ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

മികച്ച ഫോട്ടോകളും വീഡിയോകളും എടുക്കൂ

നിങ്ങളുടെ iPhone അടുത്തുള്ളപ്പോൾ, ഒരു ഫോട്ടോ അല്ലെങ്കിൽ വീഡിയോ എടുക്കാനോ സെൽഫി എടുക്കാനോ ഉള്ള അവസരം നിങ്ങൾക്ക് ഒരിക്കലും നഷ്ടപ്പെടില്ല. നിങ്ങൾ ഫോട്ടോകൾ എടുത്തതിനുശേഷം, ക്രോപ്പ് ചെയ്യാനും ലൈറ്റും നിറവും ക്രമപ്പെടുത്താനും മറ്റും ഫോട്ടോസ് ആപ്പിലെ എഡിറ്റിങ് ടൂളുകൾ ഉപയോഗിക്കൂ.

സ്ക്രീനിന്റെ ഇടതുവശത്തേക്ക് ലോക്ക് സ്ക്രീൻ സ്ലൈഡ് ചെയ്യുന്നതും സ്ക്രീനിന്റെ വലതുവശത്ത് ക്യാമറ തുറന്നിരിക്കുന്നതും കാണിക്കുന്ന iPhone സ്ക്രീൻ.

നിമിഷം കാപ്ചർ ചെയ്യൂ

ക്യാമറ വേഗത്തിൽ തുറക്കാൻ, ലോക്ക് സ്ക്രീനിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ. ക്യാമറ ഓട്ടോമാറ്റിക്കായി ഷോട്ട് ഫോക്കസ് ചെയ്യുകയും എക്സ്പോഷർ ക്രമപ്പെടുത്തുകയും ചെയ്യും. ഒരു ഫോട്ടോ എടുക്കാൻ ഷട്ടർ ബട്ടൺ ടാപ്പ് ചെയ്യൂ.

പിന്തുണയ്ക്കുന്ന മോഡലുകളിൽ, ക്യാമറ തുറക്കാൻ ക്യാമറ കൺട്രോൾ ക്ലിക്ക് ചെയ്തതിന് ശേഷം ഫോട്ടോ എടുക്കാൻ അതിൽ വീണ്ടും ക്ലിക്ക് ചെയ്യൂ.

ക്യാമറ ഫ്രെയിം സ്ക്രീൻ നിറയ്ക്കുന്നു. സ്ക്രീനിന്റെ താഴെ, ഒരു QuickTake വീഡിയോ ആരംഭിക്കുന്നതിന്റെ ചലനം പ്രകടമാക്കി കൊണ്ട്, ഷട്ടർ ബട്ടൺ വലതുവശത്തേക്ക് നീങ്ങുന്നു.

യാത്രയിലായിരിക്കുമ്പോൾ വീഡിയോ റെക്കോർഡ് ചെയ്യൂ

നിങ്ങൾ ക്യാമറ തുറന്നതിന് ശേഷം, വീഡിയോ മോഡിലേക്ക് മാറാൻ ‘വീഡിയോ’യിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു റെക്കോർഡിങ് തുടങ്ങാൻ ‘റെക്കോർഡ്’ ബട്ടണിൽ ടാപ്പ് ചെയ്യൂ. അല്ലെങ്കിൽ, ഫോട്ടോ മോഡിൽ തന്നെ തുടർന്ന് റെക്കോർഡിങ് ആരംഭിക്കാൻ ഷട്ടർ ബട്ടൺ തൊട്ടുപിടിക്കൂ; റെക്കോർഡിങ് നിർത്താൻ ക്യാമറ ബട്ടൺ വിടൂ.

പിന്തുണയ്ക്കുന്ന മോഡലുകളിൽ, ക്യാമറ തുറക്കാൻ ‘ക്യാമറ കൺട്രോളി’ൽ ക്ലിക്ക് ചെയ്യൂ, തുടർന്ന് റെക്കോർഡിങ് തുടങ്ങാൻ ‘ക്യാമറ കൺട്രോളി’ൽ ക്ലിക്ക് ചെയ്ത് പിടിക്കൂ.

ക്യാമറ സ്ക്രീൻ ഫോട്ടോ മോഡിലാണ്. ക്യാമറ ഫ്രെയിമിനുള്ളിൽ, സബ്ജക്റ്റ്സ് ഒരു സെൽഫി എടുക്കുന്നു.

മികച്ച സെൽഫി എടുക്കൂ

ഒരു സെൽഫി എടുക്കാൻ ക്യാമറ തുറക്കൂ, തുടർന്ന് ‘ക്യാമറ ചൂസർ പിൻവശ’ ബട്ടൺ ടാപ്പ് ചെയ്യൂ. നിങ്ങളുടെ iPhone നിങ്ങളുടെ മുൻപിൽ പിടിച്ചതിന് ശേഷം സെൽഫി എടുക്കാൻ ഷട്ടർ ബട്ടണിൽ ടാപ്പ് ചെയ്യുകയോ വോള്യം ബട്ടണിൽ അമർത്തുകയോ ചെയ്യൂ.

പിന്തുണയ്ക്കുന്ന മോഡലുകളിൽ, സെൽഫിയിൽ കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ക്യാമറ ഫ്രെയിമിന് ഓട്ടോമാറ്റിക്കായി വലുതാക്കാനോ റൊട്ടേറ്റ് ചെയ്യാനോ കഴിയും.

