ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘സന്ദേശങ്ങളി’ൽ ഉള്ളടക്കം പങ്കിടൂ

‘സന്ദേശങ്ങൾ’ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഇമേജുകളും ലിങ്കുകളും മറ്റ് ഉള്ളടക്കങ്ങളും പങ്കിടാവുന്നതാണ്. ആരെങ്കിലും നിങ്ങളുമായി ഉള്ളടക്കം പങ്കിടുമ്പോൾ, അത് അനുബന്ധ ആപ്പുകളിലെ ’നിങ്ങളുമായി പങ്കിട്ടവ’ വിഭാഗത്തിൽ നിങ്ങൾക്ക് കണ്ടെത്താനാകും. ‘നിങ്ങളുമായി പങ്കിട്ടവ’യെ പിന്തുണയ്ക്കുന്ന ആപ്പുകളിൽ ഫോട്ടോസ്, സംഗീതം, News എന്നിവയും മറ്റും ഉൾപ്പെടുന്നു.

മറ്റുള്ളവരുമായി ഉള്ളടക്കം പങ്കിടൂ

  1. നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു സംഭാഷണത്തിൽ, താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • ടെക്സ്റ്റ് ഫീൽഡിൽ ഒരു ഇമേജോ ലിങ്കോ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യൂ.

    • ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത് സമീപകാല ഫോട്ടോകളും വീഡിയോകളും ബ്രൗസ് ചെയ്യാൻ ‘ഫോട്ടോസി’ൽ ടാപ്പ് ചെയ്യൂ, തുടർന്ന് ചേർക്കുന്നതിനായി ടാപ്പ് ചെയ്യൂ.

    • ഒരു സന്ദേശ അറ്റാച്ച്മെന്റ് ടാപ്പ് ചെയ്യൂ, ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു കോൺടാക്റ്റ് അല്ലെങ്കിൽ ‘സന്ദേശങ്ങൾ’ ആപ്പ് ഐക്കൺ ടാപ്പ് ചെയ്യൂ.

      നുറുങ്ങ്: ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യുമ്പോൾ, നിങ്ങൾക്ക് നിങ്ങളുടെ അറ്റാച്ച്മെന്റ് കോപ്പി ചെയ്യാനോ സേവ് ചെയ്യാനോ പ്രിന്റ് ചെയ്യാനോ കഴിയും.

  3. ഒരു സന്ദേശം ചേർക്കൂ (ഓപ്ഷണൽ), എന്നിട്ട് അയയ്ക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.

മറ്റൊരു ആപ്പിൽ നിന്ന് (പോഡ്കാസ്റ്റ്സ്, News, അല്ലെങ്കിൽ സംഗീതം എന്നിവ പോലെ), നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന ഉള്ളടക്കം സെലക്റ്റ് ചെയ്യൂ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, പങ്കിടൂ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സന്ദേശങ്ങൾ’ തിരഞ്ഞെടുക്കൂ.

നിങ്ങളുമായി ആരെങ്കിലും പങ്കിട്ട എല്ലാ ഉള്ളടക്കവും കണ്ടെത്തൂ

  1. നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഉള്ളടക്കം ഉള്ള സംഭാഷണം തുറക്കൂ.

  3. സംഭാഷണത്തിന്റെ മുകളിലുള്ള കോൺടാക്റ്റ് അല്ലെങ്കിൽ ഗ്രൂപ്പ് ഐക്കൺ ടാപ്പ് ചെയ്യൂ.

  4. ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ‘ഫോട്ടോസ്’, ‘ലിങ്കുകൾ’, ‘ഡോക്യുമെന്റുകൾ’, ‘ലൊക്കേഷനുകൾ’, അല്ലെങ്കിൽ ‘വാലറ്റ്’ എന്നിവയിൽ ടാപ്പ് ചെയ്യൂ.

    ഒരു വിഭാഗം ദൃശ്യമാകുന്നില്ലെങ്കിൽ, ഈ സംഭാഷണത്തിൽ നിങ്ങൾക്ക് ആ തരത്തിലുള്ള ഒന്നും ലഭിച്ചില്ല.

കുറിപ്പ്: ഉള്ളടക്കം അയച്ച വ്യക്തി നിങ്ങളുടെ കോൺടാക്റ്റിൽ ഉണ്ടെങ്കിൽ മാത്രമേ അത് ‘നിങ്ങളുമായി പങ്കിട്ടവ’ എന്നതിൽ ദൃശ്യമാകൂ.

ഫോട്ടോസ്, Safari, സംഗീതം, പോഡ്കാസ്റ്റ്സ്, മറ്റ് പിന്തുണയ്ക്കുന്ന ആപ്പുകൾ എന്നിവയിൽ ‘നിങ്ങളുമായി പങ്കിട്ടവ’ എന്ന ഒരു വിഭാഗം നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. ആരെങ്കിലും നിങ്ങൾക്ക് അയയ്ക്കുന്ന ഇനങ്ങൾ ആ മറ്റ് ആപ്പുകളിൽ നിങ്ങൾക്ക് ദൃശ്യമാകേണ്ടതില്ല എങ്കിൽ, സംഭാഷണത്തിന്റെ മുകളിലുള്ള കോൺടാക്റ്റിലോ ഗ്രൂപ്പ് ഐക്കണിലോ ടാപ്പ് ചെയ്ത് ‘വിവരങ്ങൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘നിങ്ങളുമായി പങ്കിട്ടവ’ ഓഫ് ചെയ്യൂ.

