ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘കലണ്ടറി’ൽ ഇവന്റുകളുടെ ട്രാക്ക് സൂക്ഷിക്കൂ

വരാനിരിക്കുന്ന കലണ്ടർ ഇവന്റുകളെയും ക്ഷണങ്ങളെയും മറ്റും കുറിച്ച് നിങ്ങളെ അറിയിക്കുന്ന അറിയിപ്പുകൾ നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കാം. നിങ്ങളുടെ ഇവന്റുകളും മറ്റ് കലണ്ടർ വിവരങ്ങളും നിങ്ങളുടെ എല്ലാ ഡിവൈസുകളിലും അപ് ടു ഡേറ്റ് ആണെന്ന് നിങ്ങൾക്ക് ഉറപ്പാക്കാനും കഴിയും.

‘കലണ്ടർ’ അറിയിപ്പുകൾ ഇഷ്ടാനുസൃതമാക്കൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘അറിയിപ്പുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കലണ്ടർ’ ടാപ്പ് ചെയ്യൂ.

  3. ’അറിയിപ്പുകൾ അനുവദിക്കൂ’ ഓൺ ചെയ്യൂ.

  4. എങ്ങനെ, എവിടെ നിങ്ങൾക്ക് അറിയിപ്പുകൾ ദൃശ്യമാകണമെന്ന് തിരഞ്ഞെടുക്കൂ—ഉദാഹരണത്തിന്, ‘ലോക്ക് സ്ക്രീനി’ൽ, ‘അറിയിപ്പ് കേന്ദ്ര’ത്തിൽ, സ്ക്രീനിന്റെ മുകളിൽ ബാനറുകളായി, അലേർട്ട് ശബ്ദത്തോടൊപ്പം എന്നിങ്ങനെ.

നിർദിഷ്ട കലണ്ടർ ഇവന്റുകൾക്കായി ഇഷ്ടാനുസൃത അറിയിപ്പുകൾ ഓണാക്കൂ

കലണ്ടർ അറിയിപ്പുകൾ ഇഷ്ടാനുസൃതമാക്കിയതിന് ശേഷം, പ്രത്യേക സാഹചര്യങ്ങളിൽ അവ കാണിക്കണമോ എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം—ഉദാഹരണത്തിന്, വരാനിരിക്കുന്ന ഇവന്റുകൾ അല്ലെങ്കിൽ ക്ഷണിതാവിന്റെ പ്രതികരണങ്ങൾ എന്നിവ പോലെ.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘അറിയിപ്പുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കലണ്ടർ’ ടാപ്പ് ചെയ്യൂ.

  3. താഴേക്ക് സ്ക്രോൾ ചെയ്ത് ‘അറിയിപ്പുകൾ ഇഷ്ടാനുസൃതമാക്കൂ’ ടാപ്പ് ചെയ്യൂ.

  4. നിർദിഷ്ട ഇഷ്ടാനുസൃത അറിയിപ്പുകൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.

നിങ്ങളുടെ ഡിവൈസുകളിലുടനീളം നിങ്ങളുടെ കലണ്ടർ അപ് ടു ഡേറ്റ് ആയി സൂക്ഷിക്കൂ

ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന എല്ലാ ഡിവൈസുകളിലും കലണ്ടർ വിവരങ്ങൾ അപ് ടു ഡേറ്റ് ആക്കുന്നതിന് നിങ്ങൾക്ക് iCloud ഉപയോഗിക്കാം.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ പേര് ടാപ്പ് ചെയ്യൂ, തുടർന്ന് iCloud ടാപ്പ് ചെയ്യൂ.

  3. ‘iCloud -ൽ സേവ് ചെയ്തതി’ന് അടുത്തുള്ള ‘എല്ലാം കാണൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  4. iCloud കലണ്ടർ ടാപ്പ് ചെയ്ത് ‘ഈ iPhone-ൽ ഉപയോഗിക്കൂ’ ഓണാക്കൂ.

നിങ്ങളുടെ കലണ്ടറിനായി iCloud ഉപയോഗിക്കേണ്ടതില്ലെങ്കിൽ, നിങ്ങളുടെ iPhone, കമ്പ്യൂട്ടർ എന്നിവയ്ക്കിടയിൽ നിങ്ങളുടെ കലണ്ടർ വിവരങ്ങൾ സിങ്ക് ചെയ്യാം. നിങ്ങളുടെ iPhone-നും മറ്റ് ഡിവൈസുകൾക്കുമിടയിൽ ഫയലുകൾ കൈമാറ്റം ചെയ്യൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.