ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

AirPlay ഉപയോഗിച്ച് നിങ്ങളുടെ iPhone-ൽ നിന്നുള്ള വീഡിയോയും ഓഡിയോയും സ്ട്രീം ചെയ്യൂ

AirPlay ഉപയോഗിച്ച്, നിങ്ങളുടെ iPhone-ൽ നിന്നുള്ള വീഡിയോയും ഓഡിയോയും അടുത്തുള്ള Mac-ലേക്കോ ടിവിയിലേക്കോ നിങ്ങൾക്ക് സ്ട്രീം ചെയ്യാം. നിങ്ങളുടെ iPhone സ്ക്രീനിലുള്ളത് നിങ്ങൾക്ക് മിറർ ചെയ്യാനും കഴിയും.

നിങ്ങളുടെ iPhone, Mac, Apple TV 4K, അല്ലെങ്കിൽ മറ്റൊരു ടിവി എന്നിവയ്ക്കൊപ്പം നിങ്ങൾക്ക് AirPlay ഉപയോഗിക്കാം.

നിങ്ങൾ ആരംഭിക്കുന്നതിന് മുൻപ്

താഴെപ്പറയുന്നവ ഉറപ്പാക്കൂ:

  • രണ്ട് ഡിവൈസുകളിലും Wi-Fi ഓൺ ചെയ്തിതിരിക്കുകയും ഒരേ Wi-Fi നെറ്റ്‌വർക്കിൽ കണക്റ്റ് ചെയ്തിട്ടുമുണ്ട്.

  • നിങ്ങളുടെ സ്വന്തം Apple ഡിവൈസുകൾക്കിടയിലാണ് നിങ്ങൾ സ്ട്രീം ചെയ്യുന്നതെങ്കിൽ, ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുന്നത് ഉപയോഗപ്രദമാണ്.

  • ഒരു Mac-ലേക്ക് ഉള്ളടക്കം സ്ട്രീം ചെയ്യാനായി AirPlay ഉപയോഗിക്കുന്നതിന്, രണ്ട് ഡിവൈസുകളും ഏറ്റവും കുറഞ്ഞ സിസ്റ്റം ആവശ്യകതകൾ പാലിക്കുന്നതായിരിക്കണം.

  • ഒരു ടിവിയിലേക്ക് ഉള്ളടക്കം സ്ട്രീം ചെയ്യാൻ AirPlay ഉപയോഗിക്കുന്നതിന്, നിങ്ങൾ ഒരു Apple TV 4K-യോ AirPlay 2 എനേബിൾ ചെയ്ത സ്മാർട്ട് ടിവിയോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കൂ.

നിങ്ങൾ ഒരു VPN ഉപയോഗിക്കുകയാണെങ്കിൽ, അതിന്റെ കോൺഫിഗറേഷൻ പ്രാദേശിക നെറ്റ്‌വർക്കിങ്ങിനെ തടയുന്നില്ലെന്ന് ഉറപ്പാക്കുക, കാരണം അത് ചില കണ്ടിന്യൂയിറ്റി ഫീച്ചറുകളെ തടസ്സപ്പെടുത്തിയേക്കാം.

നിങ്ങളുടെ iPhone-ൽ നിന്ന് സ്ട്രീമിങ് അനുവദിക്കാൻ ഒരു Mac സജ്ജീകരിക്കൂ

  1. ഒരു Mac-ൽ, സിസ്റ്റം ക്രമീകരണം ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാറിലെ ‘പൊതുവായവ’ ക്ലിക്ക് ചെയ്യൂ. (നിങ്ങൾക്ക് താഴേക്ക് സ്ക്രോൾ ചെയ്യേണ്ടിവന്നേക്കാം.)

  3. AirDrop & Handoff എന്നതിൽ ക്ലിക്ക് ചെയ്യൂ, തുടർന്ന് AirPlay റിസീവർ ഓൺ ചെയ്യൂ.

  4. ഈ Mac-ലേക്ക് ഉള്ളടക്കം സ്ട്രീം ചെയ്യാൻ ‘ഇതിന് AirPlay അനുവദിക്കൂ’ എന്നതിന് അടുത്തുള്ള പോപ്-അപ്പ് മെനു ക്ലിക്ക് ചെയ്ത് AirPlay ഉപയോഗിക്കാൻ കഴിയുന്ന ഡിവൈസുകൾ തിരഞ്ഞെടുക്കൂ.

    • നിങ്ങളുടെ ഡിവൈസുകൾ മാത്രം അനുവദിക്കൂ: നിങ്ങൾ ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്ത ഡിവൈസുകളിൽ നിന്ന് മാത്രം AirPlay അനുവദിക്കണമെന്നുണ്ടെങ്കിൽ, ‘നിലവിലെ യൂസർ’ സെലക്റ്റ് ചെയ്യൂ.

    • ഏത് ഡിവൈസും അനുവദിക്കൂ: ‘ഒരേ നെറ്റ്‌വർക്കിലെ ആരെയും’ അല്ലെങ്കിൽ ‘എല്ലാവരേയും’ സെലക്റ്റ് ചെയ്യൂ.

