ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ Safari ഉപയോഗിച്ച് വെബ് ബ്രൗസ് ചെയ്യൂ

നിങ്ങൾക്ക് വെബ് ബ്രൗസ് ചെയ്യാനും വെബ്സൈറ്റുകൾ കാണാനും വെബ്സൈറ്റ് ലിങ്കുകൾ പ്രിവ്യൂ ചെയ്യാനും വെബ് പേജുകൾ വിവർത്തനം ചെയ്യാനും നീക്കംചെയ്യപ്പെട്ടാൽ Safari ആപ്പ് നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് വീണ്ടും ചേർക്കാനും കഴിയും. നിങ്ങളുടെ എല്ലാ ഡിവൈസുകളിലും തുറന്ന ടാബുകൾ, ബുക്ക്മാർക്കുകൾ, ചരിത്രം, വായനാ ലിസ്റ്റ് എന്നിവ അപ് ടു ഡേറ്റ് ആയി നിലനിർത്താൻ iCloud-ലേക്ക് ഒരേ Apple അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ.

കോംപാക്റ്റ് ടാബ് ലേഔട്ട് ഉള്ള ഒരു വെബ്സൈറ്റ് Safari-യിൽ തുറന്നിരിക്കുന്നു. താഴെ, ഇടത്തുനിന്ന് വലത്തേക്ക്, ‘പിന്നിലേക്ക്’ ബട്ടൺ, പേജ് മെനു ബട്ടൺ, തിരയൽ ഫീൽഡ്, ‘വീണ്ടും ലോഡ് ചെയ്യൂ’ ബട്ടൺ, ‘കൂടുതൽ’ ബട്ടൺ എന്നിവയുണ്ട്.

ഒരു വെബ്പേജിലേക്ക് പോകാൻ

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. തിരയൽ ഫീൽഡിൽ വെബ്പേജിന്റെ പേരോ വെബ് വിലാസമോ (URL) നൽകൂ.

Safari ഉപയോഗിച്ച് വെബ്സൈറ്റുകൾ കാണാൻ

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഏറ്റവും മുകളിലേക്ക് മടങ്ങാൻ: ഒരു നീണ്ട പേജിന്റെ ഏറ്റവും മുകളിലേക്ക് വേഗത്തിൽ മടങ്ങാൻ സ്ക്രീനിന്റെ മുകളിലെ അറ്റത്ത് ഇരട്ട-ടാപ്പ് ചെയ്യൂ.

    • പേജിന്റെ കൂടുതൽ ഭാഗങ്ങൾ കാണാൻ: iPhone ലാൻഡ്സ്കേപ്പ് ഓറിയന്റേഷനിലേക്ക് തിരിക്കൂ.

    • പേജ് റിഫ്രഷ് ചെയ്യാൻ: പേജിന്റെ മുകളിൽ നിന്ന് താഴേക്ക് വലിക്കൂ.

    • ലിങ്കുകൾ പങ്കിടാൻ: പേജിന്റെ അടിയിൽ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പങ്കിടൂ’ ടാപ്പ് ചെയ്യൂ.

      നിങ്ങളുടെ ടാബ് ലേഔട്ട് താഴെയോ മുകളിലോ ആണെങ്കിൽ, ‘ടാബുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ. Safari-യിൽ ലേഔട്ട് മാറ്റൂ എന്നത് കാണൂ.

വെബ്സൈറ്റ് ലിങ്കുകൾ പ്രിവ്യൂ ചെയ്യാൻ

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. പേജ് തുറക്കാതെ തന്നെ ലിങ്കിന്റെ പ്രിവ്യൂ കാണാൻ Safari-യിലെ ഒരു ലിങ്കിൽ തൊട്ടുപിടിക്കൂ.

    ലിങ്ക് തുറക്കാൻ പ്രിവ്യൂ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ ‘തുറക്കൂ’ തിരഞ്ഞെടുക്കൂ.

പ്രിവ്യൂ അടയ്ക്കാനും നിലവിലെ പേജിൽ തുടരാനും പ്രിവ്യൂവിന് പുറത്ത് എവിടെയെങ്കിലും ടാപ്പ് ചെയ്യൂ.

ഒരു വെബ്‌സൈറ്റിന്റെ പ്രിവ്യൂവും തുടർന്ന് സാധ്യമായ പ്രവർത്തനങ്ങളുടെ ഒരു ലിസ്റ്റും: ‘പുതിയ ടാബിൽ തുറക്കൂ’, ‘ടാബ് ഗ്രൂപ്പിൽ തുറക്കൂ’, ‘ലിങ്ക് ചെയ്ത ഫയൽ ഡൗൺലോഡ് ചെയ്യൂ’, ‘വായനാ ലിസ്റ്റിലേക്ക് ചേർക്കൂ’ എന്നിവ തുറക്കൂ.

ഒരു വെബ്പേജ് അല്ലെങ്കിൽ ഇമേജ് വിവർത്തനം ചെയ്യൂ

മറ്റൊരു ഭാഷയിലുള്ള ഒരു വെബ്പേജോ ഇമേജോ കാണുമ്പോൾ, ടെക്സ്റ്റ് വിവർത്തനം ചെയ്യാൻ നിങ്ങൾക്ക് Safari ഉപയോഗിക്കാം (എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ല).

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. പേജ് മെനു ബട്ടൺ ടാപ്പ് ചെയ്യൂ, ‘[ഭാഷ] എന്നതിലേക്ക് വിവർത്തനം ചെയ്യൂ’ ടാപ്പ് ചെയ്യൂ (വിവർത്തനം ലഭ്യമാണെങ്കിൽ).

Safari നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് തിരികെ ചേർക്കൂ

നിങ്ങളുടെ ഹോം സ്ക്രീനിൽ Safari കാണുന്നില്ലെങ്കിൽ, നിങ്ങൾക്ക് ആപ്പ് ലൈബ്രറിയിൽ അത് കണ്ടെത്താനും അത് വീണ്ടും ചേർക്കാനും കഴിയും.

  1. ഹോം സ്ക്രീനിൽ, ആപ്പ് ലൈബ്രറി കാണുന്നതുവരെ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ.

  2. തിരയൽ ഫീൽഡിൽ ‘Safari’ എന്ന് നൽകൂ.

  3. Safari ആപ്പ് ഐക്കൺ തൊട്ടുപിടിക്കൂ, തുടർന്ന് ‘ഹോം സ്ക്രീനിലേക്ക് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.