ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ VoiceOver ആംഗ്യങ്ങൾ ഉപയോഗിക്കൂ

VoiceOver ഓണായിരിക്കുമ്പോൾ, സ്റ്റാൻഡേർഡ് ടച്ച്സ്ക്രീൻ ആംഗ്യങ്ങൾക്ക് വ്യത്യസ്ത ഇഫക്റ്റുകൾ ഉണ്ടാകുന്നു, കൂടാതെ അധിക ആംഗ്യങ്ങൾ സ്ക്രീനിന് ചുറ്റും നീങ്ങാനും വ്യക്തിഗത ഇനങ്ങൾ നിയന്ത്രിക്കാനും നിങ്ങളെ അനുവദിക്കുന്നു. VoiceOver ആംഗ്യങ്ങളിൽ രണ്ട്-, മൂന്ന്-, നാല്-വിരൽ ടാപ്പുകളും സ്വൈപ്പുകളും ഉൾപ്പെടുന്നു.

VoiceOver ആംഗ്യങ്ങൾ നടത്താൻ നിങ്ങൾക്ക് വ്യത്യസ്ത ടെക്നിക്കുകൾ ഉപയോഗിക്കാം. ഉദാഹരണത്തിന്, ഒരു കയ്യിലെ രണ്ട് വിരലുകളോ ഓരോ കൈയ്യിലെയും ഒരു വിരലോ നിങ്ങളുടെ തള്ളവിരലുകളോ ഉപയോഗിച്ച് നിങ്ങൾക്ക് രണ്ട്-വിരൽ ടാപ്പ് ചെയ്യാം. ഒരു ഇനം സെലക്റ്റ് ചെയ്ത് ഇരട്ട ടാപ്പ് ചെയ്യുന്നതിനുപകരം, നിങ്ങൾക്ക് ഒരു സ്പ്ലിറ്റ്-ടാപ്പ് ആംഗ്യം ഉപയോഗിക്കാം—ഒരു ഇനത്തെ ഒരു വിരൽ കൊണ്ട് തൊട്ടുപിടിച്ച്, മറ്റൊരു വിരൽ കൊണ്ട് സ്ക്രീൻ ടാപ്പ് ചെയ്യൂ.

സ്ക്രീനിൽ ഇനങ്ങൾ പര്യവേഷണം ചെയ്ത് പറഞ്ഞ് കേൾപ്പിക്കൂ

സ്ക്രീൻ പര്യവേഷണം ചെയ്യാൻ, നിങ്ങളുടെ വിരൽ അതിൽ വലിക്കൂ. VoiceOver നിങ്ങൾ തൊടുന്ന ഓരോ ഇനത്തിന്റെയും പേര് പറഞ്ഞ് കേൾപ്പിക്കും.

മുകളിൽ നിന്ന് താഴേക്കും ഇടത്തുനിന്ന് വലത്തേക്കും ക്രമത്തിൽ സ്ക്രീൻ വീക്ഷിക്കാൻ നിങ്ങൾക്ക് VoiceOver ആംഗ്യങ്ങൾ ഉപയോഗിക്കാം.

