ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ ഒരു Apple ബാഹ്യ കീബോർഡിനൊപ്പം VoiceOver ഉപയോഗിക്കൂ

നിങ്ങൾ iPhone-നൊപ്പം Magic Keyboard ഉപയോഗിക്കുകയാണെങ്കിൽ, VoiceOver കമാൻഡുകൾ സജീവമാക്കാൻ നിങ്ങൾക്ക് കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിക്കാം.

കൂടാതെ, കീബോർഡ് ലേഔട്ടും വിവിധ കീ കോമ്പിനേഷനുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അറിയാൻ നിങ്ങൾക്ക് VoiceOver സഹായം ഉപയോഗിക്കാം. അനുബന്ധ പ്രവർത്തനം നടത്താതെ, നിങ്ങൾ ടൈപ്പ് ചെയ്യുന്നതിനനുസരിച്ച് കീകളും കീബോർഡ് കമാൻഡുകളും പറഞ്ഞ് കേൾപ്പിക്കാൻ VoiceOver സഹായിക്കുന്നു.

VoiceOver മോഡിഫയർ തിരഞ്ഞെടുക്കൂ

VoiceOver കമാൻഡുകൾ നൽകാൻ ഒന്നോ അതിലധികമോ മറ്റ് കീകൾക്കൊപ്പം നിങ്ങൾ അമർത്തുന്ന ഒരു കീയോ കീകളുടെ കൂട്ടമോ ആണ് മോഡിഫയർ. ക്യാപ്സ് ലോക്ക് കീ അല്ലെങ്കിൽ ഒരേ സമയം അമർത്തുമ്പോൾ കൺട്രോൾ, ഓപ്ഷൻ കീകൾ മോഡിഫയർ ആയി നിങ്ങൾക്ക് സജ്ജമാക്കാം.

  1. ക്രമീകരണം  > ആക്സസബിലിറ്റി > VoiceOver > ടൈപ്പിങ് > മോഡിഫയർ കീകൾ എന്നതിലേക്ക് പോകൂ.

  2. VoiceOver കമാൻഡുകൾക്കായി മോഡിഫയർ തിരഞ്ഞെടുക്കൂ: ക്യാപ്സ് ലോക്ക് കീ അല്ലെങ്കിൽ കൺട്രോൾ, ഓപ്ഷൻ കീകൾ.

    ഈ മോഡിഫയർ താഴെ ‘VO’ എന്ന് ചുരുക്കിയിരിക്കുന്നു.

VoiceOver കീബോർഡ് കമാൻഡുകൾ

കീ കോമ്പിനേഷനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് VoiceOver നിയന്ത്രിക്കാം.

(VO = മോഡിഫയർ കീകൾ)

പ്രവർത്തനം

ഷോർട്ട്കട്ട്

VoiceOver സഹായം ഓൺ ചെയ്യാൻ

VO-K

VoiceOver സഹായം ഓഫ് ചെയ്യാൻ

Esc (എസ്കേപ്)

അടുത്തതോ മുൻപത്തെയോ ഇനം സെലക്റ്റ് ചെയ്യാൻ

VO-വലത് അമ്പടയാളം അല്ലെങ്കിൽ VO-ഇടത് അമ്പടയാളം

സെലക്റ്റ് ചെയ്ത ഇനം സജീവമാക്കാൻ

VO-സ്പേസ് ബാർ

സെലക്റ്റ് ചെയ്ത ഇനം തൊട്ടുപിടിക്കാൻ

VO-ഷിഫ്റ്റ്-M

നിലവിലെ സ്ഥാനം മുതൽ വായിക്കാൻ

VO-A

മുകളിൽ നിന്ന് വായിക്കാൻ

VO-B

വായന പോസ് ചെയ്യാനോ അല്ലെങ്കിൽ തുടരാനോ

കൺട്രോൾ

അവസാനമായി പറഞ്ഞ് കേളിപ്പിച്ച ടെക്സ്റ്റ് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്യാൻ

