ: ‘ഓഫ് ചെയ്യൂ’ തിരഞ്ഞെടുക്കൂ.

നിങ്ങൾ ഒരു ബോർഡിൽ പ്രവർത്തിക്കുമ്പോഴും നിങ്ങൾക്ക് ഈ ക്രമീകരണങ്ങൾ ആക്സസ് ചെയ്യാനാകും. ‘കൂടുതൽ’ ബട്ടൺ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഗണിത ഫലങ്ങൾ’ ടാപ്പ് ചെയ്യൂ.

പങ്കിടൽ ക്രമീകരണങ്ങൾ മാനേജ് ചെയ്യൂ

ഒരു ബോർഡ് പങ്കിടൽ ആരംഭിച്ചതിന് ശേഷം നിങ്ങൾക്ക് വ്യക്തികൾക്കായോ എല്ലാവർക്കുമായോ ആക്സസും അനുമതികളും മാറ്റാനാകും.

  1. നിങ്ങളുടെ iPhone-ലെ Freeform ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന പങ്കിടൽ ക്രമീകരണമുള്ള ബോർഡ് തുറക്കൂ.

  3. ‘കൂട്ടുപ്രവർത്തനം നടത്തൂ’ ബട്ടൺ എന്നതിൽ ടാപ്പ് ചെയ്യൂ.

    ബോർഡിൽ ആരാണ് പ്രവർത്തിക്കുന്നതെന്ന് കാണിക്കുന്ന, പങ്കെടുക്കുന്നവരുടെ ഒരു ലിസ്റ്റ് ദൃശ്യമാകും.

  4. ‘പങ്കിട്ട ബോർഡ് മാനേജ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:

    • എഡിറ്റുകൾക്കായി ബോർഡ് ലോക്ക് ചെയ്യാൻ: ’ഓപ്ഷനുകൾ പങ്കിടൂ’എന്നതിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ’കാണൽ മാത്രം’ എന്നതിൽ ടാപ്പ് ചെയ്യൂ.

      കുറിപ്പ്: പങ്കെടുക്കുന്നവർക്ക് മറ്റുള്ളവരെ ക്ഷണിക്കാനാകരുത് എങ്കിൽ, ‘നിങ്ങൾ ക്ഷണിക്കുന്നവർ മാത്രം’, ‘നിങ്ങൾക്ക് മാത്രമേ ആളുകളെ ചേർക്കാനാകൂ’ എന്നിവ സെലക്റ്റ് ചെയ്യൂ.

    • എഡിറ്റിങ് ആക്സസ് നൽകാൻ: ’ഓപ്ഷനുകൾ പങ്കിടൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ’മാറ്റങ്ങൾ വരുത്താനാകും’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • ആക്സസും അനുമതികളും ഓരോന്നായി മാറ്റാൻ: ഒരു പങ്കാളിയുടെ പേര് ടാപ്പ് ചെയ്ത് അവരുടെ ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ.

    • ഒരു ലിങ്ക് ഉപയോഗിച്ച് മറ്റുള്ളവരെ ക്ഷണിക്കാൻ: ‘ഓപ്ഷനുകൾ പങ്കിടൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, ‘ലിങ്ക് ഉള്ള ആർക്കും’ ടാപ്പ് ചെയ്യൂ, ‘പിന്നിലേക്ക്’ ബട്ടൺ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ലിങ്ക് കോപ്പി ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

      കുറിപ്പ്: മറ്റുള്ളവർക്ക് അയയ്ക്കാൻ ആർക്കും ലിങ്ക് കോപ്പി ചെയ്യാം, എന്നാൽ ‘നിങ്ങൾ ക്ഷണിക്കുന്നവർ മാത്രം’ എന്ന് സെലക്റ്റ് ചെയ്താൽ ബോർഡ് തുറക്കാൻ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ ലിങ്ക് ഉപയോഗിക്കാനാകൂ. പങ്കെടുക്കുന്നവർക്ക് മറ്റുള്ളവരെ ക്ഷണിക്കാനാകരുത് എങ്കിൽ, ‘നിങ്ങൾ ക്ഷണിക്കുന്നവർ മാത്രം’, ‘നിങ്ങൾക്ക് മാത്രമേ ആളുകളെ ചേർക്കാനാകൂ’ എന്നിവ സെലക്റ്റ് ചെയ്യൂ.

