ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone യൂസർ ഗൈഡ്

iPhone-നെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം

നിങ്ങളുടെ iPhone ആദ്യമായി സജ്ജീകരിക്കുമ്പോൾ ദൃശ്യമാകുന്ന സ്വാഗത സ്ക്രീൻ.

ആരംഭിക്കൂ

നിങ്ങളുടെ പുതിയ iPhone ഉപയോഗിച്ച് തുടങ്ങുന്നതിന് മുൻപ് ഏതാനും അടിസ്ഥാന ഫീച്ചറുകൾ സജ്ജീകരിക്കൂ.

അടിസ്ഥാനകാര്യങ്ങൾ സജ്ജീകരിക്കൂ

പശ്ചാത്തല ഇമേജായി ഒരു വ്യക്തിഗത ഫോട്ടോ സെറ്റ് ചെയ്ത iPhone ലോക്ക് സ്ക്രീൻ.

ഒരു പേഴ്സണൽ ടച്ച് ചേർക്കൂ

നിങ്ങളുടെ iPhone-ന് നിങ്ങളുടെ വ്യക്തിഗത സ്റ്റൈലും മുൻഗണനകളും പ്രതിഫലിപ്പിക്കാൻ കഴിയും. നിങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോകൾ ലോക്ക് സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ഹോം സ്ക്രീനിലേക്ക് വിജറ്റുകൾ ചേർക്കുകയും ടെക്സ്റ്റ് വലിപ്പം, റിങ് ടോണുകൾ എന്നിവയും മറ്റും ക്രമപ്പെടുത്തുകയും ചെയ്യൂ.

നിങ്ങളുടെ iPhone നിങ്ങളുടെ സ്വന്തമാക്കൂ

ക്യാമറ സ്ക്രീൻ ഫോട്ടോ മോഡിലാണ്. ക്യാമറ ഫ്രെയിമിനുള്ളിൽ, സബ്ജക്റ്റ്സ് ഒരു സെൽഫി എടുക്കുന്നു.

നിങ്ങളുടെ ഏറ്റവും മികച്ച ഷോട്ട് എടുക്കൂ

നിങ്ങൾ എവിടെയായിരുന്നാലും ആ നിമിഷം പകർത്താൻ iPhone ഉപയോഗിക്കൂ. ഫോട്ടോകളും വീഡിയോകളും എടുക്കുന്നതെങ്ങനെയെന്ന് അറിയുകയും നിങ്ങളുടെ iPhone-ൽ മറ്റ് ക്യാമറ ഫീച്ചറുകൾ ഉപയോഗിക്കുകയും ചെയ്യൂ.

മികച്ച ഫോട്ടോകളും വീഡിയോകളും എടുക്കൂ

പങ്കെടുക്കുന്ന അഞ്ച് ആളുകളുള്ള ഒരു ഗ്രൂപ്പ് FaceTime കോൾ. പങ്കെടുക്കുന്ന ഓരോരുത്തരും പ്രത്യേക ടൈലിൽ ദൃശ്യമാകുന്നു. FaceTime കൺട്രോളുകൾ സ്ക്രീനിന്റെ ചുവടെ-വലത് വശത്താണ്.

കണക്റ്റഡ് ആയിരിക്കൂ

നിങ്ങൾക്ക് പ്രധാനപ്പെട്ട ആളുകളിലേക്ക് എത്തിച്ചേരുന്നത് iPhone എളുപ്പമാക്കുന്നു. അവരെ നിങ്ങളുടെ കോൺടാക്റ്റിലേക്ക് ചേർത്താൽ അവരുടെ വിവരങ്ങൾ നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്തെല്ലാം ലഭിക്കും—ശേഷം ടെക്സ്റ്റ് സന്ദേശങ്ങൾ, ഫോൺ കോളുകൾ, അല്ലെങ്കിൽ FaceTime ഉപയോഗിച്ച് ബന്ധപ്പെടൂ.

സുഹൃത്തുക്കളുമായും കുടുംബവുമായും സമ്പർക്കം പുലർത്തൂ

ക്രമീകരണത്തിലെ കുടുംബ പങ്കിടൽ സ്ക്രീൻ. അഞ്ച് കുടുംബാംഗങ്ങൾ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെ പേരുകൾക്ക് താഴെ ഫാമിലി ചെക്ക്ലിസ്റ്റും അതിന് താഴെ സബ്സ്ക്രിപ്ഷനുകളും വാങ്ങൽ പങ്കിടലും ഓപ്ഷനുകളാണ്.

കുടുംബത്തിലെ എല്ലാവരും

യോഗ്യതയുള്ള ആപ്പ് വാങ്ങലുകളും ലൊക്കേഷനും ആരോഗ്യ ഡാറ്റയും പങ്കിടാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും കുടുംബ പങ്കിടൽ ഉപയോഗിക്കാം. നിങ്ങളുടെ പാസ്കോഡ് മറന്നാൽ, നിങ്ങളുടെ iPhone-ലേക്കുള്ള ആക്സസ് വീണ്ടെടുക്കാൻ സഹായിക്കുന്നതിനായി നിങ്ങൾക്ക് ഒരു കുടുംബാംഗത്തെയോ നിങ്ങൾക്ക് വിശ്വാസമുള്ള ഒരാളെയോ തിരഞ്ഞെടുക്കാം.

നിങ്ങളുടെ കുടുംബവുമായി ഫീച്ചറുകൾ പങ്കിടൂ

ഹോം ആപ്പിലെ എന്റെ ഹോം സ്ക്രീൻ.

നിങ്ങളുടെ ദിവസം ലളിതമാക്കൂ

നിങ്ങൾ മിക്കപ്പോഴും പോകുന്ന സ്ഥലങ്ങളിലേക്ക് നിങ്ങൾക്ക് ദിശാനിർദേശം നൽകാനും, നിങ്ങൾ പുലർക്കാലത്ത് കുടിക്കുന്ന കാപ്പിക്ക് പണം നൽകാനും, പ്രധാന ജോലികളെ കുറിച്ച് നിങ്ങളെ ഓർമിപ്പിക്കാനും, നിങ്ങൾ വീട്ടിൽനിന്ന് പുറത്തുപോകുമ്പോൾ നിങ്ങളുടെ മുൻവാതിൽ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യാൻപോലും നിങ്ങളുടെ iPhone-ലെ ആപ്പുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ.

നിങ്ങളുടെ ദിനചര്യകൾക്കായി iPhone ഉപയോഗിക്കൂ

100% ചാർജ് ചെയ്ത ബാറ്ററി കാണിക്കുന്ന ഒരു iPhone സ്ക്രീൻ.

പ്രോ നുറുങ്ങുകൾ

നിങ്ങളുടെ iPhone-ഉം അതിൽ നിങ്ങൾ സൂക്ഷിക്കുന്ന വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ Apple പിന്തുണ ഉപദേശകരിൽ നിന്നുള്ള ഈ നുറുങ്ങുകൾ പരിശോധിക്കൂ.

Apple പിന്തുണയിൽ നിന്നുള്ള വിദഗ്ധോപദേശം

iPhone യൂസർ ഗൈഡ് പര്യവേക്ഷണം ചെയ്യാൻ, പേജിന്റെ മുകളിലുള്ള ‘ഉള്ളടക്കം’ ക്ലിക്ക് ചെയ്യുകയോ തിരയൽ ഫീൽഡിൽ ഒരു വാക്കോ വാക്യാംശമോ നൽകുകയോ ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.