ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ Apple ഉപയോഗിച്ചുള്ള സൈൻ ഇൻ

Apple ഉപയോഗിച്ചുള്ള സൈൻ ഇൻ കൊണ്ട്, നിങ്ങളുടെ Apple അക്കൗണ്ട് ഉപയോഗിച്ച് പങ്കെടുക്കുന്ന വെബ്സൈറ്റുകളിലും ആപ്പുകളിലും സൈൻ ഇൻ ചെയ്യാം. നിങ്ങൾ പുതിയ പാസ്‌വേഡുകൾ സൃഷ്ടിക്കുകയും ഓർമ്മിക്കുകയും ചെയ്യേണ്ടതില്ല, കൂടാതെ നിങ്ങളുടെ അക്കൗണ്ട് ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഉപയോഗിച്ച് പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ ‘Apple ഉപയോഗിച്ചുള്ള സൈൻ ഇൻ’ ആക്സസ് കുടുംബാംഗങ്ങളുമായും വിശ്വസ്തരായ കോൺടാക്റ്റുകളുമായും പങ്കിടാം.

‘Apple ഉപയോഗിച്ചുള്ള സൈൻ ഇൻ’ നിങ്ങളുടെ സ്വകാര്യതയെ മാനിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കാൻ വെബ്സൈറ്റുകൾക്കും ആപ്പുകൾക്കും നിങ്ങളുടെ പേരും ഇ-മെയിൽ വിലാസവും മാത്രമേ ആവശ്യപ്പെടാനാകൂ, നിങ്ങൾ അവ ഉപയോഗിക്കുമ്പോൾ Apple നിങ്ങളെ ട്രാക്ക് ചെയ്യില്ല.

‘Apple ഉപയോഗിച്ചുള്ള സൈൻ ഇൻ’ ചെയ്യലിന് നിങ്ങളുടെ Apple അക്കൗണ്ടിന്റെ ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ആവശ്യമാണ്. ഇത് നിങ്ങളുടെ Apple അക്കൗണ്ട്, നിങ്ങളുടെ ആപ്പ് അക്കൗണ്ടുകൾ, നിങ്ങളുടെ ആപ്പ് ഉള്ളടക്കം എന്നിവ സംരക്ഷിക്കുന്നു.

‘Apple ഉപയോഗിച്ചുള്ള സൈൻ ഇൻ’ ചെയ്യലിനായി ഒരു അക്കൗണ്ട് സജ്ജീകരിക്കുകയോ അപ്ഗ്രേഡ് ചെയ്യുകയോ ചെയ്യൂ

ഒരു പങ്കെടുക്കുന്ന വെബ്സൈറ്റോ ആപ്പോ ഒരു അക്കൗണ്ട് സജ്ജീകരിക്കാനോ അപ്ഗ്രേഡ് ചെയ്യാനോ നിങ്ങളോട് ആവശ്യപ്പെടുമ്പോൾ, താഴെപ്പറയുന്നവ ചെയ്യൂ:

  1. ‘Apple ഉപയോഗിച്ചുള്ള സൈൻ ഇൻ’ ടാപ്പ് ചെയ്യൂ.

  2. സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ.

ചില വെബ്സൈറ്റുകളും ആപ്പുകളും നിങ്ങളുടെ പേരും ഇ-മെയിൽ വിലാസവും ആവശ്യപ്പെടുന്നില്ല. ഈ സാഹചര്യത്തിൽ, Face ID അല്ലെങ്കിൽ Touch ID ഉപയോഗിച്ച് ഓതെന്റിക്കേറ്റ് ചെയ്യൂ (നിങ്ങളുടെ മോഡലിനെ ആശ്രയിച്ച്), എന്നിട്ട് ആപ്പ് ഉപയോഗിക്കാൻ തുടങ്ങൂ.

ഒരു വ്യക്തിഗതമാക്കിയ അക്കൗണ്ട് സജ്ജീകരിക്കാൻ നിങ്ങളുടെ പേരും ഇ-മെയിൽ വിലാസവും മറ്റുള്ളവർ ആവശ്യപ്പെട്ടേക്കാം. ഒരു ആപ്പ് ഈ വിവരങ്ങൾ ആവശ്യപ്പെടുമ്പോൾ, ‘Apple ഉപയോഗിച്ചുള്ള സൈൻ ഇൻ’ എന്നത് നിങ്ങളുടെ Apple അക്കൗണ്ടിൽ നിന്നുള്ള നിങ്ങളുടെ പേരും വ്യക്തിഗത ഇ-മെയിൽ വിലാസവും നിങ്ങൾക്ക് റിവ്യൂ ചെയ്യാനായി കാണിക്കുന്നു.

നിങ്ങളുടെ പേര് എഡിറ്റ് ചെയ്യാൻ, അതിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് മാറ്റങ്ങൾ വരുത്താൻ കീബോർഡ് ഉപയോഗിക്കൂ.