നുറുങ്ങ്: ‘എല്ലാ ബോർഡുകളും’ ബ്രൗസ് ചെയ്യുമ്പോൾ നിങ്ങൾ മുമ്പ് പങ്കിട്ട ഏത് ബോർഡും നിങ്ങൾക്ക് മാനേജ് ചെയ്യാനാകും. അതിന്റെ ലഘുചിത്രമോ പേരോ തൊട്ടുപിടിച്ച്, ‘പങ്കിട്ട ബോർഡ് മാനേജ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

iCloud-ൽ നിങ്ങളുടെ Freeform ബോർഡുകൾ സംഭരിക്കൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. [നിങ്ങളുടെ പേര്] ടാപ്പ് ചെയ്യൂ, തുടർന്ന് iCloud ടാപ്പ് ചെയ്യൂ.

  3. ‘എല്ലാം കാണൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് Freeform ഓണാക്കൂ.

iCloud ഉപയോഗിക്കാതെ ബാക്ക്അപ്പ് ചെയ്യാൻ നിങ്ങളുടെ iPhone, iPad അല്ലെങ്കിൽ iPod touch എന്നിവയിലെ എൻക്രിപ്റ്റ് ചെയ്ത ബാക്ക്അപ്പുകളെക്കുറിച്ച് എന്ന Apple പിന്തുണാ ലേഖനം കാണൂ.

നിങ്ങളുടെ ബോർഡുകൾ തരംതിരിക്കൂ

  1. നിങ്ങളുടെ iPhone-ലെ Freeform ആപ്പിലേക്ക് പോകൂ.

  2. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:

    • ഒരേ സമയം കൂടുതൽ ബോർഡുകൾ കാണാൻ (ചെറിയ ലഘുചിത്രങ്ങൾക്കൊപ്പം): ‘ലിസ്റ്റ്’ ടാപ്പ് ചെയ്യൂ.

    • ബോർഡുകൾ അക്ഷരമാലാക്രമത്തിൽ ലിസ്റ്റ് ചെയ്യാൻ (ഏറ്റവും അടുത്തിടെ അപ്ഡേറ്റ് ചെയ്ത ക്രമത്തിന് എന്നതിന് പകരം): ‘പേര് അനുസരിച്ച് തരംതിരിക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • ബോർഡുകൾ എത്ര നാൾ മുൻപാണ് അവസാനമായി തുറന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കാൻ: ‘എല്ലാ ബോർഡുകളും’ കാണുമ്പോൾ ‘തീയതി അനുസരിച്ച് തരംതിരിക്കൂ’ ടാപ്പ് ചെയ്ത് ‘ഗ്രൂപ്പുകൾ ഉപയോഗിക്കൂ’ ടാപ്പ് ചെയ്യൂ.

    • ബോർഡ് ഉടമയെ അനുസരിച്ച് ബോർഡുകളെ തരംതിരിക്കാൻ: ‘പങ്കിട്ട ബോർഡുകൾ’ കാണുമ്പോൾ ‘ഗ്രൂപ്പുകൾ ഉപയോഗിക്കൂ’ ടാപ്പ് ചെയ്യൂ.

Freeform സ്വകാര്യതയും അനലിറ്റിക്സും ക്രമീകരണങ്ങൾ മാറ്റൂ

Apple പലതരം ഡാറ്റ ശേഖരിക്കുന്നു, അതിൽ ചിലത് നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെടുത്തുന്നതാണ്. നിങ്ങൾക്ക് ചില അനലിറ്റിക്സ് ഡാറ്റയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ Apple Creator Studio-യിലെ ആപ്പുകൾ പ്രത്യേകമായി ഉപയോഗിക്കുന്ന നിങ്ങളുടെ ഐഡന്റിഫയർ റീസെറ്റ് ചെയ്യുകയോ ചെയ്യാം.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് Freeform ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഒന്ന് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ:

    • അനലിറ്റിക്സ് ഡാറ്റ പങ്കിടൂ

    • ഐഡന്റിഫയർ റീസെറ്റ് ചെയ്യൂ

നിങ്ങൾ iCloud പാസ്‌വേഡുകളും കീചെയിനും ഉപയോഗിക്കുകയാണെങ്കിൽ, അനലിറ്റിക്സ് ഓഫാക്കുകയോ നിങ്ങളുടെ ഐഡന്റിഫയർ റീസെറ്റ് ചെയ്യുകയോ ചെയ്യുന്നത് iCloud പാസ്‌വേഡുകളും കീചെയിനും ഓണാക്കിയിട്ടുള്ള നിങ്ങളുടെ ഡിവൈസുകളെ ബാധിക്കും. നിങ്ങളുടെ ഡാറ്റ എങ്ങനെയാണ് മാനേജ് ചെയ്യപ്പെടുന്നതെന്ന് കാണാൻ, Freeform-ഉം സ്വകാര്യതയും വെബ്സൈറ്റിലേക്ക് പോകൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.