ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone ഓൺ ചെയ്ത് സജ്ജീകരിക്കൂ

ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ പുതിയ iPhone ഓൺ ചെയ്ത് സജ്ജീകരിക്കാം. നിങ്ങളുടെ കമ്പ്യൂട്ടറിൽ കണക്റ്റ് ചെയ്തുകൊണ്ടും നിങ്ങൾക്ക് iPhone സജ്ജീകരിക്കാം. നിങ്ങൾക്ക് മറ്റൊരു iPhone, iPad, അല്ലെങ്കിൽ Android ഡിവൈസ് ഉണ്ടെങ്കിൽ, നിങ്ങളുടെ ഡാറ്റ നിങ്ങളുടെ പുതിയ iPhone-ലേക്ക് കൈമാറ്റം ചെയ്യാനാകും.

കുറിപ്പ്: നിങ്ങളുടെ iPhone ഒരു കമ്പനിയോ മറ്റേതെങ്കിലും ഓർഗനൈസേഷനോ ഡിപ്ലോയ് ചെയ്തതോ മാനേജ് ചെയ്യുന്നതോ ആണെങ്കിൽ, സജ്ജീകരണ നിർദേശങ്ങൾക്കായി ഒരു അഡ്മിനിസ്ട്രേറ്ററെ കാണൂ. പൊതുവായ വിവരങ്ങൾക്ക്, Apple at Work വെബ്സൈറ്റ് കാണൂ.

സജ്ജീകരിക്കാൻ തയ്യാറെടുക്കൂ

സജ്ജീകരണം കഴിയുന്നത്ര സുഗമമാക്കാൻ, താഴെപ്പറയുന്ന ഇനങ്ങൾ ലഭ്യമാക്കൂ:

  • ഒരു Wi-Fi നെറ്റ്‌വർക്ക് വഴിയുള്ള ഇന്റർനെറ്റ് കണക്ഷൻ (നിങ്ങൾക്ക് നെറ്റ്‌വർക്കിന്റെ പേരും പാസ്‌വേഡും ആവശ്യമായി വന്നേക്കാം) അല്ലെങ്കിൽ ഒരു നെറ്റ്‌വർക്ക് ദാതാവ് വഴിയുള്ള മൊബൈൽ ഡാറ്റ സേവനം (iPhone 14-നും അതിനുശേഷമുള്ള മോഡലുകൾക്കും ആവശ്യമില്ല)

  • നിങ്ങളുടെ Apple അക്കൗണ്ടും പാസ്‌വേഡും; നിങ്ങൾക്ക് ഒരു Apple അക്കൗണ്ട് ഇല്ലെങ്കിൽ, സജ്ജീകരണ സമയത്ത് ഒരെണ്ണം സൃഷ്ടിക്കാം

  • നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് അക്കൗണ്ട് വിവരങ്ങൾ, സജ്ജീകരണ വേളയിൽ Apple Pay-യിൽ ഒരു കാർഡ് ചേർക്കണമെന്നുണ്ടെങ്കിൽ

  • നിങ്ങളുടെ മുൻപത്തെ iPhone അല്ലെങ്കിൽ ഡിവൈസിന്റെ ബാക്ക്അപ്പ്, നിങ്ങളുടെ പുതിയ ഡിവൈസിലേക്ക് നിങ്ങളുടെ ഡാറ്റ കൈമാറ്റം ചെയ്യുന്നുവെങ്കിൽ

    നുറുങ്ങ്: നിങ്ങളുടെ ഡിവൈസ് ബാക്ക്അപ്പ് ചെയ്യാൻ മതിയായ സ്റ്റോറേജ് ഇടം ഇല്ലെങ്കിൽ, iPhone വാങ്ങിയതിനുശേഷം മൂന്ന് ആഴ്ചവരെ ഒരു താൽക്കാലിക ബാക്ക്അപ്പ് സൗജന്യമായി പൂർത്തിയാക്കാൻ, iCloud മതിയായ സംഭരണം നൽകും. നിങ്ങളുടെ മുൻപത്തെ ഡിവൈസിൽ, ‘ക്രമീകരണം > പൊതുവായവ > [ഡിവൈസ്] കൈമാറ്റം ചെയ്യൂ അല്ലെങ്കിൽ റീസെറ്റ് ചെയ്യൂ’ എന്നതിലേക്ക് പോകൂ. ‘ആരംഭിക്കൂ’ ടാപ്പ് ചെയ്തതിന് ശേഷം സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.

