ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-മായി ഇന്ററാക്റ്റ് ചെയ്യാൻ അടിസ്ഥാന ആംഗ്യങ്ങൾ പഠിക്കൂ

ടാപ്പ് ചെയ്യുക, തൊട്ടുപിടിക്കുക, സ്വൈപ്പ് ചെയ്യുക, സ്ക്രോൾ ചെയ്യുക, സൂം ചെയ്യുക എന്നിങ്ങനെ കുറച്ച് ലളിതമായ ആംഗ്യങ്ങൾ ഉപയോഗിച്ച് iPhone, അതിന്റെ ആപ്പുകൾ എന്നിവ നിയന്ത്രിക്കൂ.

സിംബൽ

ആംഗ്യം

ടാപ്പ് ആംഗ്യത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു ഐക്കൺ.

ടാപ്പ് ചെയ്യാൻ. ഒരു വിരൽ കൊണ്ട് സ്ക്രീനിലെ ഒരു ഇനത്തിൽ മെല്ലെ തൊടൂ. ഉദാഹരണത്തിന്, ഒരു ആപ്പ് തുറക്കാൻ, ഹോം സ്ക്രീനിൽ അതിന്റെ ഐക്കണിൽ ടാപ്പ് ചെയ്യൂ.

തൊട്ടുപിടിക്കൂ എന്നതിനെ പ്രതിനിധാനം ചെയ്യുന്ന ഒരു ഐക്കൺ.

തൊട്ടുപിടിക്കാൻ. എന്തെങ്കിലും സംഭവിക്കുന്നത് വരെ സ്ക്രീനിലെ ഒരു ഇനത്തിൽ അമർത്തൂ. ഉദാഹരണത്തിന്, നിങ്ങൾ ഹോം സ്ക്രീനിന്റെ വാൾപേപ്പർ തൊട്ടുപിടിച്ചാൽ, ആപ്പ് ഐക്കണുകൾ കുലുങ്ങാൻ തുടങ്ങും.

സ്വൈപ്പ് ആംഗ്യത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു ഐക്കൺ.

സ്വൈപ്പ് ചെയ്യാൻ. ഒരു വിരൽ വേഗത്തിൽ സ്ക്രീനിനു കുറുകെ നീക്കൂ. ഉദാഹരണത്തിന്, കൂടുതൽ ആപ്പുകൾ കാണാൻ ഹോം സ്ക്രീനിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ.

സ്ക്രോൾ ആംഗ്യത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു ഐക്കൺ.

സ്ക്രോൾ ചെയ്യാൻ. ഉയർത്താതെ ഒരു വിരൽ സ്ക്രീനിനു കുറുകെ നീക്കൂ. ഉദാഹരണത്തിന്, ഫോട്ടോസിൽ, കൂടുതൽ കാണാൻ നിങ്ങൾക്ക് ഒരു ലിസ്റ്റ് മുകളിലേക്കോ താഴേക്കോ വലിക്കാം. വേഗത്തിൽ സ്ക്രോൾ ചെയ്യാൻ സ്വൈപ്പ് ചെയ്യൂ; സ്ക്രോളിങ് നിർത്താൻ സ്ക്രീനിൽ തൊടൂ.

സൂം ആംഗ്യത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു ഐക്കൺ.

സൂം ചെയ്യാൻ. രണ്ട് വിരലുകൾ സ്ക്രീനിൽ അടുത്തടുത്തായി വയ്ക്കൂ. സൂം ഇൻ ചെയ്യാൻ അവ പരസ്പരം വേർപിരിക്കുകയും, സൂം ഔട്ട് ചെയ്യാൻ അവ പരസ്പരം അടുപ്പിക്കുകയും ചെയ്യൂ.

നിങ്ങൾക്ക് ഒരു ഫോട്ടോയിലോ വെബ്പേജിലോ ഇരട്ട ടാപ്പ് ചെയ്ത് സൂം ഇൻ ചെയ്യാനും വീണ്ടും ഇരട്ട ടാപ്പ് ചെയ്ത് സൂം ഔട്ട് ചെയ്യാനും കഴിയും.

മാപ്പ്സിൽ, സൂം ഇൻ ചെയ്യാൻ ഇരട്ട-ടാപ്പ് ചെയ്ത് പിടിച്ച് മുകളിലേക്ക് വലിക്കൂ, സൂം ഔട്ട് ചെയ്യാൻ താഴേക്കും വലിക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.