ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ ഒരു കോൾ റെക്കോർഡ് ചെയ്ത് ട്രാൻസ്ക്രൈബ് ചെയ്യൂ

ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും, നിങ്ങൾ മറ്റൊരു വ്യക്തിയോട് സംസാരിക്കുമ്പോൾ ഒരു ഫോൺ കോൾ റെക്കോർഡ് ചെയ്യാം. തിരഞ്ഞെടുത്ത പ്രദേശങ്ങളിലും ഭാഷകളിലും, കുറിപ്പുകൾ ആപ്പിൽ നിങ്ങൾക്ക് കോളിന്റെ ട്രാൻസ്ക്രിപ്റ്റ് കാണാൻ കഴിയും. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

കുറിപ്പ്: അസർബൈജാൻ, ബഹ്റൈൻ, ഈജിപ്ത്, യൂറോപ്യൻ യൂണിയൻ, ഇറാൻ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, മൊറോക്കോ, നൈജീരിയ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമൻ എന്നിവിടങ്ങളിൽ കോൾ റെക്കോർഡിങ് നിലവിൽ ലഭ്യമല്ല.

ഒരു കോൾ റെക്കോർഡ് ചെയ്യൂ

നിങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ഭാഷയിലും പ്രദേശത്തും കോൾ റെക്കോർഡിങ് ലഭ്യമാണോ എന്ന് കാണാൻ iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് പരിശോധിക്കുകയും കോൾ റെക്കോർഡിങ്ങിന് മറ്റ് പങ്കാളികൾ തയ്യാറാണെന്ന് ഉറപ്പാക്കുകയും ചെയ്യൂ.

  1. നിങ്ങളുടെ iPhone-ലെ ‘ഫോൺ’ ആപ്പിലേക്ക് പോകൂ.

  2. ഒരു കോൾ ചെയ്യൂ.

  3. കോൾ സമയത്ത് ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് കോൾ റെക്കോർഡിങ് ടാപ്പ് ചെയ്യൂ.

    കോൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന ഒരു ഓഡിയോ അറിയിപ്പ് കോളിൽ പങ്കെടുക്കുന്ന രണ്ട് പേർക്കും കേൾക്കാം.

  4. റെക്കോർഡിങ് നിർത്താൻ, ‘നിർത്തൂ’ ബട്ടൺ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ ഹാങ് അപ്പ് ചെയ്യൂ.

    iPhone കുറിപ്പുകൾ ആപ്പിലെ ഒരു കോൾ റെക്കോർഡിങ് ഫോൾഡറിലേക്ക് കോൾ റെക്കോർഡിങ്ങുകൾ ഓട്ടോമാറ്റിക്കായി സേവ് ചെയ്യുന്നു.

  5. കുറിപ്പുകൾ ആപ്പിൽ കോൾ കാണാൻ ’സേവ് ചെയ്ത കോൾ കാണൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

റെക്കോർഡ് ചെയ്ത ഒരു കോൾ പ്ലേ ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ‘കുറിപ്പുകൾ’ ആപ്പിലേക്ക് പോകൂ.

  2. ‘കോൾ റെക്കോർഡിങ്ങുകൾ’ ഫോൾഡറിലെ ഒരു കുറിപ്പ് ടാപ്പ് ചെയ്യൂ, തുടർന്ന് ‘പ്ലേ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു കോൾ ട്രാൻസ്ക്രിപ്റ്റ് കാണൂ

സെലക്റ്റ് ചെയ്ത പ്രദേശങ്ങളിലും ഭാഷകളിലും, കുറിപ്പുകൾ ആപ്പിലെ റെക്കോർഡ് ചെയ്ത കോളിന്റെ ട്രാൻസ്ക്രിപ്റ്റ് നിങ്ങൾക്ക് കാണാൻ കഴിയും. ട്രാൻസ്ക്രിപ്റ്റ് ഉടൻ ലഭ്യമായേക്കില്ല-ട്രാൻസ്ക്രിപ്ഷൻ പുരോഗമിക്കുകയാണെന്ന ഒരു സന്ദേശം നിങ്ങൾ കണ്ടേക്കാം.

കുറിപ്പ്: ഒരു ട്രാൻസ്ക്രിപ്ഷനെ ആശ്രയിക്കുന്നതിന് മുമ്പ് അതിന്റെ കൃത്യത പരിശോധിക്കൂ. ഇത് സംഭാഷണത്തിന്റെ മികവുറ്റ അവതരണമാവണമെന്നില്ല.

  1. നിങ്ങളുടെ iPhone-ലെ ‘കുറിപ്പുകൾ’ ആപ്പിലേക്ക് പോകൂ.