VO-ഷിഫ്റ്റ്-C

ടെക്സ്റ്റ് തിരയാൻ

VO-F

VoiceOver മ്യൂട്ട് ചെയ്യാനോ അൺമ്യൂട്ട് ചെയ്യാനോ

VO-S

ഹോം സ്ക്രീനിലേക്ക് പോകാൻ

VO-H

സ്റ്റാറ്റസ് ബാറിലേക്ക് നീങ്ങാൻ

VO-M

അറിയിപ്പുകൾ സ്ക്രീൻ തുറക്കാൻ

സ്റ്റാറ്റസ് ബാറിലേക്ക് നീങ്ങിയതിന് (VO-M) ശേഷം ഓപ്ഷൻ-മുകളിലേക്കുള്ള അമ്പടയാളം

കൺട്രോൾ സെന്റർ തുറക്കൂ

സ്റ്റാറ്റസ് ബാറിലേക്ക് നീങ്ങിയതിന് (VO-M) ശേഷം ഓപ്ഷൻ-താഴേക്കുള്ള അമ്പടയാളം

തിരയൽ തുറക്കാൻ

ഓപ്ഷൻ-മുകളിലേക്കുള്ള അമ്പടയാളം

ആപ്പ് സ്വിച്ചർ തുറക്കാൻ

VO-H-H

ഇനം ചൂസർ തുറക്കാൻ

VO-I

സെലക്റ്റ് ചെയ്ത ഇനത്തിന്റെ ലേബൽ മാറ്റാൻ

VO-സ്ലാഷ്

ഒരു പ്രവർത്തനം ആരംഭിക്കാനോ, നിർത്താനോ, പോസ് ചെയ്യാനോ

VO-ഹൈഫൻ

മുകളിലേക്കോ താഴേക്കോ സ്വൈപ്പ് ചെയ്യാൻ

VO-മുകളിലേക്കുള്ള അമ്പടയാളം അല്ലെങ്കിൽ VO-താഴേക്കുള്ള അമ്പടയാളം

റോട്ടറിനെ ഇടത്തോട്ടോ വലത്തോട്ടോ തിരിക്കാൻ

VO-കമാൻഡ്-ഇടത്തേക്കുള്ള അമ്പടയാളം അല്ലെങ്കിൽ VO-കമാൻഡ്-വലത്തേക്കുള്ള അമ്പടയാളം

റോട്ടർ വ്യക്തമാക്കിയ ക്രമീകരണം ക്രമപ്പെടുത്താൻ

VO-കമാൻഡ്-മുകളിലേക്കുള്ള അമ്പടയാളം അല്ലെങ്കിൽ VO-കമാൻഡ്-താഴേക്കുള്ള അമ്പടയാളം

സ്ക്രീൻ കർട്ടൻ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാൻ

VO-Fn-ഹൈഫൻ (അല്ലെങ്കിൽ നിങ്ങളുടെ കീബോർഡിനെ ആശ്രയിച്ച് VO-ഗ്ലോബ് കീ-ഹൈഫൻ)

മുൻപത്തെ സ്ക്രീനിലേക്ക് മടങ്ങാൻ

Esc

അമ്പടയാളം കീകൾ ഉപയോഗിച്ചുകൊണ്ടുള്ള ദ്രുത നാവിഗേഷൻ

അമ്പടയാള കീകൾ ഉപയോഗിച്ച് VoiceOver നിയന്ത്രിക്കാൻ ദ്രുത നാവിഗേഷൻ ഓൺ ചെയ്യൂ.