പ്രവർത്തനം

ആംഗ്യം

ഒരു ഇനം സെലക്റ്റ് ചെയ്ത് പറഞ്ഞ് കേൾപ്പിക്കാൻ

ഇനത്തിൽ ടാപ്പ് ചെയ്യുകയോ തൊടുകയോ ചെയ്യൂ

അടുത്ത ഇനം സെലക്റ്റ് ചെയ്യാൻ

വലത്തേക്ക് സ്വൈപ്പ് ചെയ്യൂ

മുൻപത്തെ ഇനം സെലക്റ്റ് ചെയ്യാൻ

ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ

ഇനങ്ങളുടെ ഒരു ഗ്രൂപ്പിലേക്ക് നീങ്ങാൻ

രണ്ട് വിരൽ കൊണ്ട് വലത്തേക്ക് സ്വൈപ്പ് ചെയ്യൂ

ഒരു കൂട്ടം ഇനങ്ങളിൽ നിന്ന് നീങ്ങാൻ

രണ്ട് വിരൽ കൊണ്ട് ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ

സ്ക്രീനിലെ ആദ്യ ഇനം സെലക്റ്റ് ചെയ്യാൻ

സ്ക്രീനിന്റെ മുകൾ ഭാഗത്തിനടുത്ത് നാല് വിരൽ കൊണ്ട് ടാപ്പ് ചെയ്യൂ

സ്ക്രീനിലെ അവസാന ഇനം സെലക്റ്റ് ചെയ്യാൻ

സ്ക്രീനിന്റെ താഴെ ഭാഗത്ത് നാല് വിരൽ കൊണ്ട് ടാപ്പ് ചെയ്യൂ

സ്ക്രീനിന്റെ മുകൾ ഭാഗം മുതലുള്ള മുഴുവനും പറഞ്ഞ് കേൾപ്പിക്കാൻ

രണ്ട് വിരൽ കൊണ്ട് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ

സെലക്റ്റ് ചെയ്ത ഇനം മുതലുള്ള മുഴുവനും പറഞ്ഞ് കേൾപ്പിക്കാൻ

രണ്ട് വിരൽ കൊണ്ട് താഴേക്ക് സ്വൈപ്പ് ചെയ്യൂ

പറഞ്ഞ് കേൾപ്പിക്കൽ പോസ് ചെയ്യാനോ തുടരാനോ

രണ്ട് വിരൽ കൊണ്ട് ടാപ്പ് ചെയ്യൂ

ഒരു ലിസ്റ്റിനുള്ളിലെ സ്ഥാനം അല്ലെങ്കിൽ ടെക്സ്റ്റ് സെലക്റ്റ് ചെയ്തിട്ടുണ്ടോ പോലുള്ള അധിക വിവരങ്ങൾ പറഞ്ഞ് കേൾപ്പിക്കാൻ

മൂന്ന്-വിരൽ കൊണ്ട് ടാപ്പ് ചെയ്യൂ

നാവിഗേഷൻ സ്റ്റൈലുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഫ്ലാറ്റായതോ ഗ്രൂപ്പ് ചെയ്തതോ ആയ നാവിഗേഷൻ ഉപയോഗിക്കൂ കാണൂ.

മുകളിലേക്കും, താഴേക്കും, ഇടത്തേക്കും, വലത്തേക്കും സ്ക്രോൾ ചെയ്യൂ

മറ്റൊരു പേജിലേക്ക് നീങ്ങാൻ VoiceOver ആംഗ്യങ്ങൾ ഉപയോഗിക്കൂ.

പ്രവർത്തനം

ആംഗ്യം

ഒരു പേജ് മുകളിലേക്ക് സ്ക്രോൾ ചെയ്യാൻ

മൂന്ന് വിരൽ കൊണ്ട് താഴേക്ക് സ്വൈപ്പ് ചെയ്യൂ

ഒരു പേജ് താഴേക്ക് സ്ക്രോൾ ചെയ്യാൻ

മൂന്ന് വിരൽ കൊണ്ട് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ

ഒരു പേജ് ഇടത്തേക്ക് സ്ക്രോൾ ചെയ്യാൻ

മൂന്ന് വിരൽ കൊണ്ട് വലത്തേക്ക് സ്വൈപ്പ് ചെയ്യൂ

ഒരു പേജ് വലത്തേക്ക് സ്ക്രോൾ ചെയ്യാൻ

മൂന്ന് വിരൽ കൊണ്ട് ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ

ഒരു ഇനത്തിൽ പ്രവർത്തനം നടത്തൂ

ഒരു ഇനത്തിൽ പ്രവർത്തനങ്ങൾ നടത്താൻ VoiceOver ആംഗ്യങ്ങൾ ഉപയോഗിക്കൂ.

പ്രവർത്തനം

ആംഗ്യം

ഒരു ഇനം സെലക്റ്റ് ചെയ്യാൻ

ടാപ്പ് ചെയ്യൂ

സെലക്റ്റ് ചെയ്ത ഇനം സജീവമാക്കാൻ

ഇരട്ട ടാപ്പ് ചെയ്യൂ

ഇനം തൊട്ടുപിടിക്കൂ (ദീർഘനേരം അമർത്തൂ)

മൂന്ന് തവണ തുടരെ ടാപ്പ് ചെയ്യൂ

ഒരു സ്ലൈഡർ വലിക്കാൻ

സ്ലൈഡർ സെലക്റ്റ് ചെയ്യാൻ അതിൽ ടാപ്പ് ചെയ്ത്, ഒരു വിരൽകൊണ്ട് മുകളിലേക്കോ താഴേക്കോ സ്വൈപ്പ് ചെയ്യൂ; അല്ലെങ്കിൽ ഉയർന്ന് വരുന്ന മൂന്ന് ടോണുകൾ കേൾക്കുന്നതുവരെ സ്ലൈഡറിനെ ഇരട്ട-ടാപ്പ് ചെയ്ത് പിടിക്കൂ

നിലവിലെ പ്രവർത്തനം ആരംഭിക്കുകയോ നിർത്തുകയോ ചെയ്യാൻ (ഉദാഹരണത്തിന്, സംഗീതമോ വീഡിയോയോ പ്ലേ അല്ലെങ്കിൽ പോസ് ചെയ്യൽ, ക്യാമറയിൽ ഫോട്ടോ എടുക്കൽ, ഒരു റെക്കോർഡിങ് ആരംഭിക്കുക അല്ലെങ്കിൽ നിർത്തുക, സ്റ്റോപ്പ്‌വാച്ച് ആരംഭിക്കുക അല്ലെങ്കിൽ നിർത്തുക)

