ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ കാൽക്കുലേറ്ററിൽ യൂണിറ്റുകളോ കറൻസിയോ പരിവർത്തനം ചെയ്യൂ

ബേസിക് അല്ലെങ്കിൽ സയന്റിഫിക് കാൽക്കുലേറ്റർ ഉപയോഗിക്കുമ്പോൾ നീളം, ഭാരം, കറൻസികൾ എന്നിവയും മറ്റും പരിവർത്തനം ചെയ്യാൻ ‘യൂണിറ്റ് പരിവർത്തനങ്ങൾ’ ഓണാക്കൂ.

കറൻസി പരിവർത്തനമുള്ള ബേസിക് കാൽക്കുലേറ്റർ.
  1. നിങ്ങളുടെ iPhone-ലെ കാൽക്കുലേറ്റർ ആപ്പിലേക്ക് പോകൂ.

  2. ബേസിക് അല്ലെങ്കിൽ സയന്റിഫിക് കാൽക്കുലേറ്റർ ഉപയോഗിക്കുമ്പോൾ മോഡ് മാറ്റൂ ബട്ടൺ ടാപ്പ് ചെയ്ത് ‘പരിവർത്തനം ചെയ്യൂ’ ഓൺ ചെയ്യൂ.

  3. ‘യൂണിറ്റ്’ ബട്ടൺ ടാപ്പ് ചെയ്ത് നിങ്ങൾ പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന യൂണിറ്റുകളോ കറൻസികളോ തിരഞ്ഞെടുക്കൂ.

    വേഗത, സമയം, ഭാരം തുടങ്ങിയ മറ്റുള്ളവ കാണാൻ ലിസ്റ്റിന്റെ മുകളിലുള്ള വിഭാഗങ്ങൾ സ്വൈപ്പ് ചെയ്യൂ.

  4. നിങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ പരിവർത്തനങ്ങൾ കാണാൻ ഒരു ഫീൽഡിൽ ഒരു മൂല്യം നൽകൂ.

  5. യൂണിറ്റുകൾ എങ്ങനെ പരിവർത്തനം ചെയ്യപ്പെടുന്നു എന്നത് റിവേഴ്‌സ് ചെയ്യാൻ, ‘യൂണിറ്റുകൾ സ്വാപ്പ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങൾക്ക് ’ഗണിത കുറിപ്പുകളി’ലും യൂണിറ്റുകളും കറൻസികളും പരിവർത്തനം ചെയ്യാൻ കഴിയും. ഉദാഹരണത്തിന്, ഒരു കുറിപ്പിൽ ‘50 m എന്നത് ‘അടി’യിൽ =’ എന്ന് എഴുതുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.