ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ വിജറ്റുകൾ ചേർക്കുകയും എഡിറ്റ് ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്യൂ

iPhone ഹോം സ്ക്രീനിലെ കാലാവസ്ഥ, ഓർമപ്പെടുത്തൽ, ഹോം വിജറ്റുകൾ എന്നിവ. ഓർമപ്പെടുത്തലും ഹോം വിജറ്റുകളും ഇന്ററാക്റ്റീവ് ഫീച്ചറുകൾ പ്രദർശിപ്പിക്കുന്നു.

എന്താണ് വിജറ്റുകൾ?

ഒരു ആപ്പിൽ നിന്നുള്ള നിലവിലെ വിവരങ്ങൾ ഒറ്റനോട്ടത്തിൽ കാണാനുള്ള എളുപ്പവഴി വിജറ്റുകൾ നിങ്ങൾക്ക് നൽകുന്നു—ഇന്നത്തെ തലക്കെട്ടുകൾ, കാലാവസ്ഥ, ഓർമ്മപ്പെടുത്തലുകൾ, ബാറ്ററി നിലകൾ എന്നിവയും അതിലേറെയും. ഈ വിവരങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ സൂക്ഷിക്കാൻ നിങ്ങൾക്ക് ഇന്നത്തെ കാഴ്ചയിൽ വിജറ്റുകൾ കാണുകയും അവ നിങ്ങളുടെ ഹോം സ്ക്രീനിലേക്കോ ലോക്ക് സ്ക്രീനിലേക്കോ ചേർക്കുകയും ചെയ്യാം.

നുറുങ്ങ്: നിങ്ങളുടെ ദിവസത്തിലെ ഏറ്റവും യോജിച്ച സമയത്ത് ഏറ്റവും പ്രസക്തമായ വിജറ്റ് ഓട്ടോമാറ്റിക്കായി പ്രദർശിപ്പിക്കുന്നതിന് സമയം, നിങ്ങളുടെ ലൊക്കേഷൻ, പ്രവർത്തനം എന്നിവ പോലുള്ള വിവരങ്ങൾ ഉപയോഗിക്കുന്ന വിജറ്റുകളുടെ ഒരു സംയോജിത സെറ്റാണ് സ്മാർട്ട് സ്റ്റാക്ക് (തൊട്ടടുത്ത് ഡോട്ടുകളുള്ള വിജറ്റ്). വിജറ്റ് ഗാലറിയിൽ നിന്നുള്ള ഒരു സ്മാർട്ട് സ്റ്റാക്ക് നിങ്ങൾക്ക് ഹോം സസ്ക്രീനിലേക്ക് ചേർക്കാം, ശേഷം അത് ഉൾകൊള്ളുന്ന വിജറ്റുകൾ കാണാൻ അതിലൂടെ മുകളിലേക്കും താഴേക്കും സ്വൈപ്പ് ചെയ്യൂ.

നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് ഒരു വിജറ്റ് ചേർക്കൂ

  1. ഹോം സ്ക്രീനിലേക്ക് പോകൂ, തുടർന്ന് നിങ്ങൾ വിജറ്റ് ചേർക്കാൻ ആഗ്രഹിക്കുന്ന ഹോം സ്ക്രീൻ പേജ് കണ്ടെത്തൂ.

  2. ആപ്പുകൾ കുലുങ്ങാൻ തുടങ്ങുന്നതുവരെ പശ്ചാത്തലം തൊട്ടുപിടിക്കൂ, സ്ക്രീനിന്റെ മുകളിലുള്ള ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘വിജറ്റ് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾക്ക് ആവശ്യമുള്ള വിജറ്റ് കണ്ടെത്താൻ സ്ക്രോൾ ചെയ്യുകയോ തിരയുകയോ ചെയ്യൂ, അതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് വലിപ്പ, സ്റ്റൈൽ ഓപ്ഷനുകളിലൂടെ സ്വൈപ്പ് ചെയ്യൂ.

  4. നിങ്ങൾക്ക് ആവശ്യമുള്ള വലിപ്പം കാണുമ്പോൾ, വിജറ്റ് ചേർക്കൂ എന്നതിൽ ടാപ്പ് ചെയ്യൂ.

