ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone സ്ക്രീനിൽ സൂം ഇൻ ചെയ്യൂ

പല ആപ്പുകളിലും, നിർദിഷ്ട ഇനങ്ങളിൽ നിങ്ങൾക്ക് സൂം ഇൻ ചെയ്യാനോ സൂം ഔട്ട് ചെയ്യാനോ കഴിയും. ഉദാഹരണത്തിന്, ഫോട്ടോസിൽ കൂടുതൽ സൂക്ഷമായി കാണാനോ Safari-യിൽ വെബ്പേജ് കോളങ്ങൾ വികസിപ്പിക്കാനോ നിങ്ങൾക്ക് ഇരട്ട ടാപ്പ് ചെയ്യുകയോ നുള്ളുകയോ ചെയ്യാം. നിങ്ങൾ ചെയ്യുന്നത് എന്താണെങ്കിലും സ്ക്രീൻ വലുതാക്കാൻ നിങ്ങൾക്ക് സൂം ഫീച്ചർ ഉപയോഗിക്കാം. നിങ്ങൾക്ക് സ്ക്രീൻ മുഴുവനായോ (ഫുൾ സ്ക്രീൻ സൂം) വലുപ്പം മാറ്റാവുന്ന ലെൻസ് (വിൻഡോ സൂം) ഉപയോഗിച്ച് സ്ക്രീനിന്റെ ഒരു ഭാഗം മാത്രമോ വലുതാക്കാം. കൂടാതെ, VoiceOver-നൊപ്പവും നിങ്ങൾക്ക് സൂം ഉപയോഗിക്കാം.

സ്ക്രീനിന്റെ ഒരു ഭാഗം സൂം ഇൻ ചെയ്ത ഒരു വിൻഡോ ഉള്ള ഹോം സ്ക്രീൻ കാണിക്കുന്ന ഒരു iPhone.

സൂം സജ്ജീകരിക്കാൻ

  1. ക്രമീകരണം  > ആക്സസബിലിറ്റി > സൂം എന്നതിലേക്ക് പോയി, സൂം ഓൺ ചെയ്യൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ക്രമപ്പെടുത്തൂ:

    • ഫോക്കസ് പിന്തുടരാൻ: നിങ്ങളുടെ സെലക്ഷനുകൾ, ടെക്സ്റ്റ് ഇൻസേർഷൻ പോയിന്റ്, നിങ്ങളുടെ ടൈപ്പിങ് എന്നിവ ട്രാക്ക് ചെയ്യൂ.

    • സ്മാർട്ട് ടൈപ്പിങ്: ഒരു കീബോർഡ് ദൃശ്യമാകുമ്പോൾ ‘വിൻഡോ സൂമി’ലേക്ക് സ്വിച്ച് ചെയ്യൂ.

    • കീബോർഡ് ഷോർട്ട്കട്ടുകൾ: ഒരു ബാഹ്യ കീബോർഡിലെ ഷോർട്ട്കട്ടുകൾ ഉപയോഗിച്ച് സൂം നിയന്ത്രിക്കൂ.

    • സൂം കൺട്രോളർ: കൺട്രോളർ ഓൺ ചെയ്ത് കൺട്രോളർ പ്രവർത്തനങ്ങൾ സജ്ജീകരിച്ച് നിറവും അതാര്യതയും ക്രമപ്പെടുത്തൂ.

    • സൂം ചെയ്യേണ്ട ഭാഗം: ഫുൾ സ്ക്രീൻ സൂം അല്ലെങ്കിൽ വിൻഡോ സൂം തിരഞ്ഞെടുക്കൂ.

    • സൂം ഫിൽട്ടർ: ’ഒന്നുമില്ല’, ’ഇൻവെർട്ട് ചെയ്തത്’, ’ഗ്രേസ്കെയിൽ’, ’ഇൻവെർട്ട് ചെയ്ത ഗ്രേസ്കെയിൽ’, അല്ലെങ്കിൽ ’കുറഞ്ഞ വെളിച്ചം’ എന്നിവ തിരഞ്ഞെടുക്കൂ.

    • പരമാവധി സൂം ലെവൽ: ലെവൽ ക്രമപ്പെടുത്താൻ സ്ലൈഡർ വലിക്കൂ.

  3. നിങ്ങൾ ഒരു പോയിന്റർ ഡിവൈസ് കൊണ്ട് iPhone ഉപയോഗിക്കുകയാണെങ്കിൽ, താഴെപ്പറയുന്ന പോയിന്റർ കൺട്രോളും നിങ്ങൾക്ക് സജ്ജമാക്കാം:

    • സൂം പാൻ: പോയിന്ററിനൊപ്പം സ്ക്രീൻ ഇമേജ് എങ്ങനെ നീങ്ങണമെന്ന് ക്രമീകരിക്കാൻ ‘തുടർച്ചയായി’, ‘കേന്ദ്രീകരിച്ച്’, അല്ലെങ്കിൽ ‘എഡ്ജുകൾ’ എന്നിവ തിരഞ്ഞെടുക്കൂ.

    • സൂം ഉപയോഗിച്ച് വലിപ്പം ക്രമപ്പെടുത്തൽ: സൂം ഉപയോഗിച്ച് സ്കെയിൽ ചെയ്യാൻ പോയിന്ററിനെ അനുവദിക്കൂ.

