ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ ഫോട്ടോകൾ കാണൂ, പങ്കിടൂ, പ്രിന്റ് ചെയ്യൂ

iPhone ക്യാമറ ഉപയോഗിച്ച് നിങ്ങൾ എടുക്കുന്ന എല്ലാ ഫോട്ടോകളും വീഡിയോകളും ഫോട്ടോസ് ആപ്പിൽ സേവ് ചെയ്യപ്പെടുന്നു. iCloud ഫോട്ടോസ് ഓണാക്കിയാൽ, എല്ലാ പുതിയ ഫോട്ടോകളും വീഡിയോകളും ഓട്ടോമാറ്റിക്കായി അപ്‌ലോഡ് ചെയ്യപ്പെടുകയും iCloud ഫോട്ടോസ് ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന നിങ്ങളുടെ എല്ലാ ഡിവൈസുകളിലും (iOS 8.1, iPadOS 13 അല്ലെങ്കിൽ അതിനുശേഷമുള്ളത്) ഫോട്ടോസിൽ ലഭ്യമാകുകയും ചെയ്യും.

കുറിപ്പ്: ക്രമീകരണം  > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ എന്നതിൽ ലൊക്കേഷൻ സേവനങ്ങൾ ഓണാക്കിയിട്ടുണ്ടെങ്കിൽ, ആപ്പുകൾക്കും ഫോട്ടോ പങ്കിടൽ വെബ്സൈറ്റുകൾക്കും ഉപയോഗിക്കാനാകുന്ന ലൊക്കേഷൻ ഡാറ്റ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും ടാഗ് ചെയ്യപ്പെടും. നിങ്ങൾ പങ്കിടുന്ന ലൊക്കേഷൻ വിവരങ്ങൾ നിയന്ത്രിക്കൂ എന്നത് കാണൂ.

നിങ്ങളുടെ ഫോട്ടോകൾ കാണൂ

  1. നിങ്ങളുടെ iPhone-ൽ ക്യാമറ തുറക്കൂ.

  2. താഴത്തെ ഇടത് കോണിലുള്ള ലഘുചിത്ര ഇമേജിൽ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾ അടുത്തിടെ എടുത്ത ഫോട്ടോകൾ കാണാൻ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യൂ.

  4. കൺട്രോളുകൾ കാണിക്കാനോ മറയ്ക്കാനോ സ്ക്രീൻ ടാപ്പ് ചെയ്യൂ.

  5. ഫോട്ടോസ് ആപ്പിൽ സേവ് ചെയ്തിരിക്കുന്ന നിങ്ങളുടെ എല്ലാ ഫോട്ടോകളും വീഡിയോകളും കാണാൻ ‘എല്ലാ ഫോട്ടോകളും’ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ഫോട്ടോകൾ പങ്കിടുകയും പ്രിന്റ് ചെയ്യുകയും ചെയ്യൂ

  1. നിങ്ങളുടെ iPhone-ൽ ഒരു ഫോട്ടോ കാണുന്ന സമയത്ത് ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  2. നിങ്ങളുടെ ഫോട്ടോ പങ്കിടാൻ, AirDrop, Mail അല്ലെങ്കിൽ സന്ദേശങ്ങൾ പോലുള്ള ഒരു ഓപ്ഷൻ സെലക്റ്റ് ചെയ്യൂ.

  3. നിങ്ങളുടെ ഫോട്ടോ പ്രിന്റ് ചെയ്യാൻ, പ്രവർത്തനങ്ങളുടെ ലിസ്റ്റിൽ നിന്ന് പ്രിന്റ് സെലക്റ്റ് ചെയ്യാൻ മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ.

സമീപത്തുള്ള Apple ഡിവൈസുകളിലേക്ക് ഇനങ്ങൾ അയയ്ക്കാൻ AirDrop ഉപയോഗിക്കൂ കാണൂ.

നിങ്ങളുടെ iPhone അല്ലെങ്കിൽ iPad-ൽ നിന്ന് പ്രിന്റ് ചെയ്യാൻ AirPrint ഉപയോഗിക്കൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.

ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് അവ ഡിവൈസുകളിലുടനീളം അപ് ടു ഡേറ്റായി നിലനിർത്തൂ

നിങ്ങളുടെ iPhone-ൽ നിന്ന് iCloud-ലേക്ക് ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യാൻ iCloud ഫോട്ടോസ് ഉപയോഗിക്കൂ, തുടർന്ന് നിങ്ങൾ ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന മറ്റ് ഡിവൈസുകളിൽ അവ ആക്സസ് ചെയ്യൂ. ഒന്നിലധികം ഡിവൈസുകളിലുടനീളം നിങ്ങളുടെ ഫോട്ടോകൾ അപ് ടു ഡേറ്റായി സൂക്ഷിക്കാനോ iPhone-ൽ സ്പേസ് ലാഭിക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ iCloud ഫോട്ടോസ് ഉപയോഗപ്രദമാണ്. iCloud ഫോട്ടോസ് ഓണാക്കാൻ, ക്രമീകരണം  > ആപ്പുകൾ > ഫോട്ടോസ് എന്നതിലേക്ക് പോകൂ, തുടർന്ന് iCloud ഫോട്ടോസ് ഓണാക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.