രണ്ട് വിരൽ കൊണ്ട് ഇരട്ട ടാപ്പ് ചെയ്യൂ

ഒരു അലേർട്ട് നിരാകരിക്കാനോ മുൻപത്തെ സ്ക്രീനിലേക്ക് മടങ്ങുകയോ ചെയ്യാൻ

രണ്ട് വിരൽ കൊണ്ട് സ്ക്രബ് ചെയ്യൂ (ഒരു ‘z’ രൂപത്തിൽ രണ്ട് വിരലുകൾ മൂന്ന് തവണ വേഗത്തിൽ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കൂ)

കണ്ടെത്തൽ എളുപ്പമാക്കാനായി ഒരു ഇനത്തിന്റെ ലേബൽ എഡിറ്റ് ചെയ്യാൻ

രണ്ട് വിരൽ കൊണ്ട് ഇരട്ട ടാപ്പ് ചെയ്ത് പിടിക്കൂ

സ്ക്രീനിന്റെ ഏറ്റവും മുകളിലെ പകുതി താഴ്ത്തൂ

ഒരു വിരൽ കൊണ്ട് സ്ക്രീനിന്റെ താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന്, നിങ്ങളുടെ വിരൽ ഉയർത്താതെ താഴേക്ക് സ്വൈപ്പ് ചെയ്യൂ

നുറുങ്ങ്: ഒരു ഇനം സെലക്റ്റ് ചെയ്ത് അത് സജീവമാക്കാൻ ഇരട്ട ടാപ്പ് ചെയ്യുന്നതിന് പകരമായി, ഒരു ഇനം ഒരു വിരൽ കൊണ്ട് തൊട്ടുപിടിച്ചതിന് ശേഷം മറ്റൊരു വിരൽ കൊണ്ട് സ്ക്രീനിൽ ടാപ്പ് ചെയ്യൂ.

VoiceOver നിയന്ത്രിക്കാൻ ആംഗ്യങ്ങൾ ഉപയോഗിക്കൂ

VoiceOver നിയന്ത്രിക്കാൻ ഈ ആംഗ്യങ്ങൾ ഉപയോഗിക്കൂ.

പ്രവർത്തനം

ആംഗ്യം

VoiceOver മ്യൂട്ട് ചെയ്യാനോ അൺമ്യൂട്ട് ചെയ്യാനോ

മൂന്ന് വിരൽ കൊണ്ട് ഇരട്ട ടാപ്പ് ചെയ്യൂ.

VoiceOver, സൂം എന്നിവ രണ്ടും ഓൺ ആണെങ്കിൽ, മൂന്ന്-വിരൽ കൊണ്ടുള്ള തുടരെയുള്ള മൂന്ന് ടാപ്പ് ആംഗ്യം ഉപയോഗിക്കൂ.

സ്ക്രീൻ കർട്ടൻ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാൻ

(സ്ക്രീൻ കർട്ടൻ ഓണായിരിക്കുമ്പോൾ, ഡിസ്പ്ലേ കറുപ്പ് നിറമുള്ളതും ഓഫ് ചെയ്തതായി തോന്നുകയും ചെയ്യുമെങ്കിലും സ്ക്രീൻ ഉള്ളടക്കങ്ങൾ സജീവമായിരിക്കും.)

മൂന്ന്-വിരൽ കൊണ്ട് മൂന്ന് തവണ തുടരെ ടാപ്പ് ചെയ്യൂ.

VoiceOver, സൂം എന്നിവ രണ്ടും ഓൺ ആണെങ്കിൽ, മൂന്ന്-വിരൽ കൊണ്ടുള്ള തുടരെയുള്ള നാല് ടാപ്പ് ആംഗ്യം ഉപയോഗിക്കൂ.

ഒരു സ്റ്റാൻഡേർഡ് ആംഗ്യം ഉപയോഗിക്കാൻ

ഉയർന്ന് വരുന്ന മൂന്ന് ടോണുകൾ കേൾക്കുന്നതുവരെ വിരൽ കൊണ്ട് സ്ക്രീനിൽ ഇരട്ട ടാപ്പ് ചെയ്ത് പിടിച്ച്, ആംഗ്യം കാണിക്കൂ. നിങ്ങൾ വിരൽ ഉയർത്തുമ്പോൾ, VoiceOver ആംഗ്യങ്ങൾ തുടരും.

ഉദാഹരണത്തിന്, മുകളിലേക്കും താഴേക്കും സ്വൈപ്പ് ചെയ്യുന്നതിനുപകരം നിങ്ങളുടെ വിരൽകൊണ്ട് ഒരു വോള്യം സ്ലൈഡർ വലിക്കാൻ സ്ലൈഡർ സെലക്റ്റ് ചെയ്ത്, ഇരട്ട-ടാപ്പ് ചെയ്ത് പിടിച്ച്, മൂന്ന് ടോണുകൾക്കായി കാത്തിരുന്നതിന് ശേഷം ഇടത്തോട്ടോ വലത്തോട്ടോ സ്ലൈഡ് ചെയ്യൂ.

