ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ പോഡ്കാസ്റ്റ്സിനായി നിങ്ങളുടെ ഡൗൺലോഡ് ക്രമീകരണങ്ങൾ മാറ്റൂ

നിങ്ങൾ ഫോളോ ചെയ്യുന്ന പോഡ്കാസ്റ്റുകൾ നിങ്ങളുടെ Apple ഡിവൈസിൽ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യപ്പെടും. നിങ്ങൾ പ്ലേ ചെയ്ത എപ്പിസോഡുകൾ നിങ്ങളുടെ ഡിവൈസിൽ നിന്ന് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടും. നിങ്ങൾക്ക് ഈ ക്രമീകരണങ്ങൾ മാറ്റാനും മറ്റ് ഡൗൺലോഡ് ഓപ്ഷനുകൾ ക്രമപ്പെടുത്താനും കഴിയും.

ഓട്ടോമാറ്റിക് ഡൗൺലോഡുകൾ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ആപ്പുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പോഡ്കാസ്റ്റ്സ്’ ടാപ്പ് ചെയ്യൂ.

  3. ‘ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ ടാപ്പ് ചെയ്യൂ.

നുറുങ്ങ്: ഒരു പ്രത്യേക പോഡ്കാസ്റ്റിൽ നിന്ന് എപ്പിസോഡുകൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യാൻ പോഡ്കാസ്റ്റ്സ് ആപ്പിലേക്ക് പോകൂ, ലൈബ്രറി ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഷോകൾ’ ടാപ്പ് ചെയ്യൂ. ഷോ തൊട്ടുപിടിക്കൂ, തുടർന്ന് ‘ക്രമീകരണം’ ടാപ്പ് ചെയ്യൂ. ഒരു നിശ്ചിത എണ്ണം എപ്പിസോഡുകളിലേക്കോ ഒരു സമയപരിധിയിലേക്കോ ഓട്ടോമാറ്റിക് ഡൗൺലോഡുകൾ പരിമിതപ്പെടുത്താൻ ‘ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യൂ’ ടാപ്പ് ചെയ്യൂ. വീഡിയോ ഡൗൺലോഡ് ചെയ്യണോ എന്ന് തിരഞ്ഞെടുക്കാൻ ‘വീഡിയോ ഡൗൺലോഡ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഡൗൺലോഡ് ചെയ്ത പോഡ്കാസ്റ്റുകൾ കാണുകയോ കേൾക്കുകയോ ചെയ്തതിന് ശേഷം അവ നീക്കം ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ആപ്പുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പോഡ്കാസ്റ്റ്സ്’ ടാപ്പ് ചെയ്യൂ.

  3. ‘പ്ലേ ചെയ്ത ഡൗൺലോഡുകൾ നീക്കം ചെയ്യൂ’ ഓണാക്കൂ.

    നിങ്ങൾ ഫോളോ ചെയ്യുന്ന ഒരു പ്രത്യേക പോഡ്കാസ്റ്റിനായി ഈ ക്രമീകരണം ക്രമപ്പെടുത്താൻ, ലൈബ്രറി ടാപ്പ് ചെയ്യൂ, ഷോകൾ ടാപ്പ് ചെയ്യൂ, തുടർന്ന് ഷോ തൊട്ടുപിടിക്കൂ. ക്രമീകരണം ടാപ്പ് ചെയ്യൂ, തുടർന്ന് ‘പ്ലേ ചെയ്ത ഡൗൺലോഡുകൾ നീക്കം ചെയ്യൂ’ ഓണാക്കൂ.

ഓട്ടോമാറ്റിക് ഡൗൺലോഡുകൾ തുടരൂ

നിങ്ങൾ ഫോളോ ചെയ്യുന്ന ഒരു ഷോ കുറച്ചുകാലമായി കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, പുതിയ എപ്പിസോഡുകൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുന്നത് നിൽക്കുന്നു. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഓട്ടോമാറ്റിക് ഡൗൺലോഡുകൾ തുടരാം.

  1. നിങ്ങളുടെ iPhone-ലെ പോഡ്കാസ്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. ലൈബ്രറി ടാപ്പ് ചെയ്യൂ, ഷോകൾ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഷോ ടാപ്പ് ചെയ്യൂ.

  3. ‘ഓട്ടോമാറ്റിക് ഡൗൺലോഡുകൾ തുടരൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഓട്ടോമാറ്റിക് ഡൗൺലോഡുകൾ ഓണാക്കൂ’ ടാപ്പ് ചെയ്യൂ.

Apple ഡിവൈസുകളിൽ ഉടനീളമുള്ള ഓട്ടോമാറ്റിക് സിങ്ക് ചെയ്യൽ ഓഫാക്കൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ആപ്പുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പോഡ്കാസ്റ്റ്സ്’ ടാപ്പ് ചെയ്യൂ.

  3. ‘ലൈബ്രറി സിങ്ക് ചെയ്യൽ’ ഓഫ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.