ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘മാപ്പ്സി’ൽ സ്ഥലങ്ങൾ പങ്കിടൂ

നിങ്ങൾക്ക് സ്ഥലങ്ങൾ മറ്റുള്ളവരുമായി പങ്കിടാവുന്നതാണ്. ഉദാഹരണത്തിന്, എവിടെവച്ച് നിങ്ങളെ കണ്ടുമുട്ടണമെന്ന് ആളുകളെ കാണിക്കാൻ നിങ്ങൾക്ക് ഒരു സന്ദേശമോ ഇ-മെയിലോ അയയ്ക്കാനാകും.

നുറുങ്ങ്: ‘മാപ്പ്സ്’ ആപ്പ് തുറക്കാത്തപ്പോൾ നിങ്ങളുടെ നിലവിലെ ലൊക്കേഷൻ പങ്കിടാൻ, ഹോം സ്ക്രീനിലെ ‘മാപ്പ്സ്’ ഐക്കണിൽ തൊട്ടുപിടിച്ച ശേഷം, ‘എന്റെ ലൊക്കേഷൻ അയയ്ക്കൂ’ ടാപ്പ് ചെയ്യൂ. ദ്രുത പ്രവർത്തനങ്ങൾ ചെയ്യൂ എന്നത് കാണൂ.

  1. നിങ്ങളുടെ iPhone-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. മാപ്പിലെ ഒരു സ്ഥലത്തിലോ തിരയൽ ഫലത്തിലോ ടാപ്പ് ചെയ്യൂ.

  3. ‘പങ്കിടൂ’ ബട്ടൺ (സ്ഥല കാർഡിന്റെ മുകളിൽ) ടാപ്പ് ചെയ്ത് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

നിങ്ങൾക്ക് സ്ഥലം തൊട്ടുപിടിക്കാനും, തുടർന്ന് ‘ലൊക്കേഷൻ പങ്കിടൂ’ എന്നതിൽ ടാപ്പ് ചെയ്യാനും കഴിയും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.