ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ നിന്ന് പ്രിന്റ് ചെയ്യൂ

Mail, ഫോട്ടോസ്, Safari, തുടങ്ങിയ ആപ്പുകളിൽ നിന്ന് ഒരു AirPrint-എനേബിൾ ചെയ്ത പ്രിന്ററിൽ വയർലെസ് ആയി പ്രിന്റ് ചെയ്യാൻ AirPrint ഉപയോഗിക്കൂ. App Store-ൽ ലഭ്യമായ നിരവധി ആപ്പുകളും AirPrint പിന്തുണയ്ക്കുന്നു.

കുറിപ്പ്: നിങ്ങളുടെ iPhone-ഉം പ്രിന്ററും ഒരേ Wi-Fi നെറ്റ്‌വർക്കിലായിരിക്കണം. AirPrint-നെ കുറിച്ച് എന്ന ‘Apple പിന്തുണ’ ലേഖനം കാണൂ.

ഒരു AirPrint-എനേബിൾ ചെയ്ത പ്രിന്റർ തിരഞ്ഞെടുക്കൂ

നിങ്ങളുടെ പ്രിന്റർ AirPrint പിന്തുണയ്ക്കുന്നുവെന്നും നിങ്ങളുടെ iPhone, പ്രിന്റർ എന്നിവ ഒരേ Wi-Fi നെറ്റ്‌വർക്കിലാണെന്നും സ്ഥിരീകരിച്ച് താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യൂ:

  1. നിങ്ങൾക്ക് ഏത് ആപ്പിൽ നിന്നാണോ പ്രിന്റ് ചെയ്യേണ്ടത് അത് തുറക്കൂ.

  2. ‘പങ്കിടൂ’ ബട്ടൺ, ‘കൂടുതൽ’ ബട്ടൺ, ‘മറുപടി നൽകൂ’ ബട്ടൺ, അല്ലെങ്കിൽ പ്രവർത്തനങ്ങൾ മെനു ബട്ടൺ (ആപ്പ് അനുസരിച്ച്) ടാപ്പ് ചെയ്യൂ.

  3. ‘പ്രിന്റ് ചെയ്യൂ’ ടാപ്പ് ചെയ്ത് ‘പ്രിന്റർ സെലക്റ്റ് ചെയ്തിട്ടില്ല’ എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം ഒരു AirPrint-എനേബിൾ ചെയ്ത പ്രിന്റർ തിരഞ്ഞെടുക്കൂ.

ഒരു ഡോക്യുമെന്റ് പ്രിന്റ് ചെയ്യൂ

  1. നിങ്ങൾക്ക് ഏത് ആപ്പിൽ നിന്നാണോ പ്രിന്റ് ചെയ്യേണ്ടത് അത് തുറക്കൂ.

  2. ‘പങ്കിടൂ’ ബട്ടൺ, ‘കൂടുതൽ’ ബട്ടൺ, ‘മറുപടി നൽകൂ’ ബട്ടൺ, അല്ലെങ്കിൽ പ്രവർത്തനങ്ങൾ മെനു ബട്ടൺ (ആപ്പ് അനുസരിച്ച്) ടാപ്പ് ചെയ്യൂ.

  3. ‘പ്രിന്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ. (നിങ്ങൾ ‘പ്രിന്റ് ചെയ്യൂ’ കാണുന്നില്ലെങ്കിൽ മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ.)

ഒരു പ്രിന്റ് ജോബ് സ്റ്റാറ്റസ് കാണൂ

ആപ്പ് സ്വിച്ചർ തുറന്നതിന് ശേഷം ‘പ്രിന്റ് സെന്റർ’ എന്നതിൽ ടാപ്പ് ചെയ്യൂ.

ക്യൂവിൽ എത്ര ഡോക്യുമെന്റുകളുണ്ടെന്ന് ഐക്കണിലെ ബാഡ്ജ് കാണിക്കും.

ഒരു പ്രിന്റ് ജോബ് റദ്ദാക്കാൻ, ‘പ്രിന്റ് സെന്ററി’ൽ നിന്ന് അത് സെലക്റ്റ് ചെയ്തതിന് ശേഷം ’പ്രിന്റിങ് റദ്ദാക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.