  5. Mac-നൊപ്പം AirPlay ഉപയോഗിക്കാൻ പാസ്‌വേഡ് ആവശ്യപ്പെടാൻ, ഓപ്ഷൻ സെലക്റ്റ് ചെയ്തതിന് ശേഷം ഒരു പാസ്‌വേഡ് നൽകൂ.

നിങ്ങളുടെ iPhone-ൽ നിന്നുള്ള ഫോട്ടോകൾ അല്ലെങ്കിൽ വീഡിയോകൾ നിങ്ങളുടെ Mac-ലേക്കോ ടിവിയിലേക്കോ സ്ട്രീം ചെയ്യൂ

നിങ്ങളുടെ iPhone-ൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും ഒരു Mac, Apple TV 4K, അല്ലെങ്കിൽ AirPlay 2-എനേബിൾ ചെയ്ത സ്മാർട്ട് ടിവി എന്നിവകളിലേക്ക് സ്ട്രീം ചെയ്യാം.

  1. നിങ്ങളുടെ iPhone-ൽ, നിങ്ങൾ സ്ട്രീം ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോയോ വീഡിയോയോ കണ്ടെത്തൂ.

  2. AirPlay ബട്ടൺ ടാപ്പ് ചെയ്യൂ.

    കുറിപ്പ്: ചില ആപ്പുകളിൽ, നിങ്ങൾക്ക് ആദ്യം ‘പങ്കിടൂ’ ബട്ടൺ പോലുള്ള മറ്റൊരു ബട്ടൺ ടാപ്പ് ചെയ്യേണ്ടതായി വന്നേക്കാം.

    ഫോട്ടോസ് ആപ്പിലെ ഒരു സ്ലൈഡ്ഷോ iPhone-ൽ പ്ലേ ചെയ്യുന്നു. സ്ക്രീനിന്റെ മുകളിൽ വലത് വശത്ത് AirPlay തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുള്ള ഒരു പോപ്പ്-അപ്പ് മെനുവാണ്.
  3. ലിസ്റ്റിൽ നിന്ന് നിങ്ങളുടെ Mac അല്ലെങ്കിൽ ടിവി തിരഞ്ഞെടുക്കൂ.

  4. നിങ്ങളുടെ iPhone-ലെ പ്ലേബാക്ക് കൺട്രോളുകൾ ഉപയോഗിക്കൂ.

  5. സ്ട്രീമിങ് നിർത്താൻ, നിങ്ങളുടെ iPhone-ൽ, AirPlay ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘AirPlay ഓഫ് ചെയ്യൂ’ എന്നത് ടാപ്പ് ചെയ്യൂ.

    നുറുങ്ങ്: AirPlay ഉപയോഗിച്ച് പതിവായി ഉപയോഗിക്കുന്ന ആപ്പുകളിൽ നിന്നുള്ള ഉള്ളടക്കം പ്ലേ ചെയ്യുമ്പോൾ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഏത് Apple TV 4K-യും സ്മാർട്ട് ടിവിയും കണ്ടെത്താനും ഓട്ടോമാറ്റിക്കായി കണക്റ്റ് ചെയ്യാനുമായി നിങ്ങളുടെ iPhone സജ്ജീകരിക്കാം. ഈ ഫീച്ചർ നിങ്ങളുടെ iPhone-ൽ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാൻ, ക്രമീകരണം > പൊതുവായവ > AirPlay-യും കണ്ടിന്യുവിറ്റിയും എന്നതിലേക്ക് പോകൂ, ‘ഓട്ടോമാറ്റിക്കായി AirPlay ചെയ്യൂ’ പോപ്പ്-അപ്പ് മെനുവിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഓട്ടോമാറ്റിക്’, ‘ഒരിക്കലും വേണ്ട’, അല്ലെങ്കിൽ ‘ചോദിക്കൂ’ എന്നിവ തിരഞ്ഞെടുക്കൂ.

നിങ്ങളുടെ iPhone, Mac-ലോ ടിവിയിലോ മിറർ ചെയ്യൂ

  1. നിങ്ങളുടെ iPhone-ൽ കൺട്രോൾ സെന്റർ തുറക്കൂ.

  2. സ്ക്രീൻ മിററിങ് ബട്ടൺ ടാപ്പ് ചെയ്ത് നിങ്ങളുടെ Mac അല്ലെങ്കിൽ ടിവി പ്ലേബാക്ക് ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കൂ.

