ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone CarPlay-ലേക്ക് കണക്റ്റ് ചെയ്യൂ

നിങ്ങളുടെ വാഹനത്തിന്റെ USB പോർട്ടോ അതിന്റെ വയർലെസ് ശേഷിയോ ഉപയോഗിച്ച് നിങ്ങളുടെ iPhone-ഉം വാഹനവും കണക്റ്റ് ചെയ്ത് CarPlay സജ്ജീകരിക്കൂ.

  1. നിങ്ങളുടെ കാർ സ്റ്റാർട്ട് ചെയ്യൂ, എന്നിട്ട് Siri ഓൺ ആണെന്ന് ഉറപ്പാക്കൂ.

  2. നിങ്ങളുടെ iPhone നിങ്ങളുടെ കാറിലേക്ക് കണക്റ്റ് ചെയ്യൂ:

    • നിങ്ങളുടെ കാർ ഒരു USB കേബിൾ വഴി CarPlay ഉപയോഗിക്കുന്നത് പിന്തുണയ്ക്കുന്നുവെങ്കിൽ: നിങ്ങളുടെ iPhone നിങ്ങളുടെ കാറിലുള്ള USB പോർട്ടിലേക്ക് പ്ലഗ് ചെയ്യൂ. ഒരു CarPlay ഐക്കണോ സ്മാർട്ട്ഫോൺ ഐക്കണോ ഉപയോഗിച്ച് USB പോർട്ട് ലേബൽ ചെയ്തിട്ടുണ്ടാകും. ഒരു Apple USB കേബിൾ ഉപയോഗിക്കുന്നുവെന്നത് ഉറപ്പാക്കൂ.

    • നിങ്ങളുടെ കാർ വയർലെസ് ആയും ഒരു USB കേബിൾ വഴിയും CarPlay ഉപയോഗിക്കുന്നത് പിന്തുണയ്ക്കുന്നുണ്ടെങ്കിൽ: നിങ്ങളുടെ iPhone നിങ്ങളുടെ കാറിലുള്ള USB പോർട്ടിലേക്ക് പ്ലഗ് ചെയ്യൂ. അടുത്ത തവണ CarPlay-യിലേക്ക് നിങ്ങളുടെ iPhone കണക്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ, iPhone-ലെ ഒരു അലേർട്ട് വയർലെസ് ആയി കണക്റ്റ് ചെയ്യാൻ അനുവദിക്കുന്നു.

    • നിങ്ങളുടെ കാർ വയർലെസ് CarPlay മാത്രമേ പിന്തുണയ്ക്കുന്നുള്ളൂവെങ്കിൽ: നിങ്ങളുടെ സ്റ്റിയറിങ് വീലിലെ വോയ്സ് കമാൻഡ് ബട്ടൺ അമർത്തിപ്പിടിക്കൂ. നിങ്ങളുടെ സ്റ്റീരിയോ വയർലെസ് അല്ലെങ്കിൽ Bluetooth മോഡിലാണെന്ന് ഉറപ്പാക്കൂ. തുടർന്ന് നിങ്ങളുടെ iPhone-ൽ, ക്രമീകരണം > Wi-Fi എന്നതിൽ പോയി, Wi-Fi ഓണാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കൂ. CarPlay നെറ്റ്‌വർക്കിൽ ടാപ്പ് ചെയ്ത് ‘ഓട്ടോമാറ്റിക്കായി ചേരൂ’ ഓണാണോ എന്ന് പരിശോധിക്കൂ. ശേഷം, ക്രമീകരണം > പൊതുവായവ > CarPlay എന്നതിൽ പോയി നിങ്ങളുടെ കാർ സെലക്റ്റ് ചെയ്യൂ. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ കാർ മാനുവൽ പരിശോധിക്കൂ.

കുറിപ്പ്: ചില ഇലക്ട്രിക് വാഹനങ്ങളിൽ CarPlay-യിലേക് കണക്റ്റ് ചെയ്തതിന് ശേഷം EV റൂട്ടിംഗിനായി വാഹനം തിരിച്ചറിയാൻ ‘മാപ്പ്സ്’ ആപ്പ് ഉപയോഗിക്കൂ. iPhone-ലെ ‘മാപ്പ്സി’ൽ ഇലക്ട്രിക് വെഹിക്കിൾ റൂട്ടിങ് സജ്ജീകരിക്കൂ കാണൂ.

ചില വാഹന മോഡലുകളിൽ, നിങ്ങൾ iPhone കണക്റ്റ് ചെയ്യുമ്പോൾ CarPlay ഹോം ഓട്ടോമാറ്റിക്കായി ദൃശ്യമാകും.

CarPlay ഹോം ദൃശ്യമാകുന്നില്ലെങ്കിൽ, നിങ്ങളുടെ വാഹനത്തിന്റെ ഡിസ്പ്ലേയിലെ CarPlay ലോഗോ സെലക്റ്റ് ചെയ്യൂ.

CarPlay ഐക്കൺ
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.