ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ Mail-ൽ ഇ-മെയിലുകൾക്ക് മറുപടി നൽകുകയും ഫോർവേഡ് ചെയ്യുകയും ചെയ്യൂ

Mail ആപ്പിലൂടെ നിങ്ങൾക്ക് ഇ-മെയിലുകൾക്ക് മറുപടി നൽകാനോ ഫോർവേഡ് ചെയ്യാനോ കഴിയും.

മറുപടി ഓപ്ഷനുകൾ കാണിക്കുന്ന ഒരു ഇ-മെയിൽ. സ്ക്രീനിന്റെ മധ്യത്തിലുടനീളം, ഇടത്തുനിന്ന് വലത്തേക്ക് ‘മറുപടി നൽകൂ’, ‘എല്ലാവർക്കും മറുപടി നൽകൂ’, ‘ഫോർവേഡ്’, ‘ട്രാഷ്’ എന്നിവയുണ്ട്.

ഒരു ഇ-മെയിലിന് മറുപടി നൽകൂ

  1. നിങ്ങളുടെ iPhone-ലെ Mail ആപ്പിലേക്ക് പോകൂ.

  2. സന്ദേശം ടാപ്പ് ചെയ്യൂ, മറുപടി നൽകൂ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഇനിപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • പ്രേഷകന് മാത്രം മറുപടി നൽകൂ: ‘മറുപടി നൽകൂ’ ടാപ്പ് ചെയ്യൂ.

    • പ്രേഷകനും മറ്റ് സ്വീകർത്താക്കൾക്കും മറുപടി നൽകൂ: ‘എല്ലാവർക്കും മറുപടി നൽകൂ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ പ്രതികരണം ടൈപ്പ് ചെയ്ത് അയയ്ക്കാൻ അയയ്ക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങൾ ഒരു ഇ-മെയിലിന് മറുപടി നൽകുമ്പോൾ ഏതെങ്കിലും ടെക്സ്റ്റ് ക്വോട്ട് ചെയ്യൂ

നിങ്ങൾ ഒരു ഇ-മെയിൽ സന്ദേശത്തിന് മറുപടി നൽകുമ്പോൾ, നിങ്ങൾ പ്രതികരിക്കുന്നത് എന്തിനോടാണെന്ന് വ്യക്തമാക്കാൻ പ്രേഷകനിൽ നിന്നുള്ള ടെക്സ്റ്റ് ഉൾപ്പെടുത്താവുന്നതാണ്.

  1. നിങ്ങളുടെ iPhone-ലെ Mail ആപ്പിലേക്ക് പോകൂ.

  2. പ്രേഷകന്റെ സന്ദേശത്തിൽ, ടെക്സ്റ്റിന്റെ ആദ്യ വാക്ക് തൊട്ടുപിടിക്കൂ, എന്നിട്ട് അവസാന വാക്കിലേക്ക് വലിക്കൂ. (ടെക്സ്റ്റ് സെലക്റ്റ്, കട്ട്, കോപ്പി, പേസ്റ്റ് ചെയ്യൂ എന്നത് കാണൂ.)

  3. മറുപടി നൽകൂ ബട്ടൺ ടാപ്പ് ചെയ്യൂ, ‘മറുപടി നൽകൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ സന്ദേശം ടൈപ്പ് ചെയ്യൂ.

കുറിപ്പ്: ക്വോട്ട് ചെയ്ത വാചകത്തിന്റെ ഇൻഡെന്റേഷൻ ഓഫാക്കാൻ, ക്രമീകരണം  > ആപ്പുകൾ > Mail > ‘സന്ദേശമെഴുത്ത്’ എന്നതിന് താഴെയുള്ള ‘ക്വോട്ട് ലെവൽ വർദ്ധിപ്പിക്കൂ’ എന്നതിലേക്ക് പോകൂ.

