ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ആൽബങ്ങളിൽ ഫോട്ടോകളും വീഡിയോകളും ചേർക്കൂ, ഡിലീറ്റ് ചെയ്യൂ, കണ്ടെത്തൂ

ഫോട്ടോസ് ആപ്പിൽ നിങ്ങൾ സൃഷ്ടിക്കുന്ന ആൽബങ്ങളിലേക്ക് ഫോട്ടോകളും വീഡിയോകളും ചേർക്കാനും അവ ഡിലീറ്റ് ചെയ്യാനും കഴിയും. നിർദിഷ്ട ഫോട്ടോകളും വീഡിയോകളും വേഗത്തിൽ കണ്ടെത്താൻ നിങ്ങൾക്ക് ഒരു ആൽബത്തിനുള്ളിൽ തിരയാനും കഴിയും.

നിലവിലുള്ള ഒരു ആൽബത്തിലേക്ക് ഫോട്ടോകളും വീഡിയോകളും ചേർക്കൂ

  1. നിങ്ങളുടെ iPhone-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ‘ശേഖരങ്ങ’ളിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആൽബങ്ങ’ളിൽ ടാപ്പ് ചെയ്യൂ.

  3. ഒരു ആൽബം തുറക്കാൻ അതിൽ ടാപ്പ് ചെയ്യൂ.

  4. ആൽബത്തിന്റെ ഫോട്ടോ ഗ്രിഡിലെ അവസാന ഫോട്ടോയ്ക്ക് ശേഷം ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  5. ആൽബത്തിലേക്ക് ചേർക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോകളോ വീഡിയോകളോ സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

    നുറുങ്ങ്: ഒരു നിർദിഷ്ട സമയത്ത് അല്ലെങ്കിൽ സ്ഥലത്ത് നിന്നുള്ള ഫോട്ടോകൾ കണ്ടെത്താൻ ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങൾക്ക് ഒരു ആൽബത്തിലേക്ക് നേരിട്ട് വ്യക്തിഗത ഫോട്ടോകളും വീഡിയോകളും ചേർക്കാനും കഴിയും. ഫുൾ സ്ക്രീനിൽ കാണാൻ ‘ഫോട്ടോ’യോ ‘വീഡിയോ’യോ ടാപ്പ് ചെയ്യൂ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ആൽബത്തിലേക്ക് ചേർക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന ആൽബത്തിൽ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ലൈബ്രറി കാണുമ്പോൾ, നിങ്ങൾക്ക് ഒരേസമയം ഒരു ആൽബത്തിലേക്ക് ഒന്നിലധികം ഇനങ്ങൾ ചേർക്കാൻ കഴിയും. ‘സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന ഇനങ്ങളിൽ ടാപ്പ് ചെയ്യൂ. ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘ആൽബത്തിലേക്ക് ചേർക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ ഇനങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന ആൽബത്തിൽ ടാപ്പ് ചെയ്യൂ.

ഒരു ആൽബത്തിൽ നിന്ന് ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ‘ശേഖരങ്ങ’ളിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആൽബങ്ങ’ളിൽ ടാപ്പ് ചെയ്യൂ.

  3. ഒരു ആൽബം തുറക്കാൻ അതിൽ ടാപ്പ് ചെയ്യൂ.

  4. നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോ തൊട്ടുപിടിക്കൂ, തുടർന്ന് ‘ആൽബത്തിൽ നിന്ന് നീക്കം ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഒരു ആൽബത്തിൽ നിന്ന് ഒന്നിലധികം ഫോട്ടോകളോ വീഡിയോകളോ നീക്കം ചെയ്യാൻ ‘സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ഇനങ്ങൾ സെലക്റ്റ് ചെയ്യൂ. ‘കൂടുതൽ’ ബട്ടൺടാപ്പ് ചെയ്യൂ, തുടർന്ന് ‘ആൽബത്തിൽ നിന്ന് നീക്കം ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഒരു ആൽബത്തിൽ ഫോട്ടോകൾ തിരയൂ

  1. നിങ്ങളുടെ iPhone-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ‘ശേഖരങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. ‘ആൽബങ്ങൾ’ ടാപ്പ് ചെയ്ത്, നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന ആൽബത്തിൽ ടാപ്പ് ചെയ്യൂ.

  4. ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്ത് നിങ്ങൾ തിരയുന്ന വ്യക്തി, ഒബ്ജക്റ്റ്, അല്ലെങ്കിൽ സ്ഥലം നൽകൂ, തുടർന്ന് ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  5. തിരയൽ ഫലങ്ങൾ അടയ്ക്കാൻ ‘അടയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.