  4. ആക്സസബിലിറ്റി ഷോർട്ട്കട്ടിൽ സൂം ചേർക്കാൻ, ക്രമീകരണം > ആക്സസബിലിറ്റി > ആക്സസബിലിറ്റി ഷോർട്ട്കട്ട് എന്നതിലേക്ക് പോയി, സൂം ടാപ്പ് ചെയ്യൂ.

സൂം ഉപയോഗിക്കാൻ

  1. സൂം ഓണാക്കാൻ മൂന്ന് വിരലുകൾകൊണ്ട് സ്ക്രീനിൽ ഇരട്ട ടാപ്പ് ചെയ്യുകയോ ആക്സസബിലിറ്റി ഷോർട്ട്കട്ട് ഉപയോഗിക്കുകയോ ചെയ്യൂ.

  2. സ്ക്രീനിന്റെ കൂടുതൽ ഭാഗം കാണാൻ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • മാഗ്‌നിഫിക്കേഷൻ ക്രമപ്പെടുത്തൂ: മൂന്ന് വിരലുകൾ കൊണ്ട് സ്ക്രീനിൽ ഇരട്ട-ടാപ്പ് ചെയ്ത് (രണ്ടാമത്തെ ടാപ്പിന് ശേഷം വിരലുകൾ ഉയർത്താതെ), മുകളിലേക്കോ താഴേക്കോ വലിക്കൂ. അല്ലെങ്കിൽ മൂന്ന് വിരലുകൾ കൊണ്ട് മൂന്ന് തവണ തുടരെ ടാപ്പ് ചെയ്ത്, സൂം ലെവൽ സ്ലൈഡർ വലിക്കൂ.

    • സൂം ലെൻസ് നീക്കൂ: (വിൻഡോ സൂം) സൂം ലെൻസിന്റെ താഴെയുള്ള ഹാൻഡിൽ വലിക്കൂ.

    • മറ്റൊരു ഭാഗത്തേക്ക് പാൻ ചെയ്യൂ: (ഫുൾ സ്ക്രീൻ സൂം) മൂന്ന് വിരലുകൾ കൊണ്ട് സ്ക്രീൻ വലിക്കൂ.

  3. സൂം മെനു ഉപയോഗിച്ച് ക്രമീകരണങ്ങൾ ക്രമപ്പെടുത്താൻ, മൂന്ന് വിരലുകൾകൊണ്ട് മൂന്ന് തവണ തുടരെ ടാപ്പ് ചെയ്ത് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ക്രമപ്പെടുത്തൂ:

    • ഭാഗം തിരഞ്ഞെടുക്കാൻ: ഫുൾ സ്ക്രീൻ സൂം അല്ലെങ്കിൽ വിൻഡോ സൂം തിരഞ്ഞെടുക്കൂ.

    • ലെൻസിന്റെ വലിപ്പം മാറ്റാൻ: (വിൻഡോ സൂം) ‘ലെൻസ് വലിപ്പം മാറ്റൂ’ ടാപ്പ് ചെയ്ത്, ദൃശ്യമാകുന്ന വൃത്താകൃതിയിലുള്ള ഹാൻഡിലുകളിൽ ഏതെങ്കിലും വലിക്കൂ.

    • ഫിൽട്ടർ തിരഞ്ഞെടുക്കാൻ: ’ഇൻവെർട്ട് ചെയ്തത്’, ’ഗ്രേസ്കെയിൽ’, ’ഇൻവെർട്ട് ചെയ്ത ഗ്രേസ്കെയിൽ’, അല്ലെങ്കിൽ ’കുറഞ്ഞ വെളിച്ചം’ എന്നിവ തിരഞ്ഞെടുക്കൂ.

    • കൺട്രോളർ കാണിക്കാൻ: സൂം കൺട്രോളർ കാണിക്കൂ.

  4. സൂം കൺട്രോളർ ഉപയോഗിക്കാൻ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • സൂം മെനു കാണിക്കാൻ: കൺട്രോളറിൽ ടാപ്പ് ചെയ്യൂ.

    • സൂം ഇൻ അല്ലെങ്കിൽ ഔട്ട് ചെയ്യാൻ: കൺട്രോളറിൽ ഇരട്ട-ടാപ്പ് ചെയ്യൂ.

    • പാൻ: സൂം ഇൻ ചെയ്യുമ്പോൾ, കൺട്രോളർ വലിക്കൂ.

Magic Keyboard ഉപയോഗിച്ച് സൂം ഉപയോഗിക്കുമ്പോൾ, ഇൻസെർഷൻ പോയിന്റ് സ്ക്രീനിന്റെ മധ്യത്തിലാക്കി സൂം ചെയ്യേണ്ട ഭാഗം അതിനെ പിന്തുടരുന്നു. iPhone-നൊപ്പം Magic Keyboard ജോഡിയാക്കൂ കാണൂ.

സൂം ഓഫാക്കാൻ, മൂന്ന് വിരലുകൾ കൊണ്ട് സ്ക്രീനിൽ ഇരട്ട ടാപ്പ് ചെയ്യൂ അല്ലെങ്കിൽ ആക്സസബിലിറ്റി ഷോർട്ട്കട്ട് ഉപയോഗിക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.