ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ പുസ്തകങ്ങൾ ആപ്പിൽ പുസ്തകങ്ങൾ ഓർഗനൈസ് ചെയ്യൂ

പുസ്തകങ്ങൾ ആപ്പിലൂടെ നിങ്ങൾ വാങ്ങുന്ന പുസ്തകങ്ങളും ഓഡിയോബുക്കുകളും നിങ്ങളുടെ ലൈബ്രറിയിൽ സേവ് ചെയ്യപ്പെടുകയും ഓഡിയോബുക്കുകൾ, ‘വായിക്കാൻ ആഗ്രഹിക്കുന്നവ’, ‘പൂർത്തിയായി’ തുടങ്ങിയ ശേഖരങ്ങളായി ഓട്ടോമാറ്റിക്കായി തരംതിരിക്കപ്പെടുകയും ചെയ്യുന്നു.

പുസ്തകങ്ങൾ ആപ്പിലെ ലൈബ്രറി സ്ക്രീൻ. ‘ശേഖരങ്ങൾ’ ബട്ടൺ സ്ക്രീനിന്റെ മുകളിലാണ്. സ്ക്രീനിന്റെ മധ്യത്തിൽ പുസ്തക കവറുകൾ ഉണ്ട്. സ്ക്രീനിന്റെ താഴെ ഇടത് നിന്ന് വലത്തേക്ക്, ഹോം, ലൈബ്രറി, പുസ്തക സ്റ്റോർ, ഓഡിയോബുക്കുകൾ, തിരയൽ ടാബുകൾ എന്നിവയാണ്. ലൈബ്രറി ടാബ് സെലക്റ്റ് ചെയ്തു.

കുറിപ്പ്: Apple Books എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണാ ലേഖനം കാണൂ.

ഒരു ശേഖരം സൃഷ്ടിക്കൂ

നിങ്ങളുടെ ലൈബ്രറി ഓർഗനൈസ് ചെയ്യാനും വ്യക്തിഗതമാക്കാനും നിങ്ങൾക്ക് സ്വന്തം ശേഖരങ്ങൾ സൃഷ്ടിക്കാം.

  1. നിങ്ങളുടെ iPhone-ലെ പുസ്തകങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ലൈബ്രറി ടാപ്പ് ചെയ്ത് ‘ശേഖരങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പുതിയ ശേഖരം’ ടാപ്പ് ചെയ്യൂ.

  3. ശേഖരത്തിന് പേര് നൽകൂ—ഉദാഹരണത്തിന് ബീച്ച് വായന അല്ലെങ്കിൽ ബുക്ക് ക്ലബ്—തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു ശേഖരത്തിലേക്ക് ഒരു പുസ്തകം ചേർക്കൂ

നിങ്ങളുടെ ലൈബ്രറിയിൽ നിന്നോ പുസ്തക സ്റ്റോറിൽ നിന്നോ നിങ്ങൾ സൃഷ്ടിക്കുന്ന ശേഖരങ്ങളിലേക്ക് നിങ്ങൾക്ക് ഒരു പുസ്തകം ചേർക്കാൻ കഴിയും.

  1. നിങ്ങളുടെ iPhone-ലെ പുസ്തകങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു പുസ്തകത്തിലേക്ക് നാവിഗേറ്റ് ചെയ്യൂ, തുടർന്ന് കവറിന് താഴെ ‘കൂടുതൽ വിവരങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    ‘ശേഖരത്തിലേക്ക് ചേർക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന ശേഖരത്തിൽ ടാപ്പ് ചെയ്യൂ.

നുറുങ്ങ്: ഒരേ പുസ്തകം ഒന്നിലധികം ശേഖരങ്ങളിലേക്ക് ചേർക്കാൻ നിങ്ങൾക്ക് കഴിയും.

നിങ്ങളുടെ പുസ്തകങ്ങൾ ഓർഗനൈസ് ചെയ്യൂ

നിങ്ങളുടെ ലൈബ്രറിയിലോ ഒരു ശേഖരത്തിലോ ഉള്ള പുസ്തകങ്ങൾ എങ്ങനെ പ്രദർശിപ്പിക്കുകയും തരംതിരിക്കുകയും ചെയ്യുന്നുവെന്ന് നിങ്ങൾക്ക് മാറ്റാനാകും.