ഒരു ഇ-മെയിൽ വിലാസം വ്യക്തമാക്കാൻ, താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

  • നിങ്ങളുടെ സ്വകാര്യ ഇ-മെയിൽ വിലാസം ഉപയോഗിക്കാൻ: ‘എന്റെ ഇ-മെയിൽ പങ്കിടൂ’ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട ഒന്നിലധികം ഇ-മെയിൽ വിലാസങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ആവശ്യമുള്ള വിലാസം തിരഞ്ഞെടുക്കൂ.

  • നിങ്ങളുടെ ഇ-മെയിൽ വിലാസം മറയ്ക്കാൻ: ‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ വ്യക്തിഗത ഇ-മെയിൽ വിലാസം പങ്കിടാതെ തന്നെ ആപ്പിൽ നിന്ന് ഇ-മെയിൽ സ്വീകരിക്കാൻ ഈ ഓപ്ഷൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ ഈ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, Apple നിങ്ങൾക്കായി ഒരു സവിശേഷവും ക്രമരഹിതവുമായ ഇ-മെയിൽ വിലാസം സൃഷ്ടിക്കുകയും ആപ്പിൽ നിന്ന് ഈ വിലാസത്തിലേക്ക് അയയ്ക്കുന്ന ഏത് ഇ-മെയിലും നിങ്ങളുടെ വ്യക്തിഗത വിലാസത്തിലേക്ക് ഫോർവേഡ് ചെയ്യപ്പെടുകയും ചെയ്യും.

നിങ്ങളുടെ വിവരങ്ങൾ റിവ്യൂ ചെയ്ത് ഒരു ഇ-മെയിൽ ഓപ്ഷൻ തിരഞ്ഞെടുത്തതിന് ശേഷം, ’തുടരൂ’ ടാപ്പ് ചെയ്യൂ, Face ID അല്ലെങ്കിൽ Touch ID ഉപയോഗിച്ച് ഓതെന്റിക്കേറ്റ് ചെയ്യൂ (നിങ്ങളുടെ മോഡലിനെ ആശ്രയിച്ച്) എന്നിട്ട് ആപ്പ് ഉപയോഗിക്കാൻ തുടങ്ങൂ.

നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാൻ സൈൻ ഇൻ ചെയ്യൂ

‘Apple ഉപയോഗിച്ചുള്ള സൈൻ ഇൻ’ ഉപയോഗിച്ച് ഒരു വെബ്സൈറ്റിലോ ആപ്പിലോ നിങ്ങൾ ഒരു അക്കൗണ്ട് സജ്ജീകരിച്ചതിനുശേഷം, സാധാരണയായി iPhone-ൽ നിങ്ങൾ അതിലേക്ക് വീണ്ടും സൈൻ-ഇൻ ചെയ്യേണ്ടതില്ല. എന്നാൽ നിങ്ങളോട് സൈൻ ഇൻ ചെയ്യാൻ ആവശ്യപ്പെടുകയാണെങ്കിൽ (ഉദാഹരണത്തിന്, നിങ്ങൾ ഒരു അക്കൗണ്ടിൽ നിന്ന് സൈൻ ഔട്ട് ചെയ്തതിന് ശേഷം), താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യൂ:

  1. ‘Apple ഉപയോഗിച്ചുള്ള സൈൻ ഇൻ’ ടാപ്പ് ചെയ്യൂ.

  2. ദൃശ്യമാകുന്ന Apple അക്കൗണ്ട് റിവ്യൂ ചെയ്യൂ, തുടർന്ന് ‘തുടരൂ’ ടാപ്പ് ചെയ്യൂ.

  3. Face ID അല്ലെങ്കിൽ Touch ID ഉപയോഗിച്ച് ഓതെന്റിക്കേറ്റ് ചെയ്യൂ (നിങ്ങളുടെ മോഡലിനെ ആശ്രയിച്ച്).

ഇ-മെയിൽ ഫോർവേഡ് ചെയ്യാൻ ഉപയോഗിച്ച വിലാസം മാറ്റൂ

ഒരു അക്കൗണ്ട് സൃഷ്ടിച്ചപ്പോൾ നിങ്ങളുടെ ഇ-മെയിൽ വിലാസം മറയ്ക്കാൻ തിരഞ്ഞെടുക്കുകയും നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട് ഒന്നിലധികം വിലാസങ്ങളും ഉണ്ടെങ്കിൽ, നിങ്ങളുടെ ഫോർവേഡ് ചെയ്യുന്ന ഇ-മെയിൽ ലഭിക്കുന്ന വിലാസം നിങ്ങൾക്ക് മാറ്റാവുന്നതാണ്.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ പേര് ടാപ്പ് ചെയ്ത് ‘സൈൻ ഇൻ ചെയ്യലും സുരക്ഷയും’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഇതിലേക്ക് ഫോർവേഡ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. മറ്റൊരു ഇ-മെയിൽ വിലാസം തിരഞ്ഞെടുക്കൂ, തുടർന്ന് ‘സേവ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

ആപ്പുകൾക്കായുള്ള ‘Apple ഉപയോഗിച്ചുള്ള സൈൻ ഇൻ’ ക്രമീകരണങ്ങൾ റിവ്യൂ ചെയ്യുകയോ മാറ്റുകയോ ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ പേര് ടാപ്പ് ചെയ്യൂ, തുടർന്ന് ‘Apple ഉപയോഗിച്ചുള്ള സൈൻ ഇൻ’ ടാപ്പ് ചെയ്യൂ.

