ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ FaceTime-ലെ ഒരു ഡോക്യുമെന്റിൽ കൂട്ടുപ്രവർത്തനം നടത്തൂ

ഒരു FaceTime കോളിൽ, പങ്കിട്ട ഒരു ഡോക്യുമെന്റിൽ നിങ്ങൾക്ക് കൂട്ടുപ്രവർത്തനം നടത്താം. നടന്നുകൊണ്ടിരിക്കുന്ന ഒരു FaceTime കോളിൽ നിങ്ങൾക്ക് കൂട്ടുപ്രവർത്തനം ആരംഭിക്കാം, അല്ലെങ്കിൽ ഡോക്യുമെന്റ് സൃഷ്ടിച്ച ആപ്പിൽ നിന്ന് നിങ്ങൾക്ക് കൂട്ടുപ്രവർത്തനം ആരംഭിക്കാം.

  1. നിങ്ങൾ കൂട്ടുപ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികളോടൊപ്പം FaceTime ആപ്പിൽ ഒരു സംഭാഷണം ആരംഭിക്കൂ.

  2. നിങ്ങൾക്ക് ഉപയോഗിക്കേണ്ട ആപ്പ് തുറക്കൂ, തുടർന്ന് ഒരു ഡോക്യുമെന്റ് തുറക്കൂ.

  3. താഴെ പറയുന്നവയിലൊന്ന് ചെയ്യൂ:

    • ദൃശ്യമാകുന്ന അറിയിപ്പിലെ ‘കൂട്ടുപ്രവർത്തനം നടത്തൂ’ എന്നത് ടാപ്പ് ചെയ്യൂ.

    • ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, ഡോക്യുമെന്റ് എങ്ങനെ പങ്കിടണമെന്ന് തിരഞ്ഞെടുക്കൂ (FaceTime, AirDrop, Mail, അല്ലെങ്കിൽ ‘സന്ദേശങ്ങൾ’), എന്നിട്ട് ‘കൂട്ടുപ്രവർത്തനം നടത്തൂ’ ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ സ്ക്രീനിന്റെ മുകളിൽ ദൃശ്യമാകുന്ന കൂട്ടുപ്രവർത്തന അറിയിപ്പിൽ ‘ആരംഭിക്കൂ’ ടാപ്പ് ചെയ്യൂ.

    പങ്കെടുക്കുന്നവർക്ക് നിങ്ങൾ കൂട്ടുപ്രവർത്തനം നടത്താനാഗ്രഹിക്കുന്ന ഒരു ഡോക്യുമെന്റ് പങ്കിട്ടതായി ഒരു അറിയിപ്പ് ലഭിക്കും. അവർ അറിയിപ്പിൽ ‘തുറക്കൂ’ ടാപ്പ് ചെയ്യുമ്പോൾ, അവരുടെ ഡിവൈസിൽ ഡോക്യുമെന്റ് തുറക്കുന്നു.

    ഡോക്യുമെന്റ് സ്വീകരിക്കുകയും തുറക്കുകയും ചെയ്യുന്ന എല്ലാവർക്കും മാറ്റങ്ങൾ വരുത്താനും മറ്റുള്ളവർ വരുത്തിയ മാറ്റങ്ങൾ കാണാനും കഴിയും. ആരെങ്കിലും മാറ്റം വരുത്തുമ്പോൾ, ഡോക്യുമെന്റിൽ കൂട്ടുപ്രവർത്തനം നടത്തുന്ന എല്ലാവർക്കും ഒരു അറിയിപ്പ് അയയ്ക്കപ്പെടും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.