ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘വോയ്സ് മെമോ’കളിൽ ഒരു റെക്കോർഡിങ് പ്ലേ ചെയ്യൂ

പ്ലേബാക്ക് കൺട്രോളുകൾ ഉപയോഗിച്ച് നിങ്ങളുടെ iPhone-ൽ റെക്കോർഡ് ചെയ്ത ഓഡിയോ നിങ്ങൾക്ക് പ്ലേ ചെയ്യാം.

പ്ലേബാക്ക് വേഗത മാറ്റുക, പശ്ചാത്തല നോയ്സ് കുറയ്ക്കുക, നിശബ്ദതകൾ നിറയ്ക്കുക എന്നിവയ്ക്കും നിങ്ങൾക്ക് പ്ലേബാക്ക് ഓപ്ഷനുകൾ ക്രമപ്പെടുത്താൻ കഴിയും.

കുറിപ്പ്: ഈ ക്രമീകരണങ്ങൾ മാറ്റുന്നത് റെക്കോർഡിങ്ങിനെ തന്നെ ബാധിക്കില്ല. ഒരു റെക്കോർഡിങ്ങിനായി നിങ്ങൾ തിരഞ്ഞെടുക്കുന്ന ക്രമീകരണം ആ നിർദിഷ്ട റെക്കോർഡിങ്ങിൽ നിലനിൽക്കുകയും നിങ്ങൾ റെക്കോർഡിങ് പ്ലേ ചെയ്യുമ്പോഴെല്ലാം പ്രയോഗിക്കപ്പെടുകയും ചെയ്യും. ഇത് മറ്റ് റെക്കോർഡിങ്ങുകൾക്ക് ബാധകമല്ല.

മുകളിൽ സെലക്റ്റ് ചെയ്ത റെക്കോർഡിങ്ങുള്ള വോയ്സ് മെമോ ലിസ്റ്റ് സ്ക്രീൻ. റെക്കോർഡിങ് ടൈംലൈനിൽ ഒരു പ്ലേഹെഡ് ഉണ്ട്, അത് നിങ്ങൾക്ക് റെക്കോർഡിങ്ങിലെ ഒരു പ്രത്യേക സ്ഥലത്തേക്ക് പോകാനായി വലിക്കാം. പ്ലേ കൺട്രോളുകൾ ടൈംലൈനിനു താഴെയാണ്.

കൺട്രോൾ

വിവരണം

‘പ്ലേ ചെയ്യൂ’ ബട്ടൺ.

പ്ലേ ചെയ്യൂ

‘പോസ് ചെയ്യൂ’ ബട്ടൺ.

പോസ് ചെയ്യൂ

’പതിനഞ്ച് സെക്കൻഡ് റീവൈൻഡ് ചെയ്യൂ’ ബട്ടൺ.

15 സെക്കൻഡ് പിന്നോട്ട് സ്കിപ്പ് ചെയ്യൂ

’15 സെക്കൻഡ് വേഗത്തിൽ മുന്നോട്ടാക്കൂ’ ബട്ടൺ.

15 സെക്കൻഡ് മുന്നോട്ട് സ്കിപ്പ് ചെയ്യൂ

നുറുങ്ങ്: റെക്കോർഡിങ് തുറന്നിരിക്കുമ്പോൾ, പേര് മാറ്റാൻ നിങ്ങൾക്ക് അതിന്റെ പേരിൽ ടാപ്പ് ചെയ്യാം.

പ്ലേബാക്ക് സ്പീഡ് മാറ്റൂ

നിങ്ങൾക്ക് കൂടിയതോ കുറഞ്ഞതോ ആയ വേഗതയിൽ ഒരു റെക്കോർഡിങ് പ്ലേ ചെയ്യാം.

  1. നിങ്ങളുടെ iPhone-ലെ വോയ്സ് മെമോ ആപ്പിലേക്ക് (യൂട്ടിലിറ്റീസ് ഫോൾഡറിൽ) പോകൂ.

  2. റെക്കോർഡിങ്ങുകളുടെ ലിസ്റ്റിൽ, നിങ്ങൾ പ്ലേ ചെയ്യാൻ ആഗ്രഹിക്കുന്ന റെക്കോർഡിങ്ങിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘ഓപ്ഷനുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് കുറഞ്ഞ വേഗതയ്ക്ക് ആമയുടെ നേരെ, അല്ലെങ്കിൽ കൂടിയ വേഗതയ്ക്ക് മുയലിന് നേരെ സ്ലൈഡർ വലിക്കൂ.

  4. റെക്കോർഡിങ് പ്ലേ ചെയ്യാൻ ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്ത്, ‘പ്ലേ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു റെക്കോർഡിങ് മെച്ചപ്പെടുത്തൂ

നിങ്ങൾ മോണോ അല്ലെങ്കിൽ സ്റ്റീരിയോ റെക്കോർഡിങ്ങുകൾ പ്ലേ ചെയ്യുമ്പോൾ പശ്ചാത്തല ശബ്ദവും എക്കോയും കുറയ്ക്കാൻ നിങ്ങൾക്ക് ‘റെക്കോർഡിങ് മെച്ചപ്പെടുത്തൂ’ ഓണാക്കാം.

