ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone ഉപയോഗിച്ച് ശബ്ദങ്ങൾ തിരിച്ചറിയൂ

ഡോർബെൽ, സൈറൺ, കരയുന്ന കുഞ്ഞ് തുടങ്ങിയ ചില ശബ്ദങ്ങൾ നിങ്ങളുടെ iPhone-ന് തുടർച്ചയായി കേൾക്കാനും ഈ ശബ്ദങ്ങൾ തിരിച്ചറിയുമ്പോൾ നിങ്ങളെ അറിയിക്കാനുമാകും.

കുറിപ്പ്: നിങ്ങൾക്ക് പരിക്കേൽക്കുകയോ മുറിവേൽക്കുകയോ ചെയ്യാവുന്ന സാഹചര്യങ്ങളിലോ ഉയർന്ന അപകടസാധ്യതയുള്ളതോ അടിയന്തരമോ ആയ സാഹചര്യങ്ങളിലോ ശബ്ദങ്ങൾ തിരിച്ചറിയാനോ നാവിഗേഷനോ വേണ്ടി നിങ്ങളുടെ iPhone-നെ ആശ്രയിക്കരുത്.

ശബ്ദ തിരിച്ചറിയൽ സജ്ജീകരിക്കൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘ആക്സസബിലിറ്റി’ ടാപ്പ് ചെയ്ത് ‘ശബ്ദവും പേര് തിരിച്ചറിയലും’ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘ശബ്ദം തിരിച്ചറിയൽ’ ടാപ്പ് ചെയ്യൂ, തുടർന്ന് ശബ്ദം തിരിച്ചറിയൽ ഓണാക്കൂ.

    കുറിപ്പ്: ശബ്ദ തിരിച്ചറിയൽ ഓണാക്കിയ ശേഷം, ലഭ്യമായ ശബ്ദങ്ങൾ നിങ്ങളുടെ ഡിവൈസിലേക്ക് iPhone ഡൗൺലോഡ് ചെയ്യുന്നതുവരെ കാത്തിരിക്കേണ്ടി വന്നേക്കാം.

  3. ശബ്ദങ്ങൾ ടാപ്പ് ചെയ്ത്, iPhone തിരിച്ചറിയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ശബ്ദങ്ങൾ ഓൺ ചെയ്യൂ.

നുറുങ്ങ്: ശബ്ദ തിരിച്ചറിയൽ വേഗത്തിൽ ഓണാക്കാനോ ഓഫാക്കാനോ, അതിനെ കൺട്രോൾ സെന്ററിലേക്ക് ചേർക്കൂ.

ഒരു ഇഷ്ടാനുസൃത അലറാമോ ഉപകരണമോ അല്ലെങ്കിൽ ഡോർബെല്ലോ ചേർക്കൂ

ഒരു ഇഷ്ടാനുസൃത അലറാമോ ഉപകരണമോ അല്ലെങ്കിൽ ഡോർബെല്ലോ ഓട്ടോമാറ്റിക്കായി തിരിച്ചറിയപ്പെടുന്നില്ലെങ്കിൽ അവ തിരിച്ചറിയാനും നിങ്ങൾക്ക് iPhone സജ്ജീകരിക്കാം.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘ആക്സസബിലിറ്റി’ ടാപ്പ് ചെയ്ത് ‘ശബ്ദവും പേര് തിരിച്ചറിയലും’ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘ശബ്ദം തിരിച്ചറിയൽ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ശബ്ദങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. ഇഷ്ടാനുസൃത അലറാമോ ഉപകരണമോ അല്ലെങ്കിൽ ഡോർബെല്ലോ ടാപ്പ് ചെയ്ത്, പേര് നൽകൂ.

  4. നിങ്ങളുടെ അലറാമോ ഉപകരണമോ അല്ലെങ്കിൽ ഡോർബെല്ലോ തയ്യാറാകുമ്പോൾ, iPhone ശബ്ദത്തിന് സമീപം വയ്ച്ചതിന് ശേഷം പശ്ചാത്തല നോയ്സ് കുറക്കൂ.

  5. ‘കേട്ട് തുടങ്ങൂ’ ടാപ്പ് ചെയ്ത്, സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.