പ്രവർത്തനം

ഷോർട്ട്കട്ട്

ദ്രുത നാവിഗേഷൻ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാൻ

ഇടത്തേക്കുള്ള അമ്പടയാളം-വലത്തേക്കുള്ള അമ്പടയാളം

അടുത്തതോ മുൻപത്തെയോ ഇനം സെലക്റ്റ് ചെയ്യാൻ

വലത്തേക്കുള്ള അമ്പടയാളം അല്ലെങ്കിൽ ഇടത്തേക്കുള്ള അമ്പടയാളം

റോട്ടർ വ്യക്തമാക്കിയ അടുത്തതോ മുൻപത്തെയോ ഇനം സെലക്റ്റ് ചെയ്യാൻ

മുകളിലേക്കുള്ള അമ്പടയാളം അല്ലെങ്കിൽ താഴേക്കുള്ള അമ്പടയാളം

ആദ്യത്തെയോ അവസാനത്തെയോ ഇനം സെലക്റ്റ് ചെയ്യാൻ

കൺട്രോൾ-മുകളിലേക്കുള്ള അമ്പടയാളം അല്ലെങ്കിൽ കൺട്രോൾ-താഴേക്കുള്ള അമ്പടയാളം

ഒരു ഇനത്തിൽ ടാപ്പ് ചെയ്യാൻ

മുകളിലേക്കുള്ള അമ്പടയാളം-താഴേക്കുള്ള അമ്പടയാളം

മുകളിലേക്കോ, താഴേക്കോ, ഇടത്തേക്കോ, വലത്തേക്കോ സ്ക്രോൾ ചെയ്യാൻ

ഓപ്ഷൻ-മുകളിലേക്കുള്ള അമ്പടയാളം, ഓപ്ഷൻ-താഴേക്കുള്ള അമ്പടയാളം, ഓപ്ഷൻ-ഇടത്തേക്കുള്ള അമ്പടയാളം, അല്ലെങ്കിൽ ഓപ്ഷൻ-വലത്തേക്കുള്ള അമ്പടയാളം

റോട്ടർ ക്രമപ്പെടുത്താൻ

മുകളിലേക്കുള്ള അമ്പടയാളം-ഇടത്തേക്കുള്ള അമ്പടയാളം അല്ലെങ്കിൽ മുകളിലേക്കുള്ള അമ്പടയാളം-വലത്തേക്കുള്ള അമ്പടയാളം

വെബ് ബ്രൗസിങ്ങിനായി ഒറ്റ-കീ ദ്രുത നാവിഗേഷൻ

ഒരു വെബ്പേജ് വേഗത്തിൽ നാവിഗേറ്റ് ചെയ്യാൻ, ദ്രുത നാവിഗേഷൻ (VO-Q) ഓൺ ചെയ്തതിന് ശേഷം ഹെഡിങ്ങുകളോ ലിങ്കുകളോ പോലുള്ള നിർദിഷ്ട ഇന തരങ്ങളിലേക്ക് നാവിഗേറ്റ് ചെയ്യാൻ കീകൾ അമർത്തൂ. മുൻപത്തെ ഇനത്തിലേക്ക് നീങ്ങാൻ, ഇന തരത്തിനായി ഒരു കീ അമർത്തുമ്പോൾ ഷിഫ്റ്റ് കീ പിടിക്കൂ.

