ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone ഡിസ്പ്ലേയും ടെക്സ്റ്റ് ക്രമീകരണങ്ങളും ക്രമപ്പെടുത്തൂ

നിങ്ങളുടെ iPhone-ലെ ടെക്സ്റ്റിന്റെ വലുപ്പം കൂട്ടുകയും ടെക്സ്റ്റ് ബോൾഡ് ആക്കുകയും Liquid Glass-ന് നിങ്ങളുടെ ഇഷ്ടപ്പെട്ട ദൃശ്യരീതി തിരഞ്ഞെടുക്കുകയും മുഴുവൻ സ്ക്രീനും വലുതാക്കുകയും ചെയ്യാം.

ക്രമീകരണത്തിലെ ‘ഡിസ്പ്ലേയും ബ്രൈറ്റ്നസും’ സ്ക്രീൻ.

ടെക്സ്റ്റ് വലിപ്പം ക്രമപ്പെടുത്താൻ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ഡിസ്പ്ലേയും ബ്രൈറ്റ്നസും’ ടാപ്പ് ചെയ്തതിന് ശേഷം ‘ടെക്സ്റ്റ് വലിപ്പം’ ടാപ്പ് ചെയ്യൂ.

  3. ടെക്സ്റ്റ് വലിപ്പം മാറ്റാൻ സ്ലൈഡറിനെ ഇടത്തോട്ടോ വലത്തോട്ടോ വലിക്കൂ.

ടെക്സ്റ്റ് ബോൾഡ് ആക്കാൻ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘ഡിസ്പ്ലേയും ബ്രൈറ്റ്നസും’ ടാപ്പ് ചെയ്തതിന് ശേഷം ‘ബോൾഡ് ടെക്സ്റ്റ്’ ഓൺ ചെയ്യൂ.

Liquid Glass-നുള്ള നിങ്ങളുടെ ഇഷ്ടപ്പെട്ട ദൃശ്യരീതി തിരഞ്ഞെടുക്കാൻ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘ഡിസ്പ്ലേയും ബ്രൈറ്റ്നസും’ ടാപ്പ് ചെയ്തതിന് ശേഷം ‘Liquid Glass’ ടാപ്പ് ചെയ്യൂ.

  3. കൂടുതൽ സുതാര്യമായ ലുക്കിനായി ക്ലിയറോ കൂടുതൽ കോൺട്രാസ്റ്റിനും കൂടിയ അതാര്യതയ്ക്കുമായി ടിന്റഡോ തിരഞ്ഞെടുക്കൂ.

    കുറിപ്പ്: ആക്സസബിലിറ്റി ക്രമീകരണങ്ങളിൽ നിങ്ങൾ ‘കുറഞ്ഞ സുതാര്യത’ അല്ലെങ്കിൽ ‘കൂടിയ കോൺട്രാസ്റ്റ്’ എന്നിവ ഓണാക്കിയിട്ടുണ്ടെങ്കിൽ, Liquid Glass-നുള്ള ദൃശ്യരീതി മാറ്റാൻ നിങ്ങൾ അവ ഓഫാക്കണം.

iPhone സ്ക്രീൻ മുഴുവൻ വലുതാക്കൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘ഡിസ്പ്ലേയും ബ്രൈറ്റ്നസും’ ടാപ്പ് ചെയ്യൂ, ‘ഡിസ്പ്ലേ സൂം’ ടാപ്പ് ചെയ്യൂ, തുടർന്ന് വലിയ ടെക്സ്റ്റ് ടാപ്പ് ചെയ്യൂ.

  3. ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം ‘സൂം ചെയ്തത് ഉപയോഗിക്കൂ’ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ സ്ക്രീൻ വായിക്കാൻ എളുപ്പമാക്കുന്നതിന് നിങ്ങൾക്ക് ടെക്സ്റ്റ് വലിപ്പം കൂടുതൽ വർദ്ധിപ്പിക്കുകയോ, കോൺട്രാസ്റ്റ് കൂട്ടുകയോ, അല്ലെങ്കിൽ കൂടുതൽ ക്രമപ്പെടുത്തലുകൾ നടത്തണമെങ്കിലോ ക്രമീകരണം ആപ്പ് തുറക്കൂ, ‘ആക്സസബിലിറ്റി’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡിസ്പ്ലേയും ടെക്സ്റ്റ് വലിപ്പവും’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.