ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘കണ്ടെത്തൂ’ എന്നതിൽ മാപ്പ് ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ

‘കണ്ടെത്തൂ’ ആപ്പിൽ ദൃശ്യമാകുന്ന മാപ്പ് കാഴ്ച അല്ലെങ്കിൽ ദൂര യൂണിറ്റുകൾ നിങ്ങൾക്ക് മാറ്റാം.

മാപ്പ് കാഴ്ച മാറ്റൂ

നിലവിലെ മാപ്പ് പര്യവേഷണം ചെയ്യുന്നതിനുള്ളതാണോ മാപ്പ് ബട്ടൺ ഉപഗ്രഹത്തിൽ നിന്ന് കാണുന്നതിതിനുള്ളതാണോ ഉപഗ്രഹ ബട്ടൺ എന്ന് മാപ്പിന്റെ മുകളിൽ വലത് വശത്തുള്ള ബട്ടൺ സൂചിപ്പിക്കുന്നു.

  1. നിങ്ങളുടെ iPhone-ലെ ‘കണ്ടെത്തൂ’ ആപ്പിലേക്ക് പോകൂ.

  2. മറ്റൊരു മാപ്പ് തിരഞ്ഞെടുക്കാൻ, മുകളിൽ വലത് വശത്തുള്ള ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് മറ്റൊരു മാപ്പ് തരം തിരഞ്ഞെടുക്കൂ.

    മാപ്പ് കൂടുതൽ ഇഷ്ടാനുസൃതമാക്കാൻ നിങ്ങൾക്ക് ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യാനും കഴിയും.

  3. ‘അടയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

കാഴ്ച മാറ്റാൻ നിങ്ങൾക്ക് മുകളിൽ വലതുവശത്ത് 2D അല്ലെങ്കിൽ 3D ടാപ്പ് ചെയ്യാനും കഴിയും (എല്ലാ ലൊക്കേഷനുകളിലും ലഭ്യമല്ല).

നുറുങ്ങ്: നിങ്ങൾ 2D അല്ലെങ്കിൽ 3D കാണുന്നില്ലെങ്കിൽ, സൂം ഇൻ ചെയ്യൂ. 3D കാഴ്ച കാണാൻ നിങ്ങൾക്ക് രണ്ട് വിരലുകൾ കൊണ്ട് മുകളിലേക്ക് സ്വൈപ്പ് ചെയ്യാനും കഴിയും.

മാപ്പുകളുമായി എങ്ങനെ ഇന്ററാക്റ്റ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് iPhone-ലെ ‘മാപ്പ്സി’ൽ നിങ്ങളുടെ ലൊക്കേഷനും മാപ്പ് കാഴ്ചയും സജ്ജമാക്കൂ കാണൂ.

ദൂര യൂണിറ്റുകൾ മാറ്റൂ

ക്രമീകരണം എന്നതിൽ നിങ്ങൾക്ക് ഡിഫോൾട്ട് ദൂര യൂണിറ്റുകൾ മാറ്റാനാകും. iPhone-ലെ ഭാഷയും പ്രദേശവും മാറ്റൂ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.