ഇനത്തിന്റെ തരം

ഷോർട്ട്കട്ട്

തലക്കെട്ട്

H

ലിങ്ക്

L

ടെക്സ്റ്റ് ഫീൽഡ്

R

ബട്ടൺ

B

ഫോം കൺട്രോൾ

C

ഇമേജ്

I

ടേബിൾ

T

സ്റ്റാറ്റിക് ടെക്സ്റ്റ്

S

ARIA ലാൻഡ്മാർക്ക്

W

ലിസ്റ്റ്

X

ഒരേ തരത്തിലുള്ള ഇനം

M

ലെവൽ 1 തലക്കെട്ട്

1

ലെവൽ 2 തലക്കെട്ട്

2

ലെവൽ 3 തലക്കെട്ട്

3

ലെവൽ 4 തലക്കെട്ട്

4

ലെവൽ 5 തലക്കെട്ട്

5

ലെവൽ 6 തലക്കെട്ട്

6

ടെക്സ്റ്റ് എഡിറ്റിങ്

ടെക്സ്റ്റിനൊപ്പം പ്രവർത്തിക്കാൻ (ദ്രുത നാവിഗേഷൻ ഓഫാക്കിയാൽ) ഈ കമാൻഡുകൾ ഉപയോഗിക്കൂ. നിങ്ങൾ ഇൻസേർഷൻ പോയിന്റ് നീക്കുന്നതിനനുസരിച്ച് VoiceOver ടെക്സ്റ്റ് വായിക്കും.

പ്രവർത്തനം

ഷോർട്ട്കട്ട്

ഒരു കാരക്റ്റർ മുന്നോട്ടോ പിന്നോട്ടോ പോകാൻ

വലത്തേക്കുള്ള അമ്പടയാളം അല്ലെങ്കിൽ ഇടത്തേക്കുള്ള അമ്പടയാളം

ഒരു വാക്ക് മുന്നോട്ടോ പിന്നോട്ടോ പോകാൻ

ഓപ്ഷൻ-വലത് അമ്പടയാളം അല്ലെങ്കിൽ ഓപ്ഷൻ-ഇടത് അമ്പടയാളം

ഒരു ലൈൻ മുകളിലേക്കോ താഴേക്കോ പോകാൻ

മുകളിലേക്കുള്ള അമ്പടയാളം അല്ലെങ്കിൽ താഴേക്കുള്ള അമ്പടയാളം

ലൈനിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ പോകാൻ

കമാൻഡ്-ഇടത്തേക്കുള്ള അമ്പടയാളം അല്ലെങ്കിൽ കമാൻഡ്-താഴേക്കുള്ള അമ്പടയാളം

പാരഗ്രാഫിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ പോകാൻ

ഓപ്ഷൻ-മുകളിലേക്കുള്ള അമ്പടയാളം അല്ലെങ്കിൽ ഓപ്ഷൻ-താഴേക്കുള്ള അമ്പടയാളം

മുൻപത്തെ അല്ലെങ്കിൽ അടുത്ത പാരഗ്രാഫിലേക്ക് പോകാൻ

ഓപ്ഷൻ-മുകളിലേക്കുള്ള അമ്പടയാളം അല്ലെങ്കിൽ ഓപ്ഷൻ-താഴേക്കുള്ള അമ്പടയാളം

ടെക്സ്റ്റ് ഫീൽഡിന്റെ മുകളിലേക്കോ താഴേക്കോ പോകാൻ

കമാൻഡ്-മുകളിലേക്കുള്ള അമ്പടയാളം അല്ലെങ്കിൽ കമാൻഡ്-താഴേക്കുള്ള അമ്പടയാളം

നിങ്ങൾ നീക്കുന്നതിനനുസരിച്ച് ടെക്സ്റ്റ് സെലക്റ്റ് ചെയ്യാൻ

ഷിഫ്റ്റ് + മുകളിലുള്ള ഏതെങ്കിലും ഇൻസേർഷൻ പോയിന്റ് മൂവ്മെന്റ് കമാൻഡുകൾ

എല്ലാ ടെക്സ്റ്റും സെലക്റ്റ് ചെയ്യാൻ

കമാൻഡ്-A

സെലക്റ്റ് ചെയ്ത ടെക്സ്റ്റ് കോപ്പി, കട്ട്, അല്ലെങ്കിൽ പേസ്റ്റ് ചെയ്യാൻ

കമാൻഡ്-C, കമാൻഡ്-X, അല്ലെങ്കിൽ കമാൻഡ്-V

അവസാനത്തെ മാറ്റം പഴയപടിയാക്കുകയോ വീണ്ടും ചെയ്യുകയോ ചെയ്യാൻ

കമാൻഡ്-Z അല്ലെങ്കിൽ ഷിഫ്റ്റ്-കമാൻഡ്-Z

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.