കുറഞ്ഞ വെളിച്ചത്തിൽ ഫോട്ടോ കാപ്ചർ ചെയ്യാനുള്ള നിയന്ത്രണങ്ങളുള്ള ഫോട്ടോ മോഡിലുള്ള ക്യാമറ സ്ക്രീൻ.

കുറഞ്ഞ വെളിച്ചത്തിൽ ഫോട്ടോകൾ ക്യാപ്ചർ ചെയ്യൂ

പിന്തുണയ്ക്കുന്ന iPhone മോഡലുകളിൽ കുറഞ്ഞ വെളിച്ചത്തിൽ എടുത്ത ഫോട്ടോകൾ ‘രാത്രി മോഡ്’ ഓട്ടോമാറ്റിക്കായി മെച്ചപ്പെടുത്തുന്നു. സ്ക്രീനിന്റെ മുകളിൽ വലത് കോണിൽ ‘രാത്രി മോഡ് ഓഫ് ചെയ്യൂ’ ബട്ടൺ കാണുന്നുണ്ടെങ്കിൽ, രാത്രി മോഡ് ഓണാണ്. മികച്ച ഫലങ്ങൾക്കായി ഷട്ടർ ബട്ടണിൽ ടാപ്പ് ചെയ്തതിന് ശേഷം നിങ്ങളുടെ iPhone ഇളക്കാതെ പിടിക്കൂ.

ഫോട്ടോ മോഡിലെ ക്യാമറ. താഴെപ്പറയുന്ന ക്യാമറ കൺട്രോളുകൾക്കുള്ള ബട്ടണുകൾ സ്ക്രീനിന്റെ താഴെ ഉണ്ട്: ഫ്ലാഷ്, ലൈവ്, ടൈമർ, എക്സ്പോഷർ, സ്റ്റൈലുകൾ, ആസ്പെക്ട് എന്നിവ.

ക്യാമറ കൺട്രോളുകൾ ക്രമപ്പെടുത്തൂ

ക്യാമറ തുറന്നിരിക്കുമ്പോൾ, നിങ്ങൾക്ക് ഫ്ലാഷ് അല്ലെങ്കിൽ എക്സ്പോഷർ പോലുള്ള ഫീച്ചറുകളിൽ വേഗത്തിൽ ക്രമപ്പെടുത്തലുകൾ നടത്താം. സ്ക്രീനിന്റെ മുകളിലുള്ള ക്യാമറ കൺട്രോളുകൾ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഏതെങ്കിലും ഫീച്ചറിന്റെ ക്രമീകരണങ്ങൾ ക്രമപ്പെടുത്താനും നിങ്ങളുടെ ഷോട്ട് മെച്ചപ്പെടുത്താനും അതിൽ ടാപ്പ് ചെയ്യൂ.

‘ഫോട്ടോസ്’ ആപ്പിലെ എഡിറ്റ് സ്ക്രീൻ. ഒരു ഫോട്ടോ സ്ക്രീനിന്റെ മധ്യത്തിൽ. ഫോട്ടോയ്ക്ക് താഴെ എഡിറ്റിങ് ബട്ടണുകളാണ്; ബ്രില്ല്യൻസ് സെലക്റ്റ് ചെയ്തിരിക്കുന്നു. എഡിറ്റിങ് ബട്ടണുകൾക്ക് താഴെ ബ്രില്ല്യൻസ് ലെവലുകൾ ക്രമീകരിക്കാനുള്ള ഒരു സ്ലൈഡർ. സ്ലൈഡറിന് താഴെ ഇടത്തുനിന്ന് വലത്തേക്ക്, ക്രമപ്പെടുത്തൂ, ഫിൽട്ടറുകൾ, ക്രോപ്പ് ചെയ്യൂ, ക്ലീൻ അപ്പ് ചെയ്യൂ എന്നീ ബട്ടണുകൾ. ‘കഴിഞ്ഞു’ ബട്ടൺ മുകളിൽ വലത് കോണിലാണ്.

അവസാന മിനുക്കുപണികൾ ചേർക്കൂ

നിങ്ങൾ ഒരു ഫോട്ടോയോ വീഡിയോയോ എടുത്തതിനുശേഷം, അത് കൂടുതൽ മികച്ചതാക്കാൻ ‘ഫോട്ടോസ്’ ആപ്പിലെ എഡിറ്റിങ് ടൂളുകൾ ഉപയോഗിക്കൂ. ഒരു ഫോട്ടോയോ വീഡിയോയോ തുറന്ന്, ‘എഡിറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം ലൈറ്റിങ് ക്രമപ്പെടുത്താനോ ഫിൽട്ടർ ചേർക്കാനോ ക്രോപ്പ് ചെയ്യാനോ റൊട്ടേറ്റ് ചെയ്യാനോ സ്ക്രീനിന്റെ താഴെയുള്ള ബട്ടണുകൾ ടാപ്പ് ചെയ്യൂ. നിങ്ങൾ എഡിറ്റുകൾ നടത്തുമ്പോൾ, നിങ്ങളുടെ മാറ്റങ്ങൾ ഒറിജിനലുമായി താരതമ്യം ചെയ്യാൻ ഫോട്ടോ ടാപ്പ് ചെയ്യൂ.

കൂടുതൽ അറിയണമെന്നുണ്ടോ? ക്യാമറ, ഫോട്ടോസ് ചാപ്റ്ററുകൾ പരിശോധിക്കൂ.

എല്ലാ ഫീച്ചറുകളും എല്ലാ iPhone മോഡലുകൾക്കും ലഭ്യമല്ല.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.