  • നിങ്ങളുടെ Android ഉള്ളടക്കം കൈമാറ്റം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ Android ഡിവൈസ്

നിങ്ങളുടെ iPhone ഓൺ ചെയ്ത് സജ്ജീകരിക്കൂ

  1. Apple ലോഗോ ദൃശ്യമാകുന്നതുവരെ സൈഡ് ബട്ടൺ അമർത്തിപ്പിടിക്കൂ.

    iPhone-ന്റെ വലതുവശത്തുള്ള ബട്ടണിലേക്ക് ചൂണ്ടുന്ന ഒരു പച്ച അമ്പടയാളം.

    iPhone ഓണാകുന്നില്ലെങ്കിൽ, നിങ്ങൾക്ക് ബാറ്ററി ചാർജ് ചെയ്യേണ്ടി വന്നേക്കാം. കൂടുതൽ സഹായത്തിനായി നിങ്ങളുടെ iPhone ഓണാകുന്നില്ലെങ്കിലോ ഫ്രീസാവുകയോ ചെയ്താൽ എന്ന Apple പിന്തുണാ ലേഖനം കാണൂ.

    നുറുങ്ങ്: നിങ്ങൾ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവരോ കാഴ്ചാ പരിമിതി നേരിടുന്നവരോ ആണെങ്കിൽ, സ്ക്രീൻ റീഡറായ VoiceOver ഓണാക്കാൻ നിങ്ങൾക്ക് സൈഡ് ബട്ടൺ (Face ID ഉള്ള iPhone-ൽ) അല്ലെങ്കിൽ ഹോം ബട്ടൺ (മറ്റ് iPhone മോഡലുകളിൽ) മൂന്ന് തവണ തുടരെ ക്ലിക്ക് ചെയ്യാം. സൂം ഓൺ ചെയ്യാൻ നിങ്ങൾക്ക് മൂന്ന് വിരലുകൾ ഉപയോഗിച്ച് സ്ക്രീനിൽ ഇരട്ട-ടാപ്പ് ചെയ്യുകയുമാവാം. ആക്സസബിലിറ്റി ഫീച്ചറുകൾ ആരംഭിക്കൂ എന്നത് കാണൂ.

  2. താഴെ പറയുന്നവയിലൊന്ന് ചെയ്യൂ:

    • മറ്റൊരു ഡിവൈസ് ഉപയോഗിച്ച് സജ്ജീകരിക്കൂ: നിങ്ങൾക്ക് iOS 11, iPadOS 13, അല്ലെങ്കിൽ അവയ്ക്ക് ശേഷമുള്ളത് റൺ ചെയ്യുന്ന മറ്റൊരു iPhone അല്ലെങ്കിൽ iPad ഉണ്ടെങ്കിൽ, നിങ്ങളുടെ പുതിയ ഡിവൈസ് ഓട്ടോമാറ്റിക്കായി സജ്ജീകരിക്കാൻ നിങ്ങൾക്ക് അത് ഉപയോഗിക്കാം. രണ്ട് ഡിവൈസുകളും അടുത്ത് കൊണ്ടുവന്നതിന് ശേഷം, നിങ്ങളുടെ പല ക്രമീകരണങ്ങളും മുൻഗണനകളും iCloud കീചെയിനും സുരക്ഷിതമായി കോപ്പി ചെയ്യാനായി, സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പിന്തുടരൂ. ശേഷം നിങ്ങളുടെ iCloud ബാക്ക്അപ്പിൽ നിന്ന് നിങ്ങളുടെ ബാക്കിയുള്ള ഡാറ്റയും ഉള്ളടക്കവും നിങ്ങളുടെ പുതിയ ഡിവൈസിലേക്ക് റീസ്റ്റോർ ചെയ്യാം.