ഒരു ഇ-മെയിൽ ഫോർവേഡ് ചെയ്യൂ

പുതിയ സ്വീകർത്താക്കൾക്ക് നിങ്ങൾക്ക് ഒരു ഇ-മെയിൽ സന്ദേശം ഫോർവേഡ് ചെയ്ത് അയയ്ക്കാവുന്നതാണ്.

  1. നിങ്ങളുടെ iPhone-ലെ Mail ആപ്പിലേക്ക് പോകൂ.

  2. സന്ദേശം ടാപ്പ് ചെയ്യൂ, മറുപടി നൽകൂ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് 'ഫോർവേഡ് ചെയ്യൂ' ടാപ്പ് ചെയ്യൂ.

    യഥാർത്ഥ സന്ദേശത്തിൽ ഫോട്ടോകളോ ഡോക്യുമെന്റുകളോ പോലുള്ള അറ്റാച്ച്മെന്റുകൾ ഉണ്ടെങ്കിൽ, ഫോർവേഡ് ചെയ്യുന്ന സന്ദേശത്തിൽ അവ ഉൾപ്പെടുത്തണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ‘ഉൾപ്പെടുത്തൂ’ അല്ലെങ്കിൽ ‘ഉൾപ്പെടുത്തരുത്’ തിരഞ്ഞെടുക്കൂ.

  3. പുതിയ സ്വീകർത്താക്കളുടെ ഇ-മെയിൽ വിലാസങ്ങൾ നൽകൂ.

  4. സന്ദേശത്തിൽ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ പ്രതികരണം ടൈപ്പ് ചെയ്യൂ. ഫോർവേഡ് ചെയ്ത സന്ദേശം താഴെ കാണാം.

ഇ-മെയിലുകളിൽ ഫോളോ അപ്പ് ചെയ്യൂ

നിങ്ങൾ ഒരു ഇ-മെയിൽ സന്ദേശം അയയ്ക്കുകയും നിരവധി ദിവസത്തേക്ക് ഒരു പ്രതികരണം ലഭിക്കാതിരിക്കുകയും ചെയ്താൽ, ഫോളോ അപ്പ് ചെയ്യുന്നത് ഓർമിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് സന്ദേശം ഓട്ടോമാറ്റിക്കായി നിങ്ങളുടെ ഇൻബോക്സിന്റെ മുകളിലേക്ക് നീങ്ങുന്നു.

‘ഫോളോ അപ്പ് നിർദേശങ്ങൾ’ ഓഫാക്കാൻ, ക്രമീകരണം  > ആപ്പുകൾ > Mail എന്നതിലേക്ക് പോകൂ, എന്നിട്ട് ‘ഫോളോ അപ്പ് നിർദേശങ്ങൾ’ ഓഫ് ചെയ്യൂ.

Mail-ൽ ഒരു ഓട്ടോമാറ്റിക് മറുപടി സജ്ജീകരിക്കൂ

iCloud.com-ൽ, ഇൻകമിങ് ഇ-മെയിൽ സന്ദേശങ്ങൾക്ക് മറുപടി നൽകാൻ നിങ്ങൾക്ക് ഒരു ഓട്ടോമാറ്റിക് മറുപടി സജ്ജീകരിക്കാനോ അല്ലെങ്കിൽ സന്ദേശങ്ങൾ മറ്റൊരു ഇൻബോക്സിലേക്ക് ഓട്ടോമാറ്റിക്കായി ഫോർവേഡ് ചെയ്യാനോ കഴിയും. iCloud.com-ലെ Mail-ൽ ഓട്ടോമാറ്റിക് മറുപടി സജ്ജീകരിക്കൂ കാണൂ.

സ്മാർട്ട് റിപ്ലേ ഉപയോഗിക്കൂ

Apple Intelligence* ഓണാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ലഭിക്കുന്ന ഒരു ഇ-മെയിലിന് മറുപടി നിർദേശിക്കാൻ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. Mail-ൽ Apple Intelligence ഉപയോഗിക്കൂ എന്നത് കാണൂ.

*Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണാ ലേഖനം കാണൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.