  1. നിങ്ങളുടെ iPhone-ലെ പുസ്തകങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ‘ലൈബ്രറി’ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ ഒരു ശേഖരത്തിലേക്ക് പോകൂ.

  3. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • പുസ്തക ഡിസ്പ്ലേ മാറ്റാൻ: ഗ്രിഡ് അല്ലെങ്കിൽ ലിസ്റ്റ് ടാപ്പ് ചെയ്യൂ.

    • നിങ്ങളുടെ പുസ്തകങ്ങൾ തരം തിരിക്കാൻ: അടുത്തിടെയുള്ളവ, ടൈറ്റിൽ, രചയിതാവ്, അല്ലെങ്കിൽ മാനുവൽ ടാപ്പ് ചെയ്യൂ.

      നിങ്ങൾ മാനുവൽ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഒരു പുസ്തക കവർ തൊട്ടുപിടിക്കൂ, തുടർന്ന് അതിനെ ഒരു പുതിയ സ്ഥാനത്തേക്ക് വലിക്കൂ.

പുസ്തകങ്ങൾ, ഓഡിയോബുക്കുകൾ, PDF-കൾ എന്നിവ നീക്കം ചെയ്യൂ

നിങ്ങൾക്ക് ഹോം, ലൈബ്രറി, ലൈബ്രറി ശേഖരങ്ങൾ എന്നിവയിൽ നിന്നും പുസ്തകങ്ങൾ, ഓഡിയോബുക്കുകൾ, PDF-കൾ എന്നിവ നീക്കം ചെയ്യാനോ മറയ്ക്കാനോ കഴിയും.

  1. നിങ്ങളുടെ iPhone-ലെ പുസ്തകങ്ങൾ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു പുസ്തകത്തിലേക്കോ ഓഡിയോബുക്കിലേക്കോ നാവിഗേറ്റ് ചെയ്യൂ, തുടർന്ന് കവറിന് താഴെ ‘കൂടുതൽ വിവരങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘നീക്കം ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

    കുറിപ്പ്: ‘ഡൗൺലോഡ് നീക്കം ചെയ്യൂ’ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ടൈറ്റിലുമായി ബന്ധപ്പെട്ട ഉള്ളടക്കവും ഡാറ്റയും ഇനി നിങ്ങളുടെ iPhone-ൽ സംഭരിക്കില്ല. ടൈറ്റിൽ വീണ്ടും ഡൗൺലോഡ് ചെയ്യാൻ ‘കൂടുതൽ വിവരങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡൗൺലോഡ്’ ടാപ്പ് ചെയ്യൂ. നിങ്ങൾ ‘പുസ്തകം മറയ്ക്കൂ’ തിരഞ്ഞെടുക്കുകയാണെങ്കിൽ, പുസ്തകം നിങ്ങളുടെ ലൈബ്രറിയിലോ ശേഖരത്തിലോ ദൃശ്യമാകില്ല. പുസ്തകങ്ങളും ഓഡിയോബുക്കുകളും മറയ്ക്കാൻ, ഹോം ടാപ്പ് ചെയ്യൂ, നിങ്ങളുടെ അക്കൗണ്ട് ഐക്കൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘മറച്ച വാങ്ങലുകൾ മാനേജ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഒരു പുസ്തകം പൂർത്തിയാക്കിയതിന് ശേഷം നിങ്ങളുടെ iPhone-ൽ നിന്ന് ഡൗൺലോഡുകൾ ഓട്ടോമാറ്റിക്കായി നീക്കം ചെയ്യാം. ‘ലൈബ്രറി’ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിന്റെ മുകളിൽ വലത് വശത്തുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ. ‘ഡൗൺലോഡുകൾ നീക്കം ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടന്ന് ‘പൂർത്തിയാകുമ്പോൾ ഓട്ടോമാറ്റിക്കായി’ ടാപ്പ് ചെയ്യൂ.

ഒരു ശേഖരം ഡിലീറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ പുസ്തകങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ‘ലൈബ്രറി’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ശേഖരങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ശേഖരത്തിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    കുറിപ്പ്: ഒരു ശേഖരം ഡിലീറ്റ് ചെയ്യുന്നത് ശേഖരത്തിലെ പുസ്തകങ്ങളോ ഓഡിയോബുക്കുകളോ ഡിലീറ്റ് ചെയ്യില്ല; അവ ഇപ്പോഴും നിങ്ങളുടെ ലൈബ്രറിയിലുണ്ടാകും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.