ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ Apple Music സബ്സ്ക്രൈബ് ചെയ്യൂ

ദശലക്ഷക്കണക്കിന് ഗാനങ്ങളും നിങ്ങളുടെ സംഗീത ലൈബ്രറിയും പ്ലേ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ഒരു പരസ്യ രഹിത സ്ട്രീമിങ് സംഗീത സേവനമാണ് Apple Music. ഒരു സബ്സ്ക്രൈബർ എന്ന നിലയിൽ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഓൺലൈനായോ ഓഫ്‌ലൈനായോ കേൾക്കാനും നിങ്ങളുടെ സ്വന്തം പ്ലേലിസ്റ്റുകൾ സൃഷ്ടിക്കാനും ലോസ്‌ലെസ്, Dolby Atmos സംഗീതം സ്ട്രീം ചെയ്യാനും ഡൗൺലോഡ് ചെയ്യാനും വ്യക്തിഗത ശുപാർശകൾ നേടാനും ആർട്ടിസ്റ്റുകളെ ഫോളോ ചെയ്യാനും നിങ്ങളുടെ സുഹൃത്തുക്കൾ കേൾക്കുന്ന സംഗീതം കാണാനും എക്സ്ക്ലൂസീവ് വീഡിയോ ഉള്ളടക്കം കാണാനും മറ്റും കഴിയും.

Apple Music അല്ലെങ്കിൽ Apple One എന്നിവയിലേക്ക് നിങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യാം, അതിൽ Apple Music, മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു. Apple One-നൊപ്പം Apple സബ്സ്ക്രിപ്ഷനുകൾ ബണ്ടിൽ ചെയ്യൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.

കുറിപ്പ്: Apple Music, Apple One, ലോസ്‌ലെസ്, Dolby Atmos എന്നിവ എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണാ ലേഖനം കാണൂ.

Apple Music സബ്സ്ക്രൈബ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. Apple Music സബ്സ്ക്രൈബ് ചെയ്യാൻ സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ.

    നിങ്ങൾ ആദ്യമായി സംഗീതം ആപ്പ് തുറക്കുമ്പോൾ Apple Music സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിലും, നിങ്ങൾക്ക് പിന്നീട് സബ്സ്ക്രൈബ് ചെയ്യാൻ കഴിയും, ക്രമീകരണം  > ആപ്പുകൾ > സംഗീതം എന്നതിലേക്ക് പോകൂ, തുടർന്ന് ‘Apple Music-ൽ ചേരൂ’ ടാപ്പ് ചെയ്യൂ.

പുതിയ സബ്സ്ക്രൈബർമാർക്ക് എപ്പോൾ വേണമെങ്കിലും ഒരു ട്രയൽ ആരംഭിക്കാനും റദ്ദാക്കാനും കഴിയും. നിങ്ങളുടെ Apple Music സബ്സ്ക്രിപ്ഷൻ അവസാനിപ്പിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഇനി Apple Music ഗാനങ്ങൾ സ്ട്രീം ചെയ്യാനോ നിങ്ങൾ ഡൗൺലോഡ് ചെയ്ത Apple Music ഗാനങ്ങൾ പ്ലേ ചെയ്യാനോ കഴിയില്ല.

യോഗ്യതയുള്ള വിദ്യാർഥികൾക്ക് കുറഞ്ഞ വിലയ്ക്ക് ഒരു വിദ്യാർഥി സബ്സ്ക്രിപ്ഷൻ വാങ്ങാം. ഒരു Apple Music വിദ്യാർഥി സബ്സ്ക്രിപ്ഷൻ നേടൂ എന്ന Apple പിന്തുണാ ലേഖനം കാണൂ. Apple Music-നെയും വിലയെയും കുറിച്ച് കൂടുതൽ അറിയാൻ Apple Music വെബ്സൈറ്റിലേക്ക് പോകൂ.

Apple Music കുടുംബാംഗങ്ങളുമായി പങ്കിടൂ

നിങ്ങൾ Apple Music, Apple One കുടുംബം, അല്ലെങ്കിൽ Apple One പ്രീമിയർ എന്നിവയിൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ, നിങ്ങൾക്ക് Apple Music മറ്റ് അഞ്ച് കുടുംബാംഗങ്ങളുമായി പങ്കിടുന്നതിന് കുടുംബ പങ്കിടൽ ഉപയോഗിക്കാൻ കഴിയും. നിങ്ങളുടെ കുടുംബം സജ്ജീകരിച്ച് കഴിഞ്ഞാൽ, നിങ്ങളുടെ കുടുംബ ഗ്രൂപ്പിന് ഒന്നും ചെയ്യേണ്ടതില്ല, നിങ്ങളുടെ സബ്സ്ക്രിപ്ഷൻ ആരംഭിച്ചതിന് ശേഷം അവർ ആദ്യമായി സംഗീതം ആപ്പ് തുറക്കുമ്പോൾ Apple Music അവർക്ക് ലഭ്യമാകും.

Apple Music, Apple One കുടുംബം അല്ലെങ്കിൽ Apple One പ്രീമിയർ സബ്സ്ക്രൈബ് ചെയ്യുന്ന ഒരു കുടുംബ ഗ്രൂപ്പിൽ നിങ്ങൾ ചേരുകയോ നിങ്ങൾ ഇതിനകം സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ അടുത്ത ബില്ലിങ് തീയതിയിൽ നിങ്ങളുടെ സബ്സ്ക്രിപ്ഷൻ പുതുക്കില്ല; പകരം, നിങ്ങൾ ഗ്രൂപ്പിന്റെ സബ്സ്ക്രിപ്ഷൻ ഉപയോഗിക്കും. സബ്സ്ക്രൈബ് ചെയ്യാത്ത ഒരു കുടുംബ ഗ്രൂപ്പിൽ നിങ്ങൾ ചേരുകയാണെങ്കിൽ, ഗ്രൂപ്പ് നിങ്ങളുടെ സബ്സ്ക്രിപ്ഷൻ ഉപയോഗിക്കുന്നു.

കുറിപ്പ്: ഒരു കുടുംബ ഗ്രൂപ്പുമായി Apple Music പങ്കിടുന്നത് നിർത്താൻ, നിങ്ങൾക്ക് സബ്സ്ക്രിപ്ഷൻ റദ്ദാക്കാം, ഒരു കുടുംബ പങ്കിടൽ ഗ്രൂപ്പിൽ നിന്ന് പുറത്ത് പോകാം, അല്ലെങ്കിൽ കുടുംബ പങ്കിടൽ ഗ്രൂപ്പിൽ നിന്ന് ഒരു അംഗത്തെ നീക്കം ചെയ്യാം.

Apple Music സബ്സ്ക്രിപ്ഷൻ മാറ്റുകയോ റദ്ദാക്കുകയോ ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. ‘എന്റെ അക്കൗണ്ട്’ ബട്ടൺ അല്ലെങ്കിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രം ടാപ്പ് ചെയ്യൂ.

  3. ‘സബ്സ്ക്രിപ്ഷൻ മാനേജ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ.

നിങ്ങൾക്ക് ഒരു Apple Music സബ്സ്ക്രിപ്ഷൻ ഉണ്ടെങ്കിൽ, ‘ആംബിയന്റ് സംഗീത’ വിജറ്റിലെ ഒരു പ്ലേലിസ്റ്റിൽ നിന്ന് സംഗീതം പ്ലേ ചെയ്യാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് ഒരു വിജറ്റ് ചേർക്കൂ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.