  1. നിങ്ങളുടെ iPhone-ലെ വോയ്സ് മെമോ ആപ്പിലേക്ക് (യൂട്ടിലിറ്റീസ് ഫോൾഡറിൽ) പോകൂ.

  2. റെക്കോർഡിങ്ങുകളുടെ ലിസ്റ്റിൽ, നിങ്ങൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന റെക്കോർഡിങ്ങിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘ഓപ്ഷനുകൾ’ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘റെക്കോർഡിങ് മെച്ചപ്പെടുത്തൂ’ എന്നത് ഓണാക്കൂ.

  4. റെക്കോർഡിങ് പ്ലേ ചെയ്യാൻ ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്ത്, ‘പ്ലേ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു റെക്കോർഡിങ് വീണ്ടും പ്ലേ ചെയ്യുമ്പോൾ വിടവുകൾ സ്കിപ്പ് ചെയ്യൂ

നിങ്ങളുടെ മോണോ, സ്റ്റീരിയോ റെക്കോർഡിങ്ങുകൾ വിശകലനം ചെയ്യാനും അവ പ്ലേ ചെയ്യുമ്പോൾ വിടവുകൾ ഓട്ടോമാറ്റിക്കായി സ്കിപ്പ് ചെയ്യാനും ‘വോയ്സ് മെമോ’യ്ക്ക് കഴിയും.

  1. നിങ്ങളുടെ iPhone-ലെ വോയ്സ് മെമോ ആപ്പിലേക്ക് (യൂട്ടിലിറ്റീസ് ഫോൾഡറിൽ) പോകൂ.

  2. നിങ്ങൾ പ്ലേ ചെയ്യാനാഗ്രഹിക്കുന്ന റെക്കോർഡിങ് ടാപ്പ് ചെയ്യൂ, തുടർന്ന് ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ഓപ്ഷനുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് ‘നിശബ്ദ ഭാഗങ്ങൾ സ്കിപ്പ് ചെയ്യൂ’ ഓണാക്കൂ.

  4. റെക്കോർഡിങ് പ്ലേ ചെയ്യാൻ ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്ത്, ‘പ്ലേ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

പശ്ചാത്തല ശബ്ദവും റിവെർബും കുറയ്ക്കാൻ സ്റ്റുഡിയോ വോയ്സ് ഓൺ ചെയ്യൂ

നിങ്ങളുടെ സ്പേഷ്യൽ ഓഡിയോ റെക്കോർഡിങ്ങുകളിലെ പശ്ചാത്തല ശബ്ദവും റിവെർബും ഓട്ടോമാറ്റിക്കായി കുറയ്ക്കാൻ നിങ്ങൾക്ക് സ്റ്റുഡിയോ വോയ്സ് ഓൺ ചെയ്യാം, കൂടാതെ ഒരു പ്രൊഫഷണൽ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യുന്നതുപോലെ ആക്കുകയും ചെയ്യാം (പിന്തുണയ്ക്കുന്ന iPhone മോഡലുകളിൽ ലഭ്യമാണ്).

  1. നിങ്ങളുടെ iPhone-ലെ വോയ്സ് മെമോ ആപ്പിലേക്ക് (യൂട്ടിലിറ്റീസ് ഫോൾഡറിൽ) പോകൂ.

  2. നിങ്ങൾ പ്ലേ ചെയ്യാനാഗ്രഹിക്കുന്ന റെക്കോർഡിങ് ടാപ്പ് ചെയ്യൂ, തുടർന്ന് ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ഓപ്ഷനുകളിൽ ടാപ്പ് ചെയ്യൂ, സ്റ്റുഡിയോ വോയ്സ് ഓൺ ചെയ്യൂ, തുടർന്ന് ഇഫക്റ്റും പശ്ചാത്തല നോയ്സ് ലെവലുകളും വർദ്ധിപ്പിക്കാനോ കുറയ്ക്കാനോ സ്ലൈഡർ വലിക്കൂ.

  4. റെക്കോർഡിങ് പ്ലേ ചെയ്യാൻ ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്ത്, ‘പ്ലേ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

പ്ലേബാക്ക് ഓപ്ഷനുകൾ റീസെറ്റ് ചെയ്യൂ

ഒരു റെക്കോർഡിങ്ങിനുള്ള എല്ലാ പ്ലേബാക്ക് ഓപ്ഷനുകളും ഒരേ സമയം അവയുടെ ഒറിജിനൽ ക്രമീകരണങ്ങളിലേക്ക് നിങ്ങൾക്ക് റിട്ടേൺ ചെയ്യാം.

  1. നിങ്ങളുടെ iPhone-ലെ വോയ്സ് മെമോ ആപ്പിലേക്ക് (യൂട്ടിലിറ്റീസ് ഫോൾഡറിൽ) പോകൂ.

  2. നിങ്ങൾക്ക് പ്ലേബാക്ക് ഓപ്ഷനുകൾ ഓഫ് ചെയ്യാനാഗ്രഹിക്കുന്ന റെക്കോർഡിങ്ങിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘ഓപ്ഷനുകൾ’ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘റീസെറ്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.