  3. ഒരു ആപ്പിനായുള്ള ക്രമീകരണം മാറ്റാൻ, അതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഇ-മെയിൽ ഫോർവേഡ് ചെയ്യുന്നത് ഓഫാക്കാൻ: ‘എന്റെ ഇ-മെയിൽ മറയ്ക്കൂ മാനേജ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, ആപ്പിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘ഇതിലേക്ക് ഫോർവേഡ് ചെയ്യൂ’ ഓഫ് ചെയ്യൂ. തുടർന്ന് ആപ്പിൽ നിന്ന് നിങ്ങൾക്ക് ഇ-മെയിലുകളൊന്നും ലഭിക്കില്ല.

    • ‘Apple ഉപയോഗിച്ചുള്ള സൈൻ ഇൻ’ നിർത്താൻ: ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘ഉപയോഗിക്കുന്നത് നിർത്തൂ’ ടാപ്പ് ചെയ്യൂ. അടുത്ത തവണ നിങ്ങൾ ആപ്പിലേക്ക് സൈൻ ഇൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു പുതിയ അക്കൗണ്ട് സൃഷ്ടിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.

നിങ്ങളുടെ ‘Apple ഉപയോഗിച്ചുള്ള സൈൻ ഇൻ’ ആക്സസ് പങ്കിടൂ

  1. നിങ്ങളുടെ iPhone-ലെ പാസ്‌വേഡ്സ് ആപ്പിലേക്ക് പോകൂ.

  2. ‘എല്ലാം’ ടാപ്പ് ചെയ്യൂ, എന്നിട്ട് നിങ്ങൾ ‘Apple ഉപയോഗിച്ചുള്ള സൈൻ ഇൻ’ ഉപയോഗിക്കുന്ന അക്കൗണ്ട് ലൊക്കേറ്റ് ചെയ്യുകയും ടാപ്പ് ചെയ്യുകയും ചെയ്യൂ.

  3. ‘ഗ്രൂപ്പ്’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പുതിയ ഗ്രൂപ്പ്’ ടാപ്പ് ചെയ്യൂ.

  4. ഗ്രൂപ്പിനായി ഒരു പേര് നൽകൂ, എന്നിട്ട് ‘ആളുകളെ ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  5. നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെയോ ആളുകളുടെയോ പേര്, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ടൈപ്പ് ചെയ്യൂ, തുടർന്ന് ‘ചേർക്കൂ’ ടാപ്പ് ചെയ്യൂ.

    കുറിപ്പ്: നിങ്ങളുടെ ഗ്രൂപ്പിലേക്ക് ആരെയെങ്കിലും ചേർക്കാൻ, അവർ നിങ്ങളുടെ ‘കോൺടാക്റ്റ്സ്’ ആപ്പിൽ ഉണ്ടായിരിക്കണം, കൂടാതെ iOS 17, iPadOS 17, macOS 14, അല്ലെങ്കിൽ അതിനുശേഷമുള്ളത് ഉപയോഗിക്കുന്ന ഒരു ഡിവൈസ് ഉണ്ടായിരിക്കണം. അവരെ ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയുമെങ്കിൽ, അവരുടെ കോൺടാക്റ്റ് വിവരങ്ങൾ നീല നിറത്തിൽ ദൃശ്യമാകും. ഇത് ചാരനിറത്തിലാണ് ദൃശ്യമാകുന്നതെങ്കിൽ, അവരുടെ iPhone, iPad, അല്ലെങ്കിൽ Mac പങ്കിട്ട പാസ്‌വേഡ് ഗ്രൂപ്പുകളെ പിന്തുണയ്ക്കില്ലായിരിക്കാം.

  6. ‘സൃഷ്ടിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിരിക്കുന്ന നിങ്ങളുടെ മറ്റ് ഡിവൈസുകളിലും—iPad, Apple Watch, Mac, Apple TV 4K, iPod touch—Apple ഉപയോഗിച്ചുള്ള സൈൻ ഇൻ പ്രവർത്തിക്കുന്നു.

ഒരു Android ആപ്പ്, Windows ആപ്പ് അല്ലെങ്കിൽ ഏതെങ്കിലും വെബ് ബ്രൗസർ എന്നിവയിൽ നിന്ന് സൈൻ ഇൻ ചെയ്യുന്നതിന്, ‘Apple ഉപയോഗിച്ചുള്ള സൈൻ ഇൻ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ Apple അക്കൗണ്ട് പാസ്‌വേഡ് നൽകൂ.

കൂടുതൽ വിവരങ്ങൾക്ക്, ‘Apple ഉപയോഗിച്ചുള്ള സൈൻ ഇൻ’ എന്നത് എന്താണ്? എന്ന Apple പിന്തുണാ ലേഖനം കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.