തിരികെ സ്വിച്ച് ചെയ്യാൻ, കൺട്രോൾ സെന്റർ തുറന്ന് സ്ക്രീൻ മിററിങ് ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം ‘മിററിങ് നിർത്തൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ iPhone-ൽ നിന്നുള്ള ഓഡിയോ ഒരു Mac-ൽ അല്ലെങ്കിൽ ടിവിയിൽ പ്ലേ ചെയ്യൂ

നിങ്ങളുടെ iPhone-ൽ നിന്നുള്ള ഓഡിയോ ഒരു Mac-ൽ അല്ലെങ്കിൽ ടിവിയിൽ സ്ട്രീം ചെയ്യാൻ നിങ്ങൾക്ക് AirPlay ഉപയോഗിക്കാം. നിങ്ങൾ നിങ്ങളുടെ Mac-ലേക്ക് സ്ട്രീം ചെയ്യുന്നുവെങ്കിൽ, ആദ്യം മറ്റൊരു ഡിവൈസിൽ നിന്ന് സ്ട്രീം ചെയ്യാൻ നിങ്ങൾ Mac സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കൂ. മറ്റൊരു ഡിവൈസിൽ നിന്നുള്ള സ്ട്രീമിങ് അനുവദിക്കൂ എന്നത് കാണൂ.

  1. നിങ്ങളുടെ iPhone-ൽ ഒരു ഓഡിയോ ആപ്പിലേക്ക് (പോഡ്കാസ്റ്റ്സ് അല്ലെങ്കിൽ സംഗീതം പോലുള്ളവ) പോയ ശേഷം, പ്ലേ ചെയ്യാൻ ഒരു ഇനം തിരഞ്ഞെടുക്കൂ.

  2. ‘പ്ലേബാക്ക് ലക്ഷ്യസ്ഥാനം’ ബട്ടൺ ടാപ്പ് ചെയ്ത് ഒരു പ്ലേബാക്ക് ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കൂ.

നിങ്ങളുടെ iPhone-ൽ നിന്നുള്ള ഓഡിയോ ഒരു HomePod-ലേക്ക് സ്ട്രീം ചെയ്യാൻ നിങ്ങൾക്ക് AirPlay ഉപയോഗിക്കാം. കൂടുതൽ അറിയാൻ, iOS അല്ലെങ്കിൽ iPadOS ഡിവൈസ് ഉപയോഗിച്ച് HomePod-ൽ ഓഡിയോ പ്ലേ ചെയ്യൂ എന്നത് കാണൂ.

നിങ്ങളുടെ ഹോട്ടൽ റൂമിൽ AirPlay ഉപയോഗിക്കൂ

AirPlay പിന്തുണയ്ക്കുന്ന ടിവിയുള്ള ഒരു ഹോട്ടൽ റൂമിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ, നിങ്ങളുടെ iPhone-ൽ നിന്നുള്ള മൂവികൾ, ടിവി ഷോകൾ, സംഗീതം എന്നിവയും മറ്റും പ്ലേ ചെയ്യാൻ അത് നിങ്ങൾക്ക് ഉപയോഗിക്കാം.

  1. നിങ്ങളുടെ iPhone-ൽ ക്യാമറ തുറക്കൂ.

  2. അത് ഇതിനകം ഓൺ അല്ലെങ്കിൽ, റൂമിലെ ടിവി ഓണാക്കി AirPlay QR കോഡ് ലൊക്കേറ്റ് ചെയ്യൂ.

  3. നിങ്ങളുടെ iPhone ക്യാമറ ഉപയോഗിച്ച് QR കോഡ് സ്കാൻ ചെയ്തതിന് ശേഷം നിങ്ങളുടെ ഹോട്ടൽ Wi-Fi-ലേക്കും (നിങ്ങൾ ഇതിനകം കണക്റ്റ് ചെയ്തിട്ടില്ലെങ്കിൽ) റൂമിലെ ടിവിയിലേക്കും കണക്റ്റ് ചെയ്യാനായി സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.

  4. ഫോട്ടോകളോ വീഡിയോകളോ സ്ട്രീം ചെയ്തുകൊണ്ടോ, നിങ്ങളുടെ സ്ക്രീൻ മിറർ ചെയ്തുകൊണ്ടോ, ഓഡിയോ പ്ലേ ചെയ്തുകൊണ്ടോ ടിവിയിൽ ഉള്ളടക്കം കാണിക്കാൻ നിങ്ങളുടെ iPhone ഉപയോഗിക്കൂ. നിങ്ങളുടെ ഹോട്ടൽ ടിവി പ്ലേബാക്ക് ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കൂ.

  5. സ്ട്രീമിങ്ങോ മിററിങ്ങോ നിർത്താൻ, AirPlay അല്ലെങ്കിൽ നിങ്ങളുടെ iPhone-ലെ സ്ക്രീൻ മിററിങ് ബട്ടൺ (AirPlay ബട്ടൺ അല്ലെങ്കിൽ സ്ക്രീൻ മിററിങ് ബട്ടൺ) ടാപ്പ് ചെയ്തതിന് ശേഷം ലിസ്റ്റിലെ നിങ്ങളുടെ iPhone-ൽ അല്ലെങ്കിൽ ‘മീററിങ് നിർത്തൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

കുറിപ്പ്: ഹോട്ടലുകളിലെ AirPlay എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല.

AirPlay പ്രവർത്തിക്കുന്നില്ലെങ്കിൽ

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.