ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ ഒരു ഫോക്കസ് സജ്ജീകരിക്കൂ

ഡിസ്ട്രാക്ഷനുകൾ കുറച്ച് ഒരു ടാസ്ക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു ഫീച്ചറാണ് ഫോക്കസ്. നിങ്ങൾക്കൊരു നിർദിഷ്ട പ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണമെങ്കിൽ, നൽകിയിരിക്കുന്ന ഫോക്കസ് ഓപ്ഷനുകളിൽ ഒന്ന്—പേഴ്സണൽ അല്ലെങ്കിൽ സ്ലീപ്—നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കുകയോ ഒരു കസ്റ്റം ഫോക്കസ് സൃഷ്ടിക്കുകയോ ചെയ്യാം. എല്ലാ അറിയിപ്പുകളും തൽക്കാലത്തേക്ക് നിശബ്ദമാക്കാനോ നിർദിഷ്ട അറിയിപ്പുകളെ മാത്രം—ഉദാഹരണത്തിന്, നിങ്ങളുടെ ടാസ്ക്കിൽ ബാധകമാകുന്നവ—അനുവദിക്കാനോ നിങ്ങൾക്ക് ഒരു ഫോക്കസ് സജ്ജീകരിക്കുകയും നിങ്ങൾ തിരക്കിലാണെന്ന് മറ്റുള്ളവരേയും ആപ്പുകളേയും അറിയിക്കുകയും ചെയ്യാം.

Apple Intelligence* ഓൺ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പുകൾ മാത്രം കാണിക്കാൻ Apple Intelligence ഉപയോഗിക്കുന്ന ’തടസ്സങ്ങൾ കുറയ്ക്കൂ’ ഫോക്കസും ഉപയോഗിക്കാം. ‘തടസ്സങ്ങൾ കുറയ്ക്കൂ ഫോക്കസ്’ ഉപയോഗിക്കൂ കാണൂ.

നുറുങ്ങ്: എല്ലാ അറിയിപ്പുകളും വേഗത്തിൽ നിശബ്ദമാക്കാൻ, കൺട്രോൾ സെന്റർ തുറന്ന്, ഫോക്കസ് ടാപ്പ് ചെയ്തതിന് ശേഷം ‘ശല്യപ്പെടുത്തരുത്’ ഓൺ ചെയ്യൂ.

ഒരു ഫോക്കസ് സജ്ജീകരിക്കൂ

  1. ക്രമീകരണം > ഫോക്കസ് എന്നതിലേക്ക് പോയി, ശല്യപ്പെടുത്തരുത്, വ്യക്തിഗതം, ജോലിസ്ഥലം തുടങ്ങി ഏതെങ്കിലും ഒരു ഫോക്കസ് ടാപ്പ് ചെയ്യൂ.

    നൽകിയിരിക്കുന്ന അഞ്ച് ഫോക്കസ് ഓപ്ഷനുകൾ കാണിക്കുന്ന ഒരു സ്ക്രീൻ—ശല്യപ്പെടുത്തരുത്, കോളുകളുടെ സമയത്ത് സന്ദേശങ്ങൾ വേണ്ട, സ്ലീപ്, പേഴ്സണൽ, ജോലിസ്ഥലം. ‘ഡിവൈസുകളിലുടനീളം പങ്കിടൂ’ ഓപ്ഷൻ ഓണാണ്, ഇത് ഒരേ ഫോക്കസ് ക്രമീകരണം നിങ്ങളുടെ Apple ഡിവൈസുകളിലുടനീളം ഉപയോഗിക്കാൻ അനുവദിക്കുന്നു.
  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

ഫോക്കസ് ഫിൽട്ടറുകൾ ചേർക്കൂ

നിങ്ങൾ ഒരു ഫോക്കസ് സജ്ജീകരിക്കുമ്പോൾ, ഫോക്കസ് സമയത്ത് ഏതൊക്കെ വിവര ആപ്പുകൾ കാണിക്കുമെന്ന് നിർണയിക്കുന്ന ആപ്പ് ഫിൽട്ടറുകൾ നിങ്ങൾക്ക് ചേർക്കാം. ഉദാഹരണത്തിന്, ഫോക്കസ് സമയത്ത് ഏത് മെയിൽ അക്കൗണ്ട് അല്ലെങ്കിൽ ഏത് കലണ്ടർ ഉപയോഗിക്കണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

  1. ക്രമീകരണം  > ഫോക്കസ് എന്നതിലേക്ക് പോയി, നിങ്ങൾക്ക് ഫിൽട്ടറുകൾ ചേർക്കേണ്ട ഫോക്കസ് ടാപ്പ് ചെയ്യൂ.

  2. ഫോക്കസ് ഫിൽട്ടറുകളിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്ത് ഫിൽട്ടർ ചേർക്കൂ ടാപ്പ് ചെയ്യൂ.