ഇനം ചൂസർ തുറക്കാൻ

രണ്ട് വിരൽ കൊണ്ട് തുടരെ മൂന്ന് തവണ ടാപ്പ് ചെയ്യൂ.

ഇനങ്ങളുടെ ലിസ്റ്റിലൂടെ വേഗത്തിൽ നീങ്ങാൻ, തിരയൽ ഫീൽഡിൽ ഒരു പേര് ടൈപ്പ് ചെയ്യൂ, ലിസ്റ്റിലൂടെ അക്ഷരമാലാക്രമത്തിൽ നീങ്ങാൻ വലത്തോട്ടോ ഇടത്തോട്ടോ സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ ലിസ്റ്റിന്റെ വലതുവശത്തുള്ള ടേബിൾ സൂചിക ടാപ്പ് ചെയ്ത് മുകളിലേക്കോ താഴേക്കോ സ്വൈപ്പ് ചെയ്യൂ. ഒരു ഇനത്തിന്റെ പേര് എഴുതി അത് സെലക്റ്റ് ചെയ്യാൻ നിങ്ങൾക്ക് കൈയെഴുത്തും ഉപയോഗിക്കാം. സ്ക്രീനിൽ നേരിട്ട് ബ്രെയിൽ ടൈപ്പ് ചെയ്യാൻ നിങ്ങൾ ബ്രെയിൽ സ്ക്രീൻ ഇൻപുട്ട് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾ ടെക്സ്റ്റ് നൽകാത്തപ്പോൾ ഒരു ഇനം തിരയാൻ ടൈപ്പ് ചെയ്യാം.

ഒരു സെലക്ഷൻ നടത്താതെ ഇനം ചൂസർ നിരാകരിക്കാൻ, രണ്ട് വിരൽ കൊണ്ട് സ്ക്രബ് ചെയ്യൂ (ഒരു ‘z’ രൂപത്തിൽ രണ്ട് വിരലുകൾ മൂന്ന് തവണ വേഗത്തിൽ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കൂ).

VoiceOver ദ്രുത ക്രമീകരണങ്ങൾ തുറക്കാൻ

രണ്ട് വിരൽ കൊണ്ട് തുടരെ നാല് തവണ ടാപ്പ് ചെയ്യൂ.

തത്സമയ തിരിച്ചറിയൽ ആരംഭിക്കാനോ നിർത്താനോ

നാല് വിരൽ കൊണ്ട് തുടരെ മൂന്നുവട്ടം ടാപ്പ് ചെയ്യൂ. VoiceOver ഉപയോഗിച്ച് നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ചുള്ള തത്സമയ വിവരണങ്ങൾ നേടൂ എന്നത് കാണൂ.

VoiceOver റോട്ടർ ഉപയോഗിക്കൂ

VoiceOver ക്രമീകരണങ്ങൾ മാറ്റാനും സ്ക്രീനിലെ ഒരു ഇനത്തിൽ നിന്ന് അടുത്തതിലേക്ക് പോകാനും ബ്രെയിൽ സ്ക്രീൻ ഇൻപുട്ട് അല്ലെങ്കിൽ കൈയക്ഷരം പോലുള്ള പ്രത്യേക ഇൻപുട്ട് രീതികൾ സെലക്റ്റ് ചെയ്യാനും നിങ്ങൾക്ക് ഓൺസ്ക്രീൻ റോട്ടർ ഉപയോഗിക്കാം. റോട്ടർ ഉപയോഗിച്ച് VoiceOver നിയന്ത്രിക്കൂ എന്നത് കാണൂ.

റോട്ടർ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ആംഗ്യങ്ങൾ ഉപയോഗിക്കാം.

പ്രവർത്തനം

ആംഗ്യം

ഒരു റോട്ടർ ക്രമീകരണം തിരഞ്ഞെടുക്കാൻ

രണ്ട് വിരൽ കൊണ്ടുള്ള റൊട്ടേഷൻ

മുൻപത്തെ ഇനത്തിലേക്ക് നീങ്ങാനോ അല്ലെങ്കിൽ കൂട്ടാനോ (റോട്ടർ ക്രമീകരണം അനുസരിച്ച്)

മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ

അടുത്ത ഇനത്തിലേക്ക് നീങ്ങാനോ അല്ലെങ്കിൽ കുറയ്ക്കാനോ (റോട്ടർ ക്രമീകരണം അനുസരിച്ച്)

താഴേക്ക് സ്വൈപ്പ് ചെയ്യൂ

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.