ഫോട്ടോകളോ വീഡിയോകളോ റിവ്യൂ ചെയ്ത് സേവ് ചെയ്യൂ

നിങ്ങൾക്ക് ഒരേ സമയം ഒന്നിലധികം ഫോട്ടോകളോ വീഡിയോകളോ ലഭിക്കുകയാണെങ്കിൽ, അവ ഓട്ടോമാറ്റിക്കായി ഒരു കൊളാഷായോ (രണ്ട് മുതൽ മൂന്ന് വരെ ഇനങ്ങൾ) അല്ലെങ്കിൽ ഒരു സ്റ്റാക്കായോ (നാലോ അതിലധികമോ) ഗ്രൂപ്പ് ചെയ്യപ്പെടും.

  1. നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഒരു സ്റ്റാക്കിനുള്ളിൽ നോക്കാൻ: തുറക്കാൻ ടാപ്പ് ചെയ്യൂ, എന്നിട്ട് ഓരോ ഫോട്ടോയോ വീഡിയോയോ കാണാനോ മറുപടി നൽകാനോ ഇന്ററാക്റ്റ് ചെയ്യാനോ ഒരു സ്റ്റാക്കിലൂടെ സ്വൈപ്പ് ചെയ്യൂ.

    • ഒരു ഫോട്ടോയോ വീഡിയോയോ സേവ് ചെയ്യാൻ: ഫോട്ടോയ്ക്കോ സ്റ്റാക്കിനോ അടുത്തുള്ള ‘ഫോട്ടോ സേവ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

പങ്കിട്ട ഉള്ളടക്കം പിൻ ചെയ്യൂ

പ്രത്യേകിച്ചും രസകരമായ ഉള്ളടക്കം ആരെങ്കിലും പങ്കിടുകയാണെങ്കിൽ, നിങ്ങൾക്ക് അത് ‘സന്ദേശങ്ങളി’ൽ വേഗത്തിൽ പിൻ ചെയ്യാം. ഇത് പിന്തുണയ്ക്കുന്ന ആപ്പുകളുടെ ’നിങ്ങളുമായി പങ്കിട്ടവ’ സെക്ഷനിലും, ’സന്ദേശങ്ങളു’ടെ തിരയലിലും, സംഭാഷണ വിശദാംശങ്ങളിലും (സംഭാഷണത്തിന്റെ മുകളിലുള്ള കോൺടാക്റ്റ് അല്ലെങ്കിൽ ഗ്രൂപ്പ് ഐക്കൺ ടാപ്പ് ചെയ്യുമ്പോൾ നിങ്ങൾ കാണുന്ന വിവരങ്ങൾ) അതിന് പ്രാധാന്യം നൽകുന്നു.

  1. നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ പിൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഉള്ളടക്കമുള്ള സംഭാഷണം തുറക്കൂ.

  3. അറ്റാച്ച്മെന്റ് അടങ്ങിയിരിക്കുന്ന സന്ദേശ ബബിൾ തൊട്ടുപിടിക്കൂ, എന്നിട്ട് ‘പിൻ ചെയ്യൂ’ ടാപ്പ് ചെയ്യൂ.

കുറിപ്പ്: ഫോട്ടോകൾ നിങ്ങളുടെ ലൈബ്രറിയിൽ സേവ് ചെയ്യാനാകുമെങ്കിലും പിൻ ചെയ്യാനാകില്ല.

പങ്കിട്ട ഉള്ളടക്കം മറയ്ക്കൂ

ഒരു ആപ്പിന്റെ ’നിങ്ങളുമായി പങ്കിട്ടവ’ സെക്ഷൻ മറയ്ക്കാൻ നിങ്ങളുടെ ക്രമീകരണങ്ങൾ ക്രമപ്പെടുത്താം.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘ആപ്പുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സന്ദേശങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. ‘നിങ്ങളുമായി പങ്കിട്ടവ’ ടാപ്പ് ചെയ്യൂ, എന്നിട്ട് ഓട്ടോമാറ്റിക് പങ്കിടൽ ഓഫ് ചെയ്യൂ, അല്ലെങ്കിൽ ഒരു നിർദിഷ്ട ആപ്പിന്റെ ‘നിങ്ങളുമായി പങ്കിട്ടവ’ ഓഫ് ചെയ്യൂ.

കുറിപ്പ്: നിങ്ങളുടെ (അല്ലെങ്കിൽ ഒരു കുടുംബാംഗത്തിന്റെ) iPhone-ൽ സെൻസിറ്റീവായ ഉള്ളടക്കത്തിനുള്ള മുന്നറിയിപ്പുകൾ ലഭിക്കാനും അത്തരത്തിലുള്ള ഉള്ളടക്കം അയയ്ക്കുന്നതിനോ സ്വീകരിക്കുന്നതിനോ മുൻപ് മുന്നറിയിപ്പ് ലഭിക്കാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. സെൻസിറ്റീവ് ഉള്ളടക്കത്തെക്കുറിച്ച് മുന്നറിയിപ്പുകൾ സ്വീകരിക്കൂ അല്ലെങ്കിൽ സെൻസിറ്റീവ് ഇമേജുകൾക്കും വീഡിയോകൾക്കുമായി പരിശോധിക്കൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.