ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ സുരക്ഷാ പരിശോധന ഉപയോഗിച്ച് വിവരങ്ങൾ പങ്കിടൽ മാനേജ് ചെയ്യൂ

ആളുകൾ, ആപ്പുകൾ, ഡിവൈസുകൾ എന്നിവയുമായി നിങ്ങൾ പങ്കിടുന്ന വിവരങ്ങൾ ഇടയ്ക്കിടെ റിവ്യൂ ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും സുരക്ഷാ പരിശോധന ഉപയോഗിക്കൂ. സുരക്ഷാ പരിശോധനയിൽ നിന്നും, നിങ്ങൾക്ക് കണ്ടെത്തൂ എന്നതിൽ മറ്റുള്ളവരുമായി നിങ്ങളുടെ ലൊക്കേഷൻ പങ്കിടുന്നത് നിർത്തുകയും, ഫോട്ടോസ്, കുറിപ്പുകൾ, കലണ്ടർ പോലുള്ള പങ്കിട്ട ഉള്ളടക്കത്തിലേക്കുള്ള മറ്റുള്ളവരുടെ ആക്സസ് നീക്കം ചെയ്യുകയും ആപ്പുകൾക്കുള്ള സിസ്റ്റം സ്വകാര്യതാ അനുമതികൾ റീസെറ്റ് ചെയ്യുകയും നിങ്ങളുടെ കയ്യിലുള്ള ഡിവൈസിലേക്കുള്ള സന്ദേശങ്ങൾ, FaceTime എന്നിവ പരിമിതപ്പെടുത്തുകയും മറ്റും ചെയ്യാം.

  1. ക്രമീകരണം  > സ്വകാര്യതയും സുരക്ഷയും > സുരക്ഷാ പരിശോധന എന്നതിലേക്ക് പോകൂ.

  2. ‘പങ്കിടലും ആക്സസും മാനേജ് ചെയ്യൂ’ ടാപ്പ് ചെയ്ത്, തുടരൂ ടാപ്പ് ചെയ്തതിന് ശേഷം സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പിന്തുടരൂ.

അക്കൗണ്ടുകളും പാസ്‌വേഡുകളും, സോഷ്യൽ മീഡിയ പങ്കിടൽ, മറ്റൊരു ഡിവൈസിൽ നിന്ന് പങ്കിട്ട വിവരങ്ങൾ തുടങ്ങി സുരക്ഷാ പരിശോധനക്ക് റിവ്യൂ ചെയ്യാനോ മാറ്റാനോ കഴിയാത്ത വിവരങ്ങളും നിങ്ങൾ പങ്കിട്ടേക്കാം. നിങ്ങൾ പങ്കിടുന്ന വിവരങ്ങൾ കുറയ്ക്കുന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ, വ്യക്തിഗത സുരക്ഷാ യൂസർ ഗൈഡിലെ സുരക്ഷാ പരിശോധന ഉപയോഗിക്കുമ്പോഴുള്ള അധിക സുരക്ഷാ ഘട്ടങ്ങൾ എന്നത് കാണൂ.

പ്രധാനപ്പെട്ടത്: ഒരു അടിയന്തര ഘട്ടത്തിൽ, നിങ്ങളുടെ ഡിവൈസിലേക്കും വ്യക്തിഗത വിവരങ്ങളിലേക്കുമുള്ള ആക്സസ് വേഗത്തിൽ റീസെറ്റ് ചെയ്യാൻ നിങ്ങൾക്ക് സുരക്ഷാ പരിശോധനയും ഉപയോഗിക്കാം. ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > സുരക്ഷാ പരിശോധന എന്നതിലേക്ക് പോയി, അടിയന്തര റീസെറ്റ് ടാപ്പ് ചെയ്തതിന് ശേഷം സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പിന്തുടരൂ.

സുരക്ഷാ പരിശോധനയെക്കുറിച്ച് കൂടുതൽ അറിയാൻ, വ്യക്തിഗത സുരക്ഷാ യൂസർ ഗൈഡിലെ iOS 16 അല്ലെങ്കിൽ അതിനുശേഷമുള്ളവയുള്ള iPhone-നുള്ള സുരക്ഷാ പരിശോധന എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.