ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ഡൗൺലോഡ് ചെയ്ത News ഉള്ളടക്കം വായിക്കാൻ ഓഫ്‌ലൈൻ മോഡ് ഉപയോഗിക്കൂ

Apple News+ സബ്സ്ക്രൈബർമാർക്ക് News ഉള്ളടക്കം ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുകയും, തുടർന്ന് Wi-Fi അല്ലെങ്കിൽ മൊബൈൽ സേവന കണക്ഷൻ ഇല്ലാത്തപ്പോൾ അത് ആക്സസ് ചെയ്യാനും കഴിയും—ഉദാഹരണത്തിന്, വിമാനത്തിൽ പോകുമ്പോൾ അല്ലെങ്കിൽ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ.

കുറിപ്പ്: ഓഫ്‌ലൈൻ മോഡിനായി ഡൗൺലോഡ് ചെയ്യാവുന്ന ഉള്ളടക്കത്തിൽ സ്റ്റോറികൾ, ലക്കങ്ങൾ, ഓഡിയോ സ്റ്റോറികൾ, റെസിപ്പികൾ പസിലുകൾ എന്നിവ ഉൾപ്പെട്ടേക്കാം. എല്ലാ ഉള്ളടക്ക തരങ്ങളും എല്ലാ രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ലഭ്യമല്ല. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

Apple News+-ന് ‘ഓട്ടോമാറ്റിക് ഡൗൺലോഡുകൾ’ ഓൺ ചെയ്യാൻ

  1. നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യൂ.

  2. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  3. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് News ടാപ്പ് ചെയ്യൂ.

  4. ‘പശ്ചാത്തല ആപ്പ് റിഫ്രഷ്’ ഓണാക്കൂ.

  5. ‘ഓട്ടോമാറ്റിക് ഡൗൺലോഡുകൾ’ ടാപ്പ് ചെയ്യൂ, ‘ഓട്ടോമാറ്റിക് ഡൗൺലോഡുകൾ അനുവദിക്കൂ’ ഓൺ ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഓൺ ചെയ്യൂ:

    • അടുത്തിടെയുള്ള സ്റ്റോറികൾ: ‘ഇന്ന്’ ഫീഡ്, ‘News+-ന്റെ ഏറ്റവും മികച്ചത്’ ഫീഡ്, ‘സ്പോർട്സ്’ ഫീഡ്, ‘നിങ്ങളുമായി പങ്കിട്ടവ’, ‘ചരിത്രം’ എന്നിവയിലെ ഏറ്റവും പുതിയ സ്റ്റോറികൾ ഡൗൺലോഡ് ചെയ്യുന്നു.

    • സേവ് ചെയ്ത സ്റ്റോറികൾ: നിങ്ങളുടെ സംരക്ഷിച്ച സ്റ്റോറികളുടെ ലിസ്റ്റിലെ ഏറ്റവും പുതിയ സ്റ്റോറികൾ ഡൗൺലോഡ് ചെയ്യുന്നു.

    • മാസികയുടെ ലക്കങ്ങൾ: നിങ്ങൾ ഫോളോ ചെയ്യുന്ന മാസികകളുടെ ഏറ്റവും പുതിയ ലക്കങ്ങൾ ഡൗൺലോഡ് ചെയ്യുന്നു.

    • ഭക്ഷണവും റെസിപ്പികളും: ഫുഡ് ഫീഡ്, റെസിപ്പി കാറ്റലോഗ്, സേവ് ചെയ്ത റെസിപ്പികൾ എന്നിവ ഡൗൺലോഡ് ചെയ്യുന്നു.

    • പസിലുകൾ: ‘പസിലുകൾ’ ഫീഡ്, ഓരോ പസിൽ തരത്തിനുമുള്ള ഫീഡ്, ഈ ഫീഡുകളിലെ പസിലുകൾ എന്നിവ ഡൗൺലോഡ് ചെയ്യൂ.

    • ഓഡിയോ സ്റ്റോറികൾ: ‘ഇന്ന്’ ഫീഡ്, ‘ഓഡിയോ’ ടാബ് എന്നിവയിലെ ഓഡിയോ സ്റ്റോറികൾ ഡൗൺലോഡ് ചെയ്യുന്നു.

    കുറിപ്പ്: സ്റ്റോറികളിലെയും റെസിപ്പികളിലെയും ഇമേജുകളുടെ ചെറിയ പതിപ്പുകൾ ഡൗൺലോഡ് ചെയ്യാൻ, ‘സ്റ്റോറേജ് ഓപ്റ്റിമൈസ് ചെയ്യൂ’ ഓണാക്കൂ.

നിങ്ങളുടെ iPhone-ന് മതിയായ സ്റ്റോറേജ് ഇടമുണ്ടായിരിക്കുകയും Wi-Fi-യിലേക്കും പവറിലേക്കും കണക്റ്റ് ചെയ്തിരിക്കുകയും ചെയ്യുമ്പോൾ അത് News ഉള്ളടക്കം ഡൗൺലോഡ് ചെയ്യും. നിങ്ങൾക്ക് ഒരു മൊബൈൽ കണക്ഷൻ ഉണ്ടെങ്കിലും Wi-Fi ഇല്ലെങ്കിൽ, ‘ഇന്ന്’ ഫീഡിലെ ‘മുൻനിര സ്റ്റോറികൾ’ മാത്രമേ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ആവുകയുള്ളൂ.

ഓഫ്‌ലൈൻ മോഡിൽ News ഉപയോഗിക്കൂ

നിങ്ങൾക്ക് ഒരു Wi-Fi അല്ലെങ്കിൽ മൊബൈൽ കണക്ഷൻ ഇല്ലെങ്കിൽ, ഇന്റർനെറ്റ് കണക്ഷൻ സ്ക്രീനിന്റെ മുകളിൽ ദൃശ്യമാകില്ല, ഡൗൺലോഡ് ചെയ്യാത്ത ആപ്പിലെ ഏതൊരു ഉള്ളടക്കവും ഡിമ്മാവുകയും ചെയ്യും. ഓരോ ഫീഡിന്റെയും നിലവിൽ ലോഡ് ചെയ്ത പതിപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്ത പതിപ്പിലേക്ക് സ്വിച്ച് ചെയ്യാൻ, ‘ഓഫ്‌ലൈൻ മോഡിനായി ഡൗൺലോഡ് ചെയ്ത സ്റ്റോറികൾ കാണിക്കൂ’ ടാപ്പ് ചെയ്യൂ.

ഇന്റർനെറ്റിലേക്ക് വീണ്ടും കണക്റ്റ് ചെയ്യുമ്പോൾ, സ്ക്രീനിന്റെ മുകളിലുള്ള ’പുതിയ സ്റ്റോറികൾക്കായി പരിശോധിക്കൂ’ ടാപ്പ് ചെയ്യൂ. ആപ്പിലെ എല്ലാ ഫീഡുകളും റിഫ്രഷ് ചെയ്യപ്പെടുകയും ഏറ്റവും പുതിയ ഉള്ളടക്കം പ്രദർശിപ്പിക്കുകയും ചെയ്യുന്നു.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.