  2. ‘കോൾ റെക്കോർഡിങ്ങുകൾ’ ഫോൾഡറിലെ ഒരു കുറിപ്പ് ടാപ്പ് ചെയ്യൂ, തുടർന്ന് ‘ട്രാൻസ്ക്രിപ്റ്റും സമ്മറിയും കാണിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    കുറിപ്പ്: പിന്തുണയ്ക്കുന്ന ഭാഷകളിൽ പറയുന്ന വാക്കുകളെ ഓട്ടോമാറ്റിക്കായി ട്രാൻസ്ക്രൈബ് ചെയ്യും. നിങ്ങൾ ട്രാൻസ്ക്രിപ്റ്റ് കാണുന്നില്ലെങ്കിൽ, നിങ്ങളുടെ iPhone ഏറ്റവും കുറഞ്ഞ ആവശ്യകതകൾ നിറവേറ്റുകയോ പിന്തുണയ്ക്കുന്ന ഭാഷ കണ്ടെത്തുകയോ ചെയ്യുന്നില്ല.

    ട്രാൻസ്ക്രിപ്റ്റിൽ, ഓരോ പ്രസ്താവനയുടെയും സ്പീക്കറെ തിരിച്ചറിയുന്നു.

  3. ട്രാൻസ്ക്രിപ്റ്റ് കാണുമ്പോൾ, നിങ്ങൾക്ക് താഴെപ്പറയുന്നവയിലൊന്ന് ചെയ്യാം:

    • ഒരു നിർദിഷ്ട ഘട്ടത്തിൽ നിന്നും ഓഡിയോ പ്ലേ ചെയ്യാൻ: നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന ടെക്സ്റ്റ് സെലക്റ്റ് ചെയ്യൂ.

    • ട്രാൻസ്ക്രിപ്റ്റിൽ തിരയാൻ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത ശേഷം ‘ട്രാൻസ്ക്രിപ്റ്റിൽ കണ്ടെത്തൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • ട്രാൻസ്ക്രിപ്റ്റ് കോപ്പി ചെയ്യാൻ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത ശേഷം ‘കുറിപ്പിലേക്ക് ട്രാൻസ്ക്രിപ്റ്റ് ചേർക്കൂ’ എന്നതോ ‘ട്രാൻസ്ക്രിപ്റ്റ് കോപ്പി ചെയ്യൂ’ എന്നതോ തിരഞ്ഞെടുക്കൂ.

    • ഓഡിയോ റെക്കോർഡിങ് സേവ് ചെയ്യാൻ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘ഓഡിയോ ഫയലുകൾ സേവ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് എവിടെയാണ് റെക്കോർഡിങ് സേവ് ചെയ്യേണ്ടതെന്ന് സെലക്റ്റ് ചെയ്യൂ.

    • ഓഡിയോ റെക്കോർഡിങ് പങ്കിടാൻ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘ഓഡിയോ പങ്കിടൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് എങ്ങനെ റെക്കോർഡിങ് പങ്കിടണമെന്ന് സെലക്റ്റ് ചെയ്യൂ.

    • ഓഡിയോ റെക്കോർഡിങ് ഡിലീറ്റ് ചെയ്യാൻ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത്, ഡിലീറ്റ് ചെയ്യൂ ടാപ്പ് ചെയ്യൂ.

      കുറിപ്പ്: ഓഡിയോ റെക്കോർഡിങ് ഡിലീറ്റ് ചെയ്യുന്നത് ട്രാൻസ്ക്രിപ്റ്റും ഡിലീറ്റ് ചെയ്യുന്നു.

    • റെക്കോർഡിങ്ങിന്റെ വേവ്ഫോം കാണാൻ: ‘ട്രാൻസ്ക്രിപ്റ്റ് മറയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

Apple Intelligence* ഓൺ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ റെക്കോർഡ് ചെയ്യുന്ന ഒരു ഫോൺ കോളിന്റെ സംഗ്രഹം നിങ്ങൾക്ക് ഫോൺ ആപ്പിൽ ലഭിക്കും. ‘ഫോണി’ൽ Apple Intelligence ഉപയോഗിക്കൂ എന്നത് കാണൂ.

റെക്കോർഡ് ചെയ്ത ഒരു കോൾ ഡിലീറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ‘കുറിപ്പുകൾ’ ആപ്പിലേക്ക് പോകൂ.

  2. ‘കോൾ റെക്കോർഡിങ്ങുകൾ’ ഫോൾഡറിലെ ഒരു കുറിപ്പിൽ ടാപ്പ് ചെയ്യൂ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    കുറിപ്പ്: ഓഡിയോ റെക്കോർഡിങ് ഡിലീറ്റ് ചെയ്യുന്നത് ട്രാൻസ്ക്രിപ്റ്റും ഡിലീറ്റ് ചെയ്യുന്നു.

കോൾ റെക്കോർഡിങ് ഓഫ് ചെയ്യൂ

കോൾ റെക്കോഡിങ് ഡിഫോൾട്ടായി ഓണാണെങ്കിലും നിങ്ങൾക്ക് അത് ഓഫ് ചെയ്യാം.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഫോൺ’ ടാപ്പ് ചെയ്യൂ.

  3. കോൾ റെക്കോർഡിങ് ടാപ്പ് ചെയ്യൂ, തുടർന്ന് കോൾ റെക്കോർഡിങ് ഓഫാക്കൂ.

*Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണാ ലേഖനം കാണൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.