  5. ആപ്പുകൾ കുലുങ്ങിക്കൊണ്ടിരിക്കുമ്പോൾ, വിജറ്റിനെ നിങ്ങൾക്ക് ആവശ്യമുള്ളിടത്തേക്ക് നീക്കിയതിന് ശേഷം ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ലോക്ക് സ്ക്രീനിലേക്ക് ഒരു വിജറ്റ് എങ്ങനെ ചേർക്കാമെന്ന് അറിയാൻ നിങ്ങളുടെ ലോക്ക് സ്ക്രീൻ എഡിറ്റ് ചെയ്യൂ അല്ലെങ്കിൽ പുതിയൊരെണ്ണം സൃഷ്ടിക്കൂ കാണൂ.

ഒരു ആപ്പ് ഐക്കൺ ഒരു വിജറ്റായി മാറ്റൂ

ഒരു ആപ്പ് ഐക്കണിൽ നിന്ന് നിങ്ങൾക്ക് വേഗത്തിൽ ഒരു വിജറ്റ് സൃഷ്ടിക്കാം.

  1. നിങ്ങളുടെ ഹോം സ്ക്രീനിലെ ആപ്പ് ഐക്കൺ തൊട്ടുപിടിക്കൂ.

  2. വിജറ്റിന്റെ വലിപ്പം തിരഞ്ഞെടുക്കാൻ പോപ്പ്-അപ്പ് മെനുവിന്റെ താഴെയുള്ള ഐക്കണുകളിലൊന്ന് ടാപ്പ് ചെയ്യൂ.

    ഹോം സ്ക്രീനിൽ ഒരു ആപ്പ് ഐക്കൺ വിജറ്റായി മാറ്റുന്നത് കാണിക്കുന്ന ഒരു സ്ക്രീൻ. ഓപ്ഷനുകളുടെ ലിസ്റ്റ് തുറക്കാൻ നിങ്ങൾക്ക് ആപ്പ് ഐക്കൺ തൊട്ടുപിടിക്കാം, തുടർന്ന് പുതിയ വിജറ്റിനായി നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന വിജറ്റ് വലിപ്പങ്ങളെ പ്രതിനിധീകരിക്കുന്ന ചെറിയ ഐക്കണുകളിൽ ടാപ്പ് ചെയ്യൂ.

വിജറ്റ് വീണ്ടും ഒരു ആപ്പ് ഐക്കണിലേക്ക് മാറ്റാൻ, അതിൽ തൊട്ടുപിടിക്കൂ, തുടർന്ന് ആപ്പ് ഐക്കൺ ബട്ടണിൽ ടാപ്പ് ചെയ്യൂ (പോപ്പ്-അപ്പ് മെനുവിന്റെ മുകളിലുള്ള ഇടതുവശത്തുള്ള ചെറിയ ഐക്കൺ.)

വിജറ്റുകളുമായി ഇന്ററാക്റ്റ് ചെയ്യൂ

നിങ്ങളുടെ ഹോം സ്ക്രീനിലെയോ ലോക്ക് സ്ക്രീനിലെയോ അല്ലെങ്കിൽ StandBy എന്നതിലെയോ വിജറ്റുകളിൽ ടാപ്പ് ചെയ്ത് നിങ്ങൾക്ക് ടാസ്ക്കുകൾ ചെയ്യാം. ഓർമപ്പെടുത്തൽ വിജറ്റിലെ ഒരു ഇനം പരിശോധിക്കാനായി ആ ഇനം ടാപ്പ് ചെയ്യൂ, ഒരു എപ്പിസോഡ് പ്ലേ ചെയ്യാൻ പോഡ്കാസ്റ്റ്സ് വിജറ്റിലെ പ്ലേ ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ നിങ്ങളുടെ ലിവിങ് റൂം ലൈറ്റുകൾ ഓൺ ചെയ്യാൻ ഹോം വിജറ്റ് ടാപ്പ് ചെയ്യൂ—എല്ലാം ഒരു ആപ്പും തുറക്കാതെ.

നിങ്ങളുടെ ഹോം സ്ക്രീനിലെ ഒരു വിജറ്റ് എഡിറ്റ് ചെയ്യൂ

നിങ്ങളുടെ ഹോം സ്ക്രീനിൽ നിന്ന് തന്നെ നിങ്ങൾക്ക് മിക്ക വിജറ്റുകളും ക്രമപ്പെടുത്താം, അങ്ങനെ അവ നിങ്ങൾക്ക് കാണേണ്ട വിവരങ്ങൾ കാണിക്കും. ഉദാഹരണത്തിന്, ഒരു Mail വിജറ്റിനായി, വിജറ്റിൽ കാണിച്ച മെയിൽബോക്സിൽ നിങ്ങൾക്ക് ടാപ്പ് ചെയ്യുകയും ശേഷം മറ്റൊരു മെയിൽബോക്സ് തിരഞ്ഞെടുക്കുകയും ചെയ്യാം, അങ്ങനെ ആ മെയിൽബോക്സിലെ സന്ദേശങ്ങൾ വിജറ്റിൽ കാണിക്കും.

  1. വിജറ്റിൽ തൊട്ടുപിടിക്കൂ.

  2. വിജറ്റ് എഡിറ്റ് ചെയ്യൂ (അല്ലെങ്കിൽ സ്മാർട്ട് സ്റ്റാക്ക് ആണെങ്കിൽ സ്റ്റാക്ക് ‘എഡിറ്റ് ചെയ്യൂ’) ടാപ്പ് ചെയ്ത് ഓപ്ഷനുകൾ തിരഞ്ഞെടുക്കൂ.

    ഒരു സ്മാർട്ട് സ്റ്റാക്കിനായി, നിങ്ങൾക്ക് വിജറ്റുകളെ സ്റ്റാക്കിനുള്ളിൽ വലിച്ചിട്ടുകൊണ്ട് പുനഃക്രമീകരിക്കാം, സ്മാർട്ട് സ്റ്റാക്കിൽ നിന്ന് ഒരു വിജറ്റിനെ ഹോം സ്ക്രീനിലേക്ക് വലിക്കാം, അല്ലെങ്കിൽ അതിന്റെ മുകളിൽ ഇടത് കോണിലുള്ള നീക്കം ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്ത് ഒരു വിജറ്റ് നീക്കം ചെയ്യാം.

  3. ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

ഇന്നത്തെ കാഴ്ചയിൽ വിജറ്റുകൾ കാണൂ

ഇന്നത്തെ കാഴ്ചയിൽ വിജറ്റുകൾ കാണാൻ, ഹോം സ്ക്രീനിന്റെ ഇടതുവശത്ത് നിന്ന് വലത്തേക്ക് സ്വൈപ്പ് ചെയ്തതിന് ശേഷം മുകളിലേക്കും താഴേക്കും സ്ക്രോൾ ചെയ്യൂ.

ഓർമപ്പെടുത്തൽ, ഫോട്ടോസ്, ബാറ്ററി, കലണ്ടർ, നുറുങ്ങുകൾ വിജറ്റുകൾ എന്നിവയും മറ്റും ഉൾപ്പെടെ, ഇന്നത്തെ കാഴ്ചയിൽ ദൃശ്യമാകുന്ന വിജറ്റുകൾ. നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് ചേർക്കാൻ ഒന്നിൽ ടാപ്പ് ചെയ്യൂ.

iPhone ലോക്ക് ചെയ്യുമ്പോൾ ഇന്നത്തെ കാഴ്ചയിൽ വിഡ്ജറ്റുകൾ കാണൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. Face ID-യും പാസ്കോഡും (Face ID ഉള്ള iPhone-ൽ) അല്ലെങ്കിൽ Touch ID-യും പാസ്കോഡും (മറ്റ് iPhone മോഡലുകളിൽ) ടാപ്പ് ചെയ്യൂ.

  3. ‘ഇന്നത്തെ കാഴ്ചയും തിരയലും’ (‘ലോക്ക് ചെയ്തിരിക്കുമ്പോൾ ആക്സസ് അനുവദിക്കൂ’ എന്നതിന് താഴെ) ഓണാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.