      അല്ലെങ്കിൽ, രണ്ട് ഡിവൈസുകൾക്കും iOS 12.4, iPadOS 13 അല്ലെങ്കിൽ അതിനുശേഷമുള്ളവയോ ആണ് ഉള്ളതെങ്കിൽ, നിങ്ങളുടെ എല്ലാ ഡാറ്റയും മുൻപത്തെ ഡിവൈസിൽ നിന്ന് പുതിയ ഡിവൈസിലേക്ക് വയർലെസ് ആയി കൈമാറ്റം ചെയ്യാം. മൈഗ്രേഷൻ പ്രക്രിയ പൂർത്തിയാകുന്നതുവരെ നിങ്ങളുടെ ഡിവൈസുകൾ പരസ്പരം അടുത്ത് വെക്കുകയും പവറിൽ പ്ലഗ് ഇൻ ചെയ്യുകയും ചെയ്യൂ.

    • മാനുവലായി സജ്ജീകരിക്കൂ: നിങ്ങൾക്ക് മറ്റൊരു ഡിവൈസ് ഇല്ലെങ്കിൽ, ‘മറ്റൊരു ഡിവൈസ് ഇല്ലാതെ സജ്ജീകരിക്കൂ’ എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം സ്ക്രീനിലെ സജ്ജീകരണ നിർദേശങ്ങൾ പിന്തുടരൂ.

ഒരു Android ഡിവൈസിൽ നിന്ന് iPhone-ലേക്ക് നീക്കൂ

നിങ്ങൾക്ക് ഒരു Android ഡിവൈസ് ഉണ്ടെങ്കിൽ, നിങ്ങളുടെ പുതിയ iPhone ആദ്യമായി സജ്ജീകരിക്കുമ്പോൾ ‘iOS-ലേക്ക് നീക്കൂ’ എന്ന ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റ കൈമാറ്റം ചെയ്യാം.

കുറിപ്പ്: നിങ്ങൾ ഇതിനകം സജ്ജീകരണം പൂർത്തിയാക്കി ‘iOS-ലേക്ക് നീക്കൂ’ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ iPhone മായ്ച്ച് വീണ്ടും തുടങ്ങുകയോ നിങ്ങളുടെ ഡാറ്റ മാനുവലായി നീക്കുകയോ വേണം. നിങ്ങളുടെ Android ഡിവൈസിൽ നിന്ന് ഉള്ളടക്കം മാനുവലായി iPhone-ലേക്കോ iPad-ലേക്കോ നീക്കൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.

  1. Android പതിപ്പ് 4.0 അല്ലെങ്കിൽ അതിനുശേഷമുള്ളത് ഉള്ള നിങ്ങളുടെ ഡിവൈസിൽ, Android-ൽ നിന്ന് iPhone-ലേക്കോ iPad-ലേക്കോ നീക്കൂ എന്ന Apple പിന്തുണ ലേഖനം കാണുകയും ‘iOS-ലേക്ക് നീക്കൂ’ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുകയും ചെയ്യൂ.

  2. നിങ്ങളുടെ iPhone-ൽ, താഴെപ്പറയുന്നവ ചെയ്യൂ:

    • സജ്ജീകരണ സഹായിയെ പിന്തുടരൂ.

    • ‘നിങ്ങളുടെ ആപ്പുകളും ഡാറ്റയും കൈമാറ്റം ചെയ്യൂ’ സ്ക്രീനിൽ ‘Android-ൽ നിന്ന്’ എന്നത് ടാപ്പ് ചെയ്യൂ.

  3. Android ഡിവൈസിൽ, താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യൂ:

    • Wi-Fi ഓൺ ചെയ്യൂ.

    • ‘iOS-ലേക്ക് നീക്കൂ’ എന്ന ആപ്പ് തുറക്കൂ.

    • സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ.

മുന്നറിയിപ്പ്: പരിക്ക് ഒഴിവാക്കാൻ, iPhone ഉപയോഗിക്കുന്നതിന് മുമ്പ് പ്രധാന സുരക്ഷാ വിവരങ്ങൾ വായിക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.