  3. ഒരു ആപ്പ് അല്ലെങ്കിൽ സിസ്റ്റം ഫിൽട്ടർ ടാപ്പ് ചെയ്യൂ, തുടർന്ന് ഫോക്കസ് സമയത്ത് നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആ ആപ്പിൽ നിന്നുള്ള വിവരങ്ങൾ സെലക്റ്റ് ചെയ്യൂ.

  4. ഫോക്കസിലേക്ക് ഫിൽട്ടർ ചേർക്കാൻ ‘ചേർക്കൂ’ ടാപ്പ് ചെയ്യൂ.

കുറിപ്പ്: ക്രമീകരണം > ഫോക്കസ് എന്നതിൽ ഡിവൈസുകളിലുടനീളം പങ്കിടൂ ഓൺ ചെയ്തിരിക്കുമ്പോൾ ഫോക്കസ് ഫിൽട്ടറുകൾ ഡിവൈസുകളിലുടനീളം സിങ്ക് ചെയ്യപ്പെടില്ല.

ഒരു കസ്റ്റം ഫോക്കസ് സൃഷ്ടിക്കൂ

നൽകിയിരിക്കുന്ന ഫോക്കസ് ഓപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രവർത്തനത്തിൽ നിങ്ങൾക്ക് ഫോക്കസ് ചെയ്യണമെങ്കിൽ, നിങ്ങൾക്കൊരു കസ്റ്റം ഫോക്കസ് സൃഷ്ടിക്കാം.

കസ്റ്റം, ഡ്രൈവിങ്, ഫിറ്റ്നസ്, ഗെയിമിങ്, മൈൻഡ്ഫുൾനസ്, വായന എന്നിവയുൾപ്പെടെ അധികമായി നൽകിയിരിക്കുന്ന ഫോക്കസ് ഓപ്ഷനുകൾക്കുള്ള ഒരു ഫോക്കസ് സജ്ജീകരണ സ്ക്രീൻ.
  1. ക്രമീകരണം  > ഫോക്കസ് എന്നതിലേക്ക് പോകൂ.

  2. മുകളിൽ വലത് വശത്തുള്ള ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത്, കസ്റ്റം ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ ഫോക്കസിനായി ഒരു പേര് നൽകി, ‘റിട്ടേൺ’ ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ ഫോക്കസിനെ പ്രതിനിധീകരിക്കാൻ ഒരു നിറവും ഐക്കണും തിരഞ്ഞെടുത്ത്, ‘അടുത്തത്’ ടാപ്പ് ചെയ്യൂ.

  5. ‘ഫോക്കസ് ഇഷ്ടാനുസൃതമാക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ ഇഷ്ടാനുസൃത ഫോക്കസിനുള്ള ഓപ്ഷനുകൾ സജ്ജീകരിക്കൂ.

Apple ഡിവൈസുകളിലുടനീളം നിങ്ങളുടെ ഫോക്കസ് ക്രമീകരണങ്ങൾ അപ് ടു ഡേറ്റ് ആയി സൂക്ഷിക്കൂ

നിങ്ങൾ ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിരിക്കുന്ന നിങ്ങളുടെ എല്ലാ Apple ഡിവൈസുകളിലും നിങ്ങൾക്ക് ഒരേ ഫോക്കസ് ക്രമീകരണം ഉപയോഗിക്കാം.

  1. ക്രമീകരണം  > ഫോക്കസ് എന്നതിലേക്ക് പോകൂ.

  2. ‘ഡിവൈസുകളിലുടനീളം പങ്കിടൂ’ ഓൺ ചെയ്യൂ.

    കുറിപ്പ്: നിങ്ങൾ ‘ഡിവൈസുകളിലുടനീളം പങ്കിടൂ’ ഓണാക്കുകയും ‘ഫോക്കസ് പങ്കിടൂ’ സ്റ്റാറ്റസ് ഓണാക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ അറിയിപ്പുകൾ നിശബ്ദമാക്കിയിട്ടുണ്ടെന്ന് ഫോക്കസിന് കാണിക്കാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഫോക്കസ് സജ്ജീകരിക്കുമ്പോൾ അറിയിപ്പുകൾ നിശബ്ദമാക്കുകയാണെങ്കിൽ, നിങ്ങൾക്ക് ടെക്സ്റ്റ് ചെയ്യുന്ന ആളുകൾ നിങ്ങളുടെ അറിയിപ്പുകൾ നിശബ്ദമാക്കപ്പെട്ടതായി കാണും. അവരുടെ കോൺടാക്റ്റ് കാർഡിലെ നിർദിഷ്ട ആളുകൾക്ക് വേണ്ടി നിങ്ങൾക്ക് ഈ ക്രമീകരണം മാറ്റാൻ കഴിയും.

*Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണാ ലേഖനം കാണൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.