ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

നിങ്ങളുടെ ആപ്പുകൾ iPhone-ലെ ഫോൾഡറുകളിൽ ഓർഗനൈസ് ചെയ്യൂ

നിങ്ങളുടെ ഹോം സ്ക്രീൻ പേജുകളിൽ എളുപ്പത്തിൽ കണ്ടെത്താൻ നിങ്ങളുടെ ആപ്പുകളെ ഫോൾഡറുകളായി നിങ്ങൾക്ക് ഓർഗനൈസ് ചെയ്യാം.

ഒരു ഫോൾഡർ സൃഷ്ടിക്കൂ

  1. ഹോം സ്ക്രീനിലേക്ക് പോകൂ.

  2. ആപ്പുകൾ കുലുങ്ങാൻ തുടങ്ങുന്നതുവരെ ഹോം സ്ക്രീൻ പശ്ചാത്തലം തൊട്ടുപിടിക്കൂ.

  3. ഒരു ഫോൾഡർ സൃഷ്ടിക്കാൻ, ഒരു ആപ്പ് മറ്റൊരു ആപ്പിലേക്ക് വലിച്ചിട്ടതിന് ശേഷം മറ്റ് ആപ്പുകളെ ഫോൾഡറിലേക്ക് വലിച്ചിടൂ.

    ഒരു ഫോൾഡറിൽ ആപ്പുകളുടെ ഒന്നിലധികം പേജുകൾ അടങ്ങിയിരിക്കാം.

  4. ഫോൾഡറിന്റെ പേര് മാറ്റാൻ, അത് തൊട്ടുപിടിച്ച്, ‘പേര് മാറ്റൂ’ എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം ഒരു പുതിയ പേര് നൽകൂ.

    ആപ്പുകൾ കുലുങ്ങാൻ തുടങ്ങിയാൽ, ഹോം സ്ക്രീൻ പശ്ചാത്തലത്തിൽ ടാപ്പ് ചെയ്ത് വീണ്ടും ശ്രമിക്കൂ.

  5. പൂർത്തിയാകുമ്പോൾ ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

കുറിപ്പ്: ഹോം സ്ക്രീനിൽ നിങ്ങളുടെ ആപ്പുകൾ ഓർഗനൈസ് ചെയ്യുന്നത് ആപ്പ് ലൈബ്രറിയിൽ ഓർഗനൈസ് ചെയ്യുന്നതിനെ ബാധിക്കില്ല.

നിങ്ങളുടെ ഹോം സ്ക്രീനിൽ നിന്ന് ഒരു ഫോൾഡർ ഡിലീറ്റ് ചെയ്യൂ

  1. ഹോം സ്ക്രീനിലേക്ക് പോകൂ.

  2. ആപ്പുകൾ കുലുങ്ങാൻ തുടങ്ങുന്നതുവരെ ഹോം സ്ക്രീൻ പശ്ചാത്തലം തൊട്ടുപിടിക്കൂ.

  3. അത് തുറക്കാൻ ഫോൾഡറിൽ ടാപ്പ് ചെയ്തതിന് ശേഷം അതിൽ നിന്ന് എല്ലാ ആപ്പുകളും ഹോം സ്ക്രീനിലേക്ക് വലിച്ചിടൂ.

    ഫോൾഡർ ശൂന്യമാകുമ്പോൾ, അത് ഓട്ടോമാറ്റിക്കായി ഇല്ലാതാകും.

ഒരു ഫോൾഡറിൽ നിന്ന് ഒരു ആപ്പ് ഹോം സ്ക്രീനിലേക്ക് നീക്കൂ

കണ്ടെത്താനും തുറക്കാനും എളുപ്പമാക്കുന്നതിന് നിങ്ങൾക്ക് ഒരു ഫോൾഡറിൽ നിന്ന് ഒരു ആപ്പ് ഹോം സ്ക്രീനിലേക്ക് നീക്കാവുന്നതാണ്.

  1. ഹോം സ്ക്രീനിലേക്ക് പോകൂ.

  2. ആപ്പ് ഉൾക്കൊള്ളുന്ന ഫോൾഡർ കണ്ടെത്തിയതിന് ശേഷം അത് തുറക്കാൻ ഫോൾഡറിൽ ടാപ്പ് ചെയ്യൂ.

  3. ആപ്പുകൾ കുലുങ്ങാൻ തുടങ്ങുന്നതുവരെ ആപ്പ് തൊട്ടുപിടിക്കൂ.

  4. ആപ്പ് ഫോൾഡറിൽ നിന്ന് ഹോം സ്ക്രീനിലേക